Categories
headlines

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതെന്ന് സംശയിക്കുന്ന വുഹാൻ സാധാരണ ജീവിതത്തിലേക്ക്

ഷാങ്ഹായ്: കൊറോണ വൈറസിന്റെ ഉറവിടമെന്നു കരുതുന്ന ചൈനീസ് ന​ഗരമായ വുഹാനിൽ വിദ്യാലയങ്ങൾ തുറക്കാൻ തീരുമാനിച്ചതായി റിപ്പോർട്ട്.

പ്രാദേശിക അധികൃതരാണ് വിദ്യാലയങ്ങളും കിന്റർ​ഗാർട്ടനുകളും തുറക്കാനുള്ള തീരുമാനത്തെക്കുറിച്ച് അറിയിച്ചത്.

What We Learn From Wuhan's Coronavirus Testing Approach | On Point

ന​ഗരത്തിലുടനീളമുളള 2842 വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 1.4 മില്യൺ വിദ്യാർത്ഥികളാണുള്ളത്. തിങ്കളാഴ്ച വുഹാൻ സർവ്വകലാശാല തുറക്കുമെന്ന് അറിയിപ്പുണ്ട്. സ്ഥിതി​ഗതികൾ വീണ്ടും മോശമായാൽ ഓൺലൈൻ അധ്യാപനത്തിലേക്ക് മടങ്ങാനുള്ള അടിയന്തര സംവിധാനങ്ങളും ആവിഷ്കരിച്ചതായി അധികൃതർ അറിയിച്ചിട്ടുണ്ട്.

Coronavirus outbreak in Wuhan may have started in August: Study | China  News | Al Jazeera

സ്കൂളിലേക്കും പുറത്തേയ്ക്കും വരുമ്പോഴും പോകുമ്പോഴും നിർബന്ധമായും മാസ്ക് ധരിക്കണം. സാധിക്കുമെങ്കിൽ പൊതു​ഗതാ​ഗത സംവിധാനത്തെ ആശ്രയിക്കരുത്. രോ​ഗനിയന്ത്രണ ഉപകരണങ്ങൾ സ്കൂളുകളിൽ ഉണ്ടായിരിക്കണം.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക 

പകർച്ചവ്യാധികളെ പ്രതിരോധിക്കാനുള്ള  പരിശീലന പരിപാടികൾ സ്കൂളുകളിൽ സംഘടിപ്പിക്കാനും നിർദ്ദേശമുണ്ട്. അനാവശ്യമായ ഒത്തു ചേരലുകൾ പാടില്ല. അതുപോലെ ആരോ​ഗ്യ അധികൃതർക്ക് കൃത്യമായ റിപ്പോർട്ടും സമർപ്പിക്കണം.

Outbreak quashed, China launches test lab spending spree - World - The  Jakarta Post

അതേസമയം വുഹാനിലെ ജനജീവിതം സാധാരണ നിലയിലേക്ക് തിരികെ വരുന്നു എന്നും റിപ്പോർട്ടുണ്ട്. കഴിഞ്ഞ ഏപ്രിലിൽ ഇവിടെ ലോക്ക്ഡൗൺ പിൻവലിച്ചിരുന്നു.

READALSO; സംസ്ഥാനത്തെ ഇന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന അഞ്ചാമത്തെ കൊവിഡ് മരണം

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

NEWS ROUND UP