യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍

Loading...

കോട്ടയം: കുടുംബവഴക്കിനൊടുവില്‍ വാകത്താനത്ത് 27 കാരി തൂങ്ങി മരിച്ചു. വാകത്താനം തോട്ടയ്ക്കാട് ഇരവുചിറ നെടുമറ്റം തകടിയില്‍ വീട്ടില്‍ സ്വകാര്യ ബസ് ഡ്രൈവര്‍ സുശാന്തിന്റെ ഭാര്യ ആതിര(27)യാണ് വീടിനുള്ളില്‍ ജീവിനൊടുക്കിയത്. വീട്ടില്‍ വഴക്കുണ്ടായതായി വിവരം ലഭിച്ചിട്ടുണ്ട്.

വഴക്കിന്റെ പേരില്‍ രാത്രിയില്‍ സുശാന്ത് ആതിരയെ ശാസിക്കുകയും ചെയ്തു. പിറ്റേന്ന് രാവിലെ കുടുംബാംഗങ്ങള്‍ എഴുന്നേറ്റ് നോക്കിയപ്പോഴാണ് കിടപ്പുമുറിയുടെ സമീപത്തെ മുറിയില്‍ ആതിരയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഉടന്‍ തന്നെ ബന്ധുക്കള്‍ വാകത്താനം പൊലീസില്‍ വിവരം അറിയിച്ചു. വാകത്താനം സി.ഐ കെ.പി ടോംസണ്‍ന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. മൂന്നു വര്‍ഷം മുമ്ബാണ് ഇവരുടെ വിവാഹം നടന്നത്. മകള്‍ ആരാധ്യ.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം