ആര്യ തിരിച്ചെത്തുന്നത് ബഡായി ബംഗ്ളാവിലേക്കാണോ ? പ്രതീക്ഷയോടെ ആരാധകർ

Loading...

ഏഷ്യാനെറ്റിലെ ഹിറ്റ് പരിപാടിയായിരുന്നു ബഡായി ബംഗ്ലാവ്. മുകേഷും രമേഷ് പിഷാരടിയും അതിഥികളായി എത്തിയതോടെയാണ് ഷോ ശ്രദ്ധേയമാവുന്നത്. ഇവര്‍ക്കൊപ്പം ധര്‍മജന്‍ ബോള്‍ഗാട്ടി, ആര്യ, പ്രസീത തുടങ്ങി നിരവധി താരങ്ങളും പരിപാടിയിലുണ്ടായിരുന്നു. സിനിമ താരങ്ങളെ അതിഥികളായി കൊണ്ട് വന്ന് നടത്തുന്ന ചാറ്റ് ഷോ ആയിരുന്നു ബഡായി ബംഗ്ലാവ്. നര്‍മ്മത്തില്‍ പൊതിഞ്ഞ ഡയലോഗുകളും കൗണ്ടര്‍ കോമഡിയുമായിരുന്നു ശ്രദ്ധേയം.

വലിയ പ്രേക്ഷക പിന്തുണയോട് കൂടി സംപ്രേക്ഷണം ചെയ്ത് വരുന്നതിനിടയില്‍ കഴിഞ്ഞ വര്‍ഷം ബഡായി ബംഗ്ലാവ് അവസാനിച്ചു. ഒടുവില്‍ രണ്ടാം ഭാഗവുമായി പരിപാടി എത്തിയിരിക്കുകയാണ്. ഇത്തവണ രമേഷ് പിഷാരടിയോ ആര്യയോ ധര്‍മജനോ പരിപാടിയില്‍ ഉണ്ടായിരുന്നില്ല. പുതിയ അവതാരകരും അതിഥികളുമായിരുന്നു ബഡായി ബംഗ്ലാവില്‍ എത്തിയത്. അക്കൂട്ടത്തിലേക്ക് നടി ആര്യ തിരിച്ചെത്തുകയാണോ എന്ന സംശയത്തിന് ആക്കം കൂടിയിരിക്കുകയാണ്.

 

ബഡായി ബംഗ്ലാവില്‍ ഭാര്യ ഭര്‍ത്താക്കന്മാരായി അഭിനയിച്ച് കൊണ്ടാണ് ആര്യയും പിഷാരടിയും പ്രേക്ഷക മനസിലേക്ക് എത്തുന്നത്. ഇരുവരും തമ്മിലുള്ള കെമിസ്ട്രി കണ്ട് യഥാര്‍ഥ ജീവിതത്തിലും ഭാര്യ ഭര്‍ത്താക്കന്മാരാണെന്ന് തെറ്റിദ്ധരിച്ചവരാണ് പലരും. പലപ്പോഴും മാസ് ഡയലോഗുകളും മണ്ടത്തരങ്ങളും കൊണ്ടാണ് ആര്യ ശ്രദ്ധിക്കപ്പെട്ടത്. ഭാര്യയെയും അവളുടെ കുടുംബത്തിലെ മണ്ടത്തരങ്ങള്‍ പറഞ്ഞാണ് പിഷാരടി കൈയടി വാങ്ങിയിരുന്നത്. അതിനൊപ്പം പിഷാരടിയുടെ കൗണ്ടര്‍ ഡയലോഗുകളും ശ്രദ്ധേയമായിരുന്നു. ബഡായി ബംഗ്ലാവ് സീസണ്‍ 2 വില്‍ ഇരുവരുടെയും കുറവ് നികത്താന്‍ ആവാത്തതാണെന്നാണ് ആരാധകര്‍ പറയുന്നത്.

ആര്യയുടെ ചോദ്യത്തിന് ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവ് എന്ന ഒറ്റ ഉത്തരം മാത്രമേ ആരാധകര്‍ക്ക് പറയാനുള്ളത്. ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ പ്രേക്ഷകരുടെ മനം കവര്‍ന്നതെന്നും വീണ്ടും തിരിച്ച് വരികയാണോ എന്ന ചോദ്യവും കമന്റുകളില്‍ നിറയുകയാണ്. മാത്രമല്ല ആര്യ സകലകലാ വല്ലഭിയാണെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. അതേ സമയം ആര്യ പഴയത് പോലെ ബഡായി ബംഗ്ലാവ് കുടുംബത്തിലെ അംഗമായിട്ടാണോ? അതോ അതിഥിയായിട്ടാണോ തിരിച്ച് വരുന്നതെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇവര്‍ക്കൊപ്പം പിഷാരടിയോ ധര്‍മജനോ ഉണ്ടോ എന്ന ചോദ്യവും ഉയരുന്നുണ്ട്.

Loading...