മരടിന് പിന്നാലെ ആലപ്പുഴയിലെ കാപ്പിക്കോ റിസോര്‍ട്ടും പൊളിക്കാന്‍ സുപ്രീം കോടതി ഉത്തരവ്

Loading...

ദില്ലി : മരടിലെ ഫ്ലാറ്റുകള്‍ക്ക് പിന്നാലെ കേരളത്തിലെ മറ്റൊരു റിസോര്‍ട്ട് കൂടി പൊളിച്ചു കളയാന്‍ സുപ്രീംകോടതി ഉത്തരവ് . ആലപ്പുഴ ജില്ലയിലെ വേമ്ബനാട് കായലില്‍ ഉള്ള നെടിയത്തുരുത് ദ്വീപില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച്‌ നിര്‍മ്മിച്ച കാപ്പിക്കോ റിസോര്‍ട്ട് പൊളിച്ചു കളയാനാണ് സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നത്.

തീരദേശപരിപാലന നിയമം ലംഘിച്ച്‌ അനധികൃതമായി നിര്‍മ്മിച്ച റിസോര്‍ട്ട് പൊളിച്ചു കളയാന്‍ നേരത്തെ കേരള ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഹൈക്കോടതി വിധിക്കെതിരെ റിസോര്‍ട്ട് ഉടമകള്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഈ ഹര്‍ജിയിലാണ് ഇപ്പോള്‍ സുപ്രീം കോര്‍ട്ട് വിധി വന്നിരിക്കുന്നത്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ  ക്ലിക്ക് ചെയ്യുക

2013ല്‍ ആണ് ഇപ്പൊള്‍ സുപ്രീംകോടതി ജഡ്ജിയായ ജസ്റ്റിസ് കെ.എം ജോസഫിന്റെ നേതൃത്വത്തില്‍ ഉള്ള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് കാപ്പിക്കോ റിസോര്‍ട്ട് പൊളിച്ചു നീക്കാന്‍ ഉത്തരവിട്ടത്.

ജസ്റ്റിസ് ആര്‍. എഫ് നരിമാന്‍ അധ്യക്ഷന്‍ ആയ ബെഞ്ച് ആണ് കാപ്പിക്കോ റിസോര്‍ട്ട് പൊളിച്ചു കളയണമെന്ന് വിധിച്ചിരിക്കുന്നത്. തീരദേശ പരിപാലന നിയമ൦ ലംഘിച്ച്‌ നിര്‍മ്മിച്ച മരട് ഫ്ലാറ്റുകള്‍ നാളെയാണ് പൊളിച്ചു മാറ്റി തുടങ്ങുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം