എസ്എൻഡിപി യൂണിയൻ ഓഫീസിൽ തൂങ്ങി മരിച്ച സെക്രട്ടറിയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത്.

Loading...

ആലപ്പുഴ : കണിച്ചുകുളങ്ങരയില്‍ എസ്എൻഡിപി യൂണിയൻ  ഓഫീസില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സെക്രട്ടറിയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത്.

എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കുരുക്കിലാക്കുന്ന ആത്മഹത്യാ കുറിപ്പാണ് പുറത്തുവന്നിരിക്കുന്നത്.

മൈക്രോഫിനാൻസ് കേസിൽ കുടുക്കാൻ ശ്രമിച്ചാൽ വെള്ളാപ്പള്ളിയുടെ വീടിന് മുന്നിൽ ആത്മഹത്യ ചെയ്യുമെന്നാണ് കുറിപ്പില്‍ വ്യക്തമാക്കുന്നത്.

read also : എസ്‌എന്‍ഡിപി നേതാവ് യൂണിയൻ ഓഫീസിൽ തൂങ്ങി മരിച്ച നിലയിൽ

ഫെഡറൽ ബാങ്കിൽ നിന്നെടുത്ത വരവുവച്ച തുക വെള്ളാപ്പള്ളി നടേശൻ തിരിച്ചടയ്ക്കാനുണ്ടെന്ന് കത്തിൽ സൂചിപ്പിക്കുന്നുണ്ട്.

ഏകദേശം 37 ലക്ഷത്തോളം രൂപ വരുമിത്. തുക അടച്ചില്ലെങ്കിൽ കുടുംബം ജപ്തി നടപടി നേരിടേണ്ടി വരുമെന്നും കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

ചേർത്തല യൂണിയൻ അഡ്മിനിസ്‌ട്രേറ്റർ കൂടിയായിരുന്ന കെ കെ മഹേശനെ ഇന്ന് രാവിലെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൈക്രോഫിനാൻസ് കേസിൽ ആരോപണ വിധേയനായിരുന്നു.

കേസുമായി ബന്ധപ്പെട്ട് മഹേശനെ കഴിഞ്ഞ ദിവസം ആലപ്പുഴയിൽ വിളിച്ചുവരുത്തി ക്രൈംബ്രാഞ്ച് മൊഴിയെടുത്തിരുന്നു. ഇദ്ദേഹത്തിനെതിരെ 21 ഓളം കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം