ഭർതൃവീട്ടിൽ നിന്നും കൊടിയ പീഡനം നേരിട്ട യുവതി പരാതി നൽകാൻ പൊലീസ് സ്റ്റേഷനിലെത്തിയത് നഗ്നനയായി; സഹായിക്കുന്നതിനുപകരം, കണ്ടുനിന്നവർ തങ്ങളുടെ മൊബൈൽ ഫോണുകളിൽ സ്ത്രീയുടെ ഫോട്ടോ എടുക്കുകയായിരുന്നു

Loading...

ഭർതൃവീട്ടിൽ നിന്നും കൊടിയ പീഡനം നേരിട്ട യുവതി പരാതി നൽകാൻ പൊലീസ് സ്റ്റേഷനിലെത്തിയത് നഗ്നനയായി. രാജസ്ഥാനിലെ ചുരു ജില്ലയിലാണ് സംഭവം.

അഭിപ്രായവ്യത്യാസത്തിൽ തുടങ്ങിയ വഴക്കാണ് പിന്നീട് കയ്യാങ്കളിയിലേക്കെത്തിയത്. യുവതിയുടെ ഭർത്താവിന്റെ അമ്മയും സഹോദരിയും ചേർന്ന് യുവതിയെ മർദ്ദിക്കുകയും വസ്ത്രം വലിച്ചൂരുകയും ചെയ്തു. ഇതോടെയാണ് യുവതി പൊലീസിൽ നഗ്നനയായി തന്നെ പരാതി നൽകാൻ എത്തിയത്.

സഹായിക്കുന്നതിനുപകരം, കണ്ടുനിന്നവർ തങ്ങളുടെ മൊബൈൽ ഫോണുകളിൽ സ്ത്രീയുടെ ഫോട്ടോ എടുകുക്കയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ചുരൂ ജില്ലയിലെ ബിദസാർ പ്രദേശത്ത് ഞായറാഴ്ചയാണ് സംഭവം നടന്നത്. അടുത്തകാലത്ത് ഭർത്താവിന്റെ അഭാവത്തിൽ തുടർച്ചയായി ബന്ധുക്കൾ യുവതിയെ പീഡിപ്പിച്ചിരുന്നു . പീഡനം സഹിക്കവയ്യാതെ സംഭവത്തെ നിയമപരമായി കൈകാര്യം ചെയ്യാൻ യുവതി തീരുമാനിക്കുകയായിരുന്നു. ഇതേത്തുടർന്നാണ് യുവതി പോലീസ് സ്റ്റേഷനിലേക്ക് നടന്നത്.

യുവതി നിലവിൽ പൊലീസ് സംരക്ഷണയിലാണെന്നും സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. സ്റ്റേഷനിലേക്ക് വരുമ്പോൾ കുറച്ചുപേർ യുവതിയുടെ ചിത്രം പകർത്തിയിട്ടുണ്ട്. ഇതിനെതിരെയും നടപടിയെടുക്കുമെന്ന് പൊലീസ് പറഞ്ഞു.

Loading...