കൊവിഡ് രോഗം ഭേദമായവർക്ക് ദീർഘനാൾ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന്‍ പഠനം

Loading...

കൊവിഡ് രോ​ഗം ഭേദമായവർക്ക്  ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന്‍  പഠനം.

കൊവിഡ് 19 ഭേദമായ 78 ശതമാനം രോഗികളിലും അവരുടെ ഹൃദയത്തിന് കാര്യമായ വ്യത്യാസങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്ന് പഠനത്തിൽ സൂചിപ്പിക്കുന്നു.

രോഗം ഭേദമായ നൂറിൽ 76 പേരുടെയും ഹൃദയത്തിന് ഹൃദയാഘാതം ഉണ്ടായത് പോലെയുള്ള ലക്ഷണങ്ങൾ ഉണ്ടായിരുന്നതായി ജർമനിയിലെ ‘ഫ്രാങ്ക്ഫുർട്ട് യൂണിവേഴ്സിറ്റി ഹോസ്പിറ്റലി‘ ലെ ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു ‘ജേണൽ ഓഫ് അമേരിക്കൻ മെഡിക്കൽ അസോസിയേഷനി‘ ൽ പഠനം പ്രസിദ്ധീകരിച്ചു.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ  ക്ലിക്ക് ചെയ്യുക 

കൊവിഡ് മുക്തരായ നൂറിൽ 78 പേരുടെയും എംആർഐ സ്കാൻ പരിശോധിച്ചപ്പോൾ ഹൃദയത്തിന് പ്രശ്നങ്ങളുണ്ടായതിന്റെ ലക്ഷണങ്ങളുള്ളതായി ഗവേഷകർ കണ്ടെത്തി.

ഹൃദയാഘാത സമയത്ത് ഉണ്ടാകുന്ന ‘ട്രോപ്പോനിൻ’ (troponin) എന്ന പ്രോട്ടീൻ നില 76 ശതമാനം പേരിലും വലിയ അളവിൽ കണ്ടെത്തി

ഗവേഷണത്തിൽ പങ്കെടുത്ത 60 പേരിൽ കൊവിഡ് ബാധിച്ച് 71 ദിവസത്തിന് ശേഷവും ഹൃദയത്തിൽ അണുബാധ ഉള്ളതായി പഠനത്തിൽ കണ്ടെത്തിയെന്നു ​ഗവേഷക വാലന്റീന പ്യൂട്ട് മാൻ പറഞ്ഞു

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം