പണത്തിനു വേണ്ടി വാടക കൊലയാളിയെ ഉപയോഗിച്ച്‌ അമ്മയെ കൊലപ്പെടുത്തി ; യുവാവിന് 99 വര്‍ഷം തടവ്

Loading...

വാഷിങ്ടണ്‍ : പണത്തിനായി മാതൃത്വത്തിന് നേരെ നിറയൊഴിച്ച നരാധമനെ 99 വര്‍ഷം തടവിന് വിധിച്ച്‌ അമേരിക്കയിലെ കുക്ക് കൗണ്ടി കോടതി. ചിക്കാഗോയിലെ ക്വോമെയ്ന്‍ വില്‍സണി(30)നെയാണ് അമ്മ യോലാന്‍ഡ ഹോമ്‌സിനെ കൊല്ലപ്പെടുത്തിയ കേസില്‍ കോടതി ശിക്ഷിച്ചത്.

വാടക കൊലയാളിയെ ഉപയോഗിച്ചാണ് പ്രതി കൃത്യം നടത്തിയത്. കേസില്‍ വാടക കൊലയാളി ഈഗ്വിന്‍ സ്‌പെന്‍സറിനെ നൂറുവര്‍ഷത്തേക്കും കോടതി ശിക്ഷിച്ചു.

2012-ലാണ് ഹോമ്‌സ് കൊല്ലപ്പെട്ടത്. കിടപ്പുമുറിയില്‍ ഉറങ്ങുന്നതിനിടെ ഹോമ്‌സിനെ വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന് പിന്നില്‍ വില്‍സണ്‍ തന്നെയാണെന്ന് പോലീസ് അന്വേഷണത്തില്‍ പിന്നീട് വ്യക്തമായി.

അമ്മയുടെ കൈവശമുണ്ടായിരുന്ന പണം കൈക്കലാക്കാനാണ് വില്‍സണ്‍ കൊലപാതകം നടത്തിയത്. വാടക കൊലയാളിയായ സ്‌പെന്‍സറിനെ അപ്പാര്‍ട്ട്‌മെന്റിലേക്ക് വിളിച്ചുവരുത്തിയ ശേഷം അമ്മ ഉറങ്ങുമ്ബോള്‍ കൃത്യം നടത്തുകയായിരുന്നു. 23 വയസ്സായിരുന്നു അന്ന് വില്‍സണിന്റെ പ്രായം.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

അമ്മയുടെ മരണശേഷം ഇവരുടെ ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന ഭീമമായ തുക പിന്‍വലിച്ചു. ഇതുപയോഗിച്ച്‌ ആഡംബര കാര്‍ മോഡിഫൈ ചെയ്തു. കൂട്ടുകാര്‍ക്കൊപ്പം ആഡംബര ജീവിതം നയിച്ചു.

ഇടയ്ക്ക് തെരുവില്‍ ജനക്കൂട്ടത്തിന് നേരേ പണമെറിഞ്ഞ് നല്‍കുന്നതും പതിവായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു.

എന്നാല്‍ താന്‍ അമ്മയെ സ്‌നേഹിച്ചതിനെക്കാളേറെ ആരും അമ്മയെ സ്‌നേഹിച്ചിട്ടില്ലെന്നായിരുന്നു വിധി പ്രസ്താവത്തിന് മുമ്ബ് വില്‍സണ്‍ കോടതിയില്‍ പറഞ്ഞത്. ഇത്രമാത്രമേ പറയാനുള്ളൂവെന്നും വില്‍സണ്‍ പറഞ്ഞു.

അതേസമയം, മകനു വേണ്ടി ജോലി, ആവശ്യത്തിന് പണം, കാര്‍ തുടങ്ങി എല്ലാം നല്‍കിയിട്ടും അവന്‍ എല്ലാം നശിപ്പിച്ചെന്നും അമ്മയുടെ ജീവനെടുത്തെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം