Categories
ദേശീയം

തമിഴ് ഹാസ്യ നടന്‍ പത്മശ്രീ വിവേക് അന്തരിച്ചു

ചെന്നൈ : പ്രമുഖ തമിഴ് സിനിമാ താരം വിവേക് (59) അന്തരിച്ചു.

ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ശനിയാഴ്ച പുലർച്ചെയാണ് അന്ത്യം.

ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്.

സാമി, ശിവാജി, അന്യൻ തുടങ്ങി 200ലേറെ സിനിമകളിൽ അഭിനയിച്ചു.

മികച്ച ഹാസ്യ നടനുള്ള ഫിലംഫെയർ അവാർഡ് നാല് തവണ ലഭിച്ചു.

മൂന്ന് തവണ തമിഴ്നാട് സർക്കാരിന്റെ മികച്ച ഹാസ്യ നടനുള്ള പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

1990കളിൽ നിരവധി സൂപ്പർ ഹിറ്റ് സിനിമകളുടെ ഭാഗമായി. 2009ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.

വിവേക് വ്യാഴാഴ്ച ചെന്നൈയിലെ സർക്കാർ ആശുപത്രിയിലെത്തി കോവിഡ് വാക്സിൻ സ്വീകരിച്ചിരുന്നു.

അതേസമയം വിവേകിന് ഹൃദയാഘാതമുണ്ടായതും കോവിഡ് വാക്സിനേഷനും തമ്മിൽ ബന്ധമില്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കിയിരുന്നു.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: He was admitted to the hospital yesterday following a heart attack.She has acted in more than 200 films including Sami, Sivaji and Anyan.

NEWS ROUND UP