നിയമസഭയിലെ കൈയ്യാങ്കളി ക്കേസ് : ശിവൻകുട്ടിയടക്കമുള്ളവർ വിചാരണ നേരിടണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി : നിയമസഭാ കൈയ്യാങ്കളി കേസിൽ കേരള സർക്കാരിന് കനത്ത തിരിച്ചടി. കേസ് പിൻവലിക്കാൻ അനുവദിക്കണമെന്ന കേരള സർക്കാരിൻ്റെ ആവശ്യം സുപ്രീംകോടതി തള്ളി. ഇതോടെ വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി, കെടി ജലീൽ എംഎൽഎ , പേരാമ്പ്ര മുന്‍ എംഎൽഎ കെ. കുഞ്ഞഹമ്മദ് എന്നിവരടക്കം കൈയ്യാങ്കളി കേസിൽ പ്രതികളായ ആറ് എംഎൽഎമാരും വിചാരണ നേരിടേണ്ടി വരും. നിയമസഭ പരിര...

ശശീന്ദ്രന്‍ പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ലെന്ന് എന്‍ സി പി സംസ്ഥാന അധ്യക്ഷന്‍ പി സി ചാക്കോ

തിരുവനന്തപുരം : കുണ്ടറയിലെ പീഡന പരാതി വിവാദത്തില്‍ മന്ത്രി എ കെ ശശീന്ദ്രനെ ന്യായീകരിച്ച് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പി സി ചാക്കോ. ഫോണ്‍വിളി വിവാദത്തില്‍ ശശീന്ദ്രന്‍ പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ലെന്നും ശശീന്ദ്രന്‍ ഫോണ്‍ ചെയ്തത് പാര്‍ട്ടിയിലെ പ്രശ്നം പരിഹരിക്കാന്‍ ആണെന്നാണ് പി സി ചാക്കോയുടെ നിലപാട്. മന്ത്രി വിഷയത്തില്‍ ഇടപെടണമെന്ന് പ...

കെ സുധാകരൻ കെപിസിസി അധ്യക്ഷനായതോടെ അങ്കലാപ്പിലായത് സി പി എം : കെ. ബാബു എം. എൽ. എ.

കെ പി സി സി അധ്യക്ഷനായി നിയോഗിക്കപ്പെട്ട കെ. സുധാകരനെ സി പി എം എത്രമാത്രം ഭയപ്പെടുന്നുവെന്നതിന്റെ തെളിവാണ് അദ്ദേഹത്തിനെതിരായ സി പി എം സംസ്ഥാന സെക്രട്ടറിയറ്റിന്റെ വ്യക്തിഹത്യാ പ്രസ്താവനയെന്ന് നിയമസഭ കോൺഗ്രസ്‌ കക്ഷി ഉപനേതാവ് കെ. ബാബു എം. എൽ. എ. കെ സുധാകരന്‍ പുതിയ കെ പി സി സി പ്രസിഡന്റ് ആണെന്ന് അറിഞ്ഞതോടെ സിപിഎം അങ്കലാപ്പിലാണെന്നും അദ്ദേഹം ക...

കെ. സുരേന്ദ്രനുമായുള്ള പ്രസീതയുടെ പുതിയ ശബ്ദരേഖ പുറത്ത്

സി. കെ ജാനുവിന് പണം നല്‍കിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി നേതാവ് പ്രസീത അഴീക്കോടിന്റെ പുതിയ ഫോണ്‍ സംഭാഷണം പുറത്ത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനുമായുള്ള പ്രസീതയുടെ ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്. ബിജെപിയിലെ ഗ്രൂപ്പിസം വ്യക്തമാക്കുന്നതാണ് സുരേന്ദ്രന്റെ പ്രതികരണം. മഞ്ചേശ്വരം കുഴല്‍പ്പണക്കേസ് ഉള്‍...

കെപിസിസി അധ്യക്ഷസ്ഥാനം ഒഴിയാൻ അനുവദിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ.

കെപിസിസി അധ്യക്ഷസ്ഥാനം ഒഴിയാൻ അനുവദിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. ഹൈകമാൻഡിനോടാണ് മുല്ലപ്പള്ളി നിലപാട് ആവർത്തിച്ചത്. പുതിയ അധ്യക്ഷനെ ഉടൻ നിയമിക്കണമെന്നും തീരുമാനം വൈകരുതെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു. ഗ്രൂപ്പ് ഇടപെടലുകൾ കെപിസിസിയുടെ മുന്നോട്ട് പോക്കിന് തടസമായെന്നും, തെരഞ്ഞെടുപ്പിൽ മത്സരിക്കാത്തത് കാലുവാരൽ ഭയന്നാണെന്നും മുല്ലപ...

താൻ കെപിസിസി അധ്യക്ഷനാവുമെന്ന വാർത്ത തെറ്റെന്ന് ഉമ്മൻ ചാണ്ടി.

താൻ കെപിസിസി അധ്യക്ഷനാവുമെന്ന വാർത്ത തെറ്റെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി. താൻ ഒരു സ്ഥാനവും ഏറ്റെടുക്കില്ലെന്നും കെപിസിസി അധ്യക്ഷ സ്ഥാനത്തിൽ തീരുമാനം എടുക്കേണ്ടത് എഐസിസി ആണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. പ്രതിപക്ഷ നേതാവായി സ്ഥാനമേറ്റ വി.ഡി സതീശന് എല്ലാവിധ പിന്തുണയുമുണ്ടെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. എല്ലാവരുടെയും സഹകരണത്തോടെ യു...

വിഡി സതീശനോ…? രമേശ്‌ ചെന്നിത്തലയോ…? പ്രതിപക്ഷ നേതാവിനെ ഇന്നറിയാം

സംസ്ഥാനത്ത് പ്രതിപക്ഷ നേതാവിനെ ഇന്നറിയാം. വിഡി സതീശനും രമേശ് ചെന്നിത്തലയും ഭൂരിപക്ഷ പിന്തുണ അവകാശപ്പെടുന്നുണ്ടെങ്കിലും അന്തിമ തീരുമാനം ആയിട്ടില്ല. ഭൂരിപക്ഷ പിന്തുണ വിഡി സതീശനാണെങ്കിലും ഉമ്മൻ ചാണ്ടി അടക്കമുള്ള നേതാക്കൾ ചെന്നിത്തലയ്ക്കൊപ്പമാണ്. ഇതാണ് ഹൈക്കമാൻഡിനെ കുഴക്കുന്നത്. ചെന്നിത്തല തന്നെ തുടരുന്നതാണ് പാർട്ടിക്ക് ഗുണം ചെയ്യുക എന്ന് ...

സംസ്ഥാന കോണ്‍ഗ്രസില്‍ നേതൃമാറ്റ ചിന്ത ശക്തം ; എഐസിസി നിയോഗിച്ച സമിതി സോണിയ ഗാന്ധിക്ക് റിപ്പോര്‍ട്ട് നല്‍കും.

പ്രതിപക്ഷ നേതാവായി ആരെയും ചൂണ്ടിക്കാട്ടാതെ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും വൈദ്യലിംഗവും ഉള്‍പ്പെട്ട എഐസിസി നിയോഗിച്ച സമിതി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് റിപ്പോര്‍ട്ട് നല്‍കും. സംസ്ഥാന കോണ്‍ഗ്രസില്‍ നേതൃമാറ്റ ചിന്ത ശക്തമാണെന്നും എംഎല്‍എമാരില്‍ ഭൂരിപക്ഷവും പ്രതിപക്ഷ നേതൃ സ്ഥാനത്ത് വി ഡി സതീശനെ പിന്തുണയ്ക്കുന്നവരാണെന്നും അറിയിക്കുന്ന റിപ്പോ...

മന്ത്രി കെ ടി ജലീലിന് ഒത്താശ ചെയ്തത് മുഖ്യമന്ത്രിയെന്ന്‍ രമേശ് ചെന്നിത്തല.

ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ ടി ജലീലിന് ഒത്താശ ചെയ്തത് മുഖ്യമന്ത്രി പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ പറഞ്ഞ പേരുകളാണ് ലോകായുക്തയില്‍ ഉള്ളതെന്നും ചെന്നിത്തല പറഞ്ഞു. കെ ടി ജലീലിനെ സംരക്ഷിക്കുന്നത് എന്ത് ധാര്‍മികതയിലാണെന്ന് വ്യക്തമാക്കണം. അഴിമതിക്കാരെ സംരക്ഷിക്കുന്ന വലിയ അഴിമതിക്കാരനാണ് മുഖ്യമന്ത്രി. ...

വൈദ്യുത കരാറില്‍ ആരോപണം ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

വൈദ്യുത കരാറില്‍ ആരോപണം ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ ജനങ്ങള്‍ക്ക് മേല്‍ സര്‍ക്കാര്‍ ക്രൂരമായ ബാധ്യത അടിച്ചേല്‍പ്പിക്കുന്നു. താന്‍ ഉന്നയിച്ച എല്ലാ ആരോപണങ്ങളും വസ്തുതാപരമെന്ന് പ്രതിപക്ഷ നേതാവ്. മോദി- പിണറായി- അദാനി കൂട്ടുകെട്ടാണ് കേരളത്തിലുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ധനമന്ത്രി പിണറായി വിജയനും ഇടക്കുള്ള പാ...