വികൃതി കാണിച്ചതിന് നാലുവയസുകാരിയെ കൊലപ്പെടുത്തി അമ്മ

Loading...

പൂനെ:  4 വയസുകാരിയുടെ വികൃതി സഹിക്കാനാവാതെ തല ചുമരില്‍ ഇടിപ്പിച്ച്, കഴുത്തില്‍ കേബിള്‍ മുറുക്കി കൊലപ്പെടുത്തി അമ്മ.  ഭര്‍ത്താവിനോട് കുട്ടി വികൃതി കാണിക്കുന്നുവെന്നും അത്  ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും ഇവര്‍ നേരത്തെ വിളിച്ച് പരാതിപ്പെട്ടിരുന്നു.

എന്നാല്‍ നാലുവയസുകാരി വികൃതികള്‍ തുടര്‍ന്നതോടെ അമ്മ കുട്ടിയുടെ തല ചുമരില്‍ ഇടിപ്പിച്ച ശേഷം കഴുത്തില്‍ കേബിള്‍ മുറുക്കി കൊലചെയ്യുകയായിരുന്നു.

 പിതാവിന്‍റെ പരാതിയെത്തുടര്‍ന്ന് നാലുവയസുകാരിയുടെ അമ്മ സവിതയെ  പൊലീസ് അറസ്റ്റ് ചെയ്തു. 

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക 

മഹാരാഷ്ട്രയിലെ പൂനെയ്ക്ക് സമീപമുള്ള പിംപ്രി ചിഞ്ച്വാടിലെ ഭലേകര്‍ നഗറിലാണ് സംഭവം. അമ്മയും നാലുവയസുകാരി ദിശയും ആറുമാസം പ്രായമുള്ള മകനുമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്.

ഭര്‍ത്താവിന്‍റെ അമ്മയുടെ മരണാന്തര ചടങ്ങുകള്‍ക്കായി പോയതിനാല്‍ ഭര്‍ത്താവും മറ്റ് ബന്ധുക്കളും വീട്ടിലില്ലായിരുന്നു.

ഭിത്തിയില്‍ ഇടിച്ചും ഒച്ചയിട്ടും വീട്ടിലൂടെ നടന്നിരുന്ന ദിശയോട് ശബ്ദം കുറയ്ക്കാന്‍ സവിത നിര്‍ദ്ദേശിച്ചിരുന്നു.

എന്നാല്‍ കുട്ടി ഇത് അനുസരിച്ചില്ല. ഭര്‍ത്താവിനോട് ഇതിനേക്കുറിച്ച് സവിത വിളിച്ച് പരാതിപ്പെട്ടിരുന്നു. അല്‍പസമയം കഴിഞ്ഞപ്പോള്‍ നിയന്ത്രണം നഷ്ടമായ സവിത കുഞ്ഞിനെ പിടിച്ച് തല ഭിത്തിക്ക് ഇടിയ്ക്കുകയായിരുന്നു.

ഇതുകൊണ്ടും ദേഷ്യം അടങ്ങാതെ വന്നതോടെ ഫോണ്‍ ചാര്‍ജ്ജര്‍ കേബിള്‍ ഉപയോഗിച്ച് മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ്  പറയുന്നത്.

അമ്മയുടെ മരണാന്തര ചടങ്ങുകള്‍ പൂര്‍ത്തിയാക്കി തിരികെയെത്തിയ ഭര്‍ത്താവ് ദീപക് അര്‍ജ്ജുന്‍ കക്കഡേ വീട്ടിലെ ഹാളില്‍ ഇരിക്കുന്ന സവിതയേയും മകളുടെ ചലനമറ്റ ശരീരവും കണ്ട് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

കുട്ടിയെ കൊലപ്പെടുത്തിയത് താനാണെന്ന് സവിത വിശദമാക്കിയതായി ദീപക് പറയുന്നു.

മകളുടെ വികൃതികള്‍ കൊണ്ട് പൊറുതിമുട്ടിയതിനേ തുടര്‍ന്നാണ് ഇങ്ങനെ ചെയ്യേണ്ടിവന്നതെന്നും സവിത വിശദമാക്കി. ദിശയുടെ മൃതശരീരം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ച പൊലീസ് കൊലപാതകക്കുറ്റമാണ് സവിതയുടെ മേല്‍ ചുമത്തിയിട്ടുള്ളത്.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം