Categories
കേരളം

ജീൻസും ടോപ്പുമിട്ട യുവതി ബ്യൂട്ടിപാർലറിലെത്തി;പിന്നീട് സിനിമയെ വെല്ലുന്ന രംഗങ്ങൾ

 കോഴിക്കോട് : ജീൻസും ടോപ്പുമിട്ട യുവതി മുടി ഒരുക്കാൻ ബ്യൂട്ടിപാർലറിലെത്തി. പിന്നീട് കക്കോടിയിൽ അരങ്ങേറിയത് സിനിമയെ വെല്ലുന്ന രംഗങ്ങൾ.

കക്കോടി ബസാറിലെ ‘സഹേലി’ ബ്യൂട്ടിപാർലറിലെത്തിയ യുവതിയാണ് ബ്യൂട്ടീഷന്റെ ബാഗിൽനിന്ന് അഞ്ച് പവൻ ആഭരണവും അറുപതിനായിരം രൂപയും കവർന്നത്.

സംഭവത്തിൽ പൊലീസ് സിസി ടിവി ക്യാമറാ ദൃശ്യങ്ങൾ പരിശോധിക്കുന്നു.

ജില്ലയിൽ സമാനരീതിയിൽ നടന്ന മോഷണങ്ങളെ കുറിച്ചും പൊലീസ്‌ അന്വേഷിക്കുന്നുണ്ട്‌.

ശനിയാഴ്ച പകലാണ് സിനിമാക്കഥയെ വെല്ലുന്ന മോഷണം നടന്നത്. പകൽ 11 ഓടെയാണ് 30 വയസ്സ്‌‌ തോന്നിക്കുന്ന, ജീൻസും ടോപ്പുമിട്ട യുവതി ബ്യൂട്ടിപാർലറിലെത്തിയത്.

പാർലർ നടത്തുന്ന രഹനയായിരുന്നു ഈ സമയത്ത് ഉണ്ടായിരുന്നത്.

കുറച്ചു കഴിഞ്ഞപ്പോൾ യുവതി അൾസറിന്റെ അസുഖമുണ്ടെന്നും വയറുവേദനിക്കുന്നതിനാൽ ജ്യൂസ് ഓർഡർ ചെയ്യുമോയെന്ന് ചോദിക്കുന്നു.
കോവിഡ്‌ നിയന്ത്രണങ്ങൾ ഉള്ളതിനാൽ ഓർഡർ ചെയ്‌താൽ ലഭിക്കില്ലെന്നും കടയിൽ പോയി കഴിക്കണമെന്നും രഹന പറഞ്ഞു.

ഇതോടെ ബിസ്‌കറ്റെങ്കിലും കിട്ടിയാൽ മതിയെന്ന് യുവതി പറഞ്ഞതിനെ തുടർന്ന്‌ രഹന ബാഗിൽനിന്ന്‌ പണമെടുത്ത്‌ പാർലറിന്‌ താഴെയുള്ള ബേക്കറിയിൽനിന്ന്‌ ബിസ്‌കറ്റ് വാങ്ങിവന്നു.

തിരിച്ചുവരുമ്പോൾ യുവതി വേദന കാരണമെന്നോണം കുനിഞ്ഞ് ഇരിക്കുകയായിരുന്നു.

ബിസ്‌കറ്റ് കഴിച്ച്‌ വെള്ളവും കുടിച്ച്‌ അരമണിക്കൂർ പാർലറിൽ ചെലവഴിച്ചശേഷം മുടി ഉണക്കാൻപോലും നിൽക്കാതെ മടങ്ങുകയായിരുന്നു.

സമീപ പ്രദേശമായ മൂട്ടോളിയിലാണ് വീടെന്നും പറഞ്ഞാണ്‌ യുവതി പോയത്‌. ഇതിനുശേഷം രഹന ബാഗ് പരിശോധിച്ചപ്പോഴാണ് ആഭരണവും പണവും നഷ്ടമായതായി അറിയുന്നത്.

60,000 രൂപയും ലോക്കറിൽ നിന്നെടുത്ത അഞ്ച് പവൻ വരുന്ന മൂന്ന് ചെയിനുമാണ് നഷ്ടമായത്. എൻഐടിയിൽ പ്രവേശനം ലഭിച്ച മകളുടെ ആവശ്യങ്ങൾക്കായി കരുതിയതായിരുന്നു പണം.

വിരലടയാള വിദഗ്ധരും ഡോഗ്‌ സ്‌ക്വാഡും ചേവായൂർ പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

NEWS ROUND UP