പതിനാറുകാരി തല വെട്ടിമാറ്റിയ നിലയില്‍ ;ദുരഭിമാനക്കൊലയാണെന്ന് പോലീസ്

 

 

പതിനാറുകാരി തല വെട്ടിമാറ്റിയ നിലയില്‍ .ദുരഭിമാനക്കൊലയാണെന്ന്  പോലീസ്പതിനാറുകാരിയായ പെണ്‍കുട്ടി ക്രൂരമായി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ബീഹാറിലെ ഗയയില്‍ പൊതുജനപ്രക്ഷോഭം ആരംഭിച്ചു. വീട്ടില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയെ ഒരാഴ്ചയ്ക്ക് ശേഷം ക്രൂരമായി കൊലപ്പെടുത്തിയ നിലയിലാണ് കണ്ടെത്തിയത്.മുഖം ആസിഡൊഴിച്ച് വികൃതമാക്കിയ നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയുടെ തല ശരീരത്തില്‍ നിന്ന് വേര്‍പെട്ടിരുന്നു. പെണ്‍കുട്ടി ബലാല്‍സംഗത്തിനിരയായതായി ബന്ധുക്കള്‍ ആരോപിച്ചു.

ഡിസംബര്‍ 28 ന് വീട്ടില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയുടെ മൃതശരീരം വീടിന് സമീപത്ത് നിന്ന് അഴുകിയ നിലയില്‍ ജനുവരി ആറിന് കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടിയെ കാണാതായപ്പോള്‍ തന്നെ പരാതി നല്‍കിയതായി ബന്ധുക്കള്‍ അറിയിച്ചു. പോലീസുകാരുടെ അലംഭാവമാണ്
പെണ്‍കുട്ടിയെ ഈ നിലയില്‍ കണ്ടെത്താന്‍ കാരണമെന്നാരോപിച്ചാണ് ജനങ്ങള്‍ പ്രതിഷേധപ്രകടനങ്ങള്‍ നടത്തുന്നത്.എന്നാല്‍ പെണ്‍കുട്ടിയെ കാണാതായി നാലുദിവസത്തിനു ശേഷമാണ് പരാതി ലഭിച്ചതെന്ന് പോലീസ് പറഞ്ഞു.

കൂടാതെ ഡിസംബര്‍ 31 ന് പെണ്‍കുട്ടി തിരിച്ച് വീട്ടിലെത്തിയിരുന്നുവെന്ന് പെണ്‍കുട്ടിയുടെ അമ്മയും സഹോദരിമാരും മൊഴി നല്‍കിയിരുന്നുവെന്നും പോലീസ് പറയുന്നു. അന്ന് രാത്രി ഒരു പരിചയക്കാരനൊപ്പം പെണ്‍കുട്ടിയെ അച്ഛന്‍ പറഞ്ഞയക്കുകയായിരുന്നുവെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. പെണ്‍കുട്ടിയുടെ കൊലപാതകം ദുരഭിമാനക്കൊലയാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞതായും പോലീസ് പറഞ്ഞു.

പെണ്‍കുട്ടിയെ കൂടെ കൊണ്ടുപോയ ആളെ പോലീസ് കസ്റ്റഡിലെടുത്തു. ഇയാളുടെ ഫോണ്‍റെക്കോര്‍ഡുകള്‍ പോലീസ് പരിശോധിച്ചു വരികയാണ്. പെണ്‍കുട്ടി ബലാല്‍സംഗത്തിനിരയായോ എന്നറിയാന്‍ പോസ്റ്റുമോര്‍ട്ട ഫലം പുറത്തുവരണം.
ചൊവ്വാഴ്ചയും ബുധനാഴ്ചയും പ്രദേശവാസികള്‍ പോലീസിനെതിരെ മെഴുകുതിരി കത്തിച്ച് പ്രതിഷേധമാര്‍ച്ച് നടത്തിയിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം