ഉമ്മന്‍ ചാണ്ടിയില്ല പകരം വി.എം.സുധീരന്‍; ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് അപ്രതീക്ഷിത കരുനീക്കവുമായി ഹൈക്കമാന്‍ഡ്

Loading...

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് തീരുമാനമായി. ഹൈക്കമാന്‍ഡും ഇതിനോട് അനുകൂല നിലപാട് സ്വീകരിച്ചു. പാര്‍ട്ടി സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിടുന്നത് വരെ ഔദ്യോഗിക ഇതിനോട് പ്രതികരിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പകരം ഇത്തവണ ലോക്‌സഭയിലേക്ക് കെപിസിസി മുന്‍ അധ്യക്ഷന്‍ വി.എം.സുധീരനെ കൊണ്ടു വരാനായി നീക്കം തുടങ്ങി.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പാര്‍ട്ടി താത്പര്യം അറിയിക്കുന്നതിന് ഡല്‍ഹിക്ക് വിളിച്ചിട്ടുണ്ട്. ചാലക്കുടിയില്‍ വി എം സുധീരനെ മത്സരിപ്പിക്കാന്‍ പാര്‍ട്ടി ആലോചിക്കുന്നത്. ഇതോടെ ചാലക്കുടിയില്‍ പരിഗണക്കപ്പെട്ടിരുന്ന കെ പി ധനപാലന്‍ മത്സരിക്കാനുള്ള സാധ്യത മങ്ങി.
അതേസമയം എറണാകുളത്ത് കെ വി തോമസിന് ജനവികാരം എതിരാണെന്ന് ഹൈക്കമാന്‍ഡ് വിലയിരുത്തുന്നത്.

കണ്ണൂരില്‍ കെ സുധാകരനെ രംഗത്ത് കൊണ്ടു വരാന്‍ പാര്‍ട്ടി നീക്കം. ഇതിനോട് സുധാകരന്‍ പൂര്‍ണ്ണ സമ്മതം മൂളിയിട്ടില്ല. നേരത്തെ നിലവിലെ എംഎല്‍എമാര്‍ സ്ഥാനാര്‍ഥികളാക്കാനുള്ള നീക്കത്തെ എതിര്‍ത്ത് രാഹുല്‍ നേരിട്ട് രംഗത്ത് വന്നിരുന്നു. നിലവിലെ എംഎല്‍എമാരെ ലോക്സഭാ സ്ഥാനാര്‍ഥികളാകേണ്ടെന്ന് രാഹുല്‍ പരസ്യ നിലപാട് സ്വീകരിച്ചതോടെ കോണ്‍ഗ്രസില്‍ പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമായിരുകയാണ്.

മുമ്പ് രണ്ടില്‍ കൂടുതല്‍ പ്രാവശ്യം പരാജയപ്പെട്ടവര്‍ക്ക് ഇത്തവണ അവസരമില്ല. പകരം പുതുമുഖങ്ങളെ പരിഗണിക്കണം. വിജയസാധ്യത നോക്കിയായിരിക്കണം സ്ഥാനാര്‍ഥി നിര്‍ണയം. ഇതിന് പുറമെ രാജ്യസഭാ എംപിമാരെയും ലോക്സഭയിലേക്ക് മത്സരിപ്പിക്കേണ്ട കാര്യമില്ലെന്ന് രാഹുല്‍ എഐസിസി ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കോന്നി എംഎല്‍എ അഡ്വ. അടൂര്‍ പ്രകാശ് ആറ്റിങ്ങല്‍ മണ്ഡലത്തിലും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇടുക്കി മണ്ഡലത്തിലും എറണാകുളത്ത് യുവ എംഎല്‍എ ഹൈബി ഈഡനും പാലക്കാട് ഷാഫിയും മത്സരിക്കണമെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു.

വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ നേരത്തെ പറഞ്ഞിരുന്നു. നിലവിലെ സാഹചര്യത്തില്‍ എംഎല്‍എമാര്‍ ലോക്‌സഭയിലേക്ക് മത്സരിക്കേണ്ട സാഹചര്യമില്ലെന്ന് ഷാഫി പറമ്പില്‍ വ്യക്തമാക്കിയത്. കേരളത്തില്‍ നിന്നും പരാമവധി സീറ്റ് നേടുന്നതിനായി എംഎല്‍എമാരെ കെപിസിസി നേതൃത്വം സ്ഥാനാര്‍ത്ഥിയാക്കുന്നതിന് പരിഗണിക്കുന്നതിനിടെയാണ് നിലപാട് വ്യക്തമാക്കിയാണ് ഷാഫി രംഗത്തു വന്നിരിക്കുന്നത്. നേരത്തെ സമാനമായ നിലപാട് മുന്‍ മുഖ്യമന്ത്രിയും എ ഐസിസി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ ചാണ്ടിയും സ്വീകരിച്ചിരുന്നു. ഇവരെ കൂടാതെ ഹൈബിക്കും അടൂര്‍ പ്രകാശിനും സംസ്ഥാന രാഷ്ട്രീയത്തില്‍ തുടരാനാണ് താത്പര്യമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവരുടെ താത്പര്യത്തിന് അനുകൂലമായ നിലപാടാണ് രാഹുല്‍ ഗാന്ധി സ്വീകരിച്ചിരിക്കുന്നത്.

Loading...