Categories
ആരോഗ്യം

നിങ്ങള്‍ നിരന്തര മൊബൈല്‍ ഉപയോഗിക്കുന്നരാണോ, എങ്കില്‍ ശ്രദ്ധിക്കൂ

നിങ്ങള്‍ നിരന്തര മൊബൈല്‍ ഉപയോഗിക്കുന്നരാണോ, എങ്കില്‍ ശ്രദ്ധിക്കൂ

വാട്‌സാപ്പിറ്റിസ്

ഈയിടെ ലണ്ടനിലെ ഒരു സ്ത്രീ ഡോക്ടറെ കാണാനെത്തിയത് പുതിയൊരു രോഗവുമായാണ്. കൈത്തണ്ടയിലും വിരലിന്റെ അറ്റത്തുമുള്ള വേദനയായിരുന്നു അവരുടെ പ്രശ്‌നം. ചോദിച്ചു വന്നപ്പോഴാണ് ഡോക്ടര്‍ക്ക് കാര്യം മനസ്സിലായത്. ആറ് മണിക്കൂറോളം അവര്‍ തുടര്‍ച്ചായി മൊബൈല്‍ ഫോണില്‍ ‘വാട്‌സ് ആപ്പ് ഉപയോഗിക്കുകയായിരുന്നു. അതിനു ശേഷമാണ് അവര്‍ക്ക് വേദന തുടങ്ങിയത്. കേള്‍ക്കുമ്പോള്‍ കൗതുകകരമാണെങ്കിലും ഇതുവഴി മറ്റൊരു രോഗം കൂടി ഉടലെടുത്തിരിക്കുകയാണ്. വാട്‌സാപ്പിറ്റിസ് എന്നാണ് ഈ രോഗത്തിന് നല്‍കിയിരിക്കുന്ന പേര്. നിരന്തരമായ വാട്‌സ് ആപ്പ് ഉപയോഗം മൂലം കൈത്തണ്ടയിലും വിരലിന്റെ അഗ്രങ്ങളിലും ഉണ്ടാകുന്ന വേദനയും തടിപ്പും ചുവന്ന നിറവുമെല്ലാമാണ് ഇതിന്റെ ലക്ഷണങ്ങള്‍.

ട്വിച്ചസ്
ഒരു പരിപാടിയില്‍ പങ്കെടുത്തു കൊണ്ടിരിക്കുമ്പോള്‍ അതിനെക്കുറിച്ച് ട്വിറ്ററില്‍ ട്വീറ്റ് ചെയ്യാതിരിക്കാന്‍ പറ്റില്ല എന്ന മാനസികാവസ്ഥയാണ് ട്വിച്ചസ്. സിനിമ കാണുമ്പോള്‍, യാത്ര പോകുമ്പോള്‍, ഷോപ്പിങ്ങിനു പോകുമ്പോള്‍, എന്തിന് തൊട്ടടുത്ത വീട്ടില്‍ പോകുമ്പോള്‍ പോലും ഫെയ്‌സ് ബുക്കിലും വാട്‌സ് ആപ്പിലും പോസ്റ്റ് ഇടുന്നവര്‍ ഇന്ന് സ്ഥിരം കാഴ്ചയാണ്. ഇതും ട്വിച്ചസില്‍ പെടും.

ഒബ്‌സസ്സീവ് റിഫ്രഷ് ഡിസോര്‍ഡര്‍

മെയില്‍ ഇന്‍ബോക്‌സ് ഓരോ മിനിറ്റിലും റിഫ്രഷ് ചെയ്തുകൊണ്ടിരിക്കാന്‍ തോന്നുന്ന മാനസികാവസ്ഥയാണ് ഒബ്‌സസ്സീവ് റിഫ്രഷ് ഡിസോര്‍ഡര്‍. തനിക്കു വരാനുള്ള ഏതോ പ്രധാനപ്പെട്ട മെയില്‍ ഇന്‍ബോക്‌സ് റിഫ്രഷ് ആവാത്തതുകൊണ്ട് കിട്ടാതിരിക്കുന്നതാണെന്ന് ഉപബോധ മനസ്സ് വിശ്വസിക്കുന്നു. ആ മെയില്‍ കിട്ടാനായി സ്ഥിരമായി മെയില്‍ റിഫ്രഷ് ചെയ്യുക, പുതിയ മെയില്‍ കാണാതാവുമ്പോള്‍ അസ്വസ്ഥനാവുക, ഇതെല്ലാം ഒബ്‌സസ്സീവ് റിഫ്രഷ് ഡിസോര്‍ഡറിന്റെ ലക്ഷണങ്ങളാണ്.

സ്‌ക്രീന്‍ സൈറ്റഡ്‌നെസ്സ്

സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം കൂടുന്നതനുസരിച്ച് ഹ്രസ്വദൃഷ്ടിയും കൂടുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഫോണിന്റെ ബ്രൈറ്റ് സ്‌ക്രീനിലേക്ക് ഏറെ നേരം നോക്കിയിരിക്കുന്നത് കണ്ണിന്റെ പവറിനെ ബാധിക്കും. ക്രമേണ ഹ്രസ്വദൃഷ്ടി എന്ന അവസ്ഥയിലേക്ക് എത്തുകയും ചെയ്യും.

കുട്ടികളില്‍ മയോപിയ

ഉദ്യോഗസ്ഥരായ അച്ഛനമ്മമാര്‍ ചില നേരങ്ങളിലെങ്കിലും മക്കളുടെ വാശി തീര്‍ക്കാനായി സ്മാര്‍ട്ട് ഫോണുകള്‍ കളിക്കാന്‍ നല്‍കാറുണ്ട്. മുതിര്‍ന്നവരുടേതു പോെലയല്ല, കണ്ണിനുള്ളിലെ പേശികളും മസിലുകളും വളര്‍ന്നുവരുന്നതേയുള്ളൂ കുഞ്ഞുങ്ങളില്‍. ഇലക്ട്രോ മാഗ്‌നറ്റിക് തരംഗങ്ങളും ബ്രൈറ്റ് നിറങ്ങളുമെല്ലാം അവരുടെ കാഴ്ചയെ സാരമായി ബാധിക്കും. ഇന്നത്തെ കുട്ടികളില്‍ ഭൂരിഭാഗവും കണ്ണടക്കുട്ടികളാവുന്നതിനും ഒരു മുഖ്യ കാരണം ഇത്തരം ഗാഡ്ജറ്റ്‌സിന്റെ ഉപയോഗമാണ്.

സ്ഥിരമായി കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവരില്‍ എന്നതു പോലെ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നവരിലും കാണുന്ന ഒന്നാണ് വരണ്ട കണ്ണുകള്‍. കണ്ണിന്റെ സ്വാഭാവികമായ പ്രവര്‍ത്തനത്തിന് അല്‍പ്പം ഈര്‍പ്പം ആവശ്യമാണ്. കണ്ണുനീര്‍ ഗ്രന്ഥികളാണ് കണ്ണിനെ ഈര്‍പ്പമുള്ളതാക്കി സൂക്ഷിക്കുന്നത്. കണ്ണിലെ സ്വാഭാവിക ഈര്‍പ്പം വറ്റി വരണ്ടു പോകുന്ന അവസ്ഥയാണ് ഡ്രൈനെസ്സ്. അസ്വസ്ഥതകളും ചൊറിച്ചിലുമെല്ലാം ഇതിന്റെ ഭാഗമായി ഉണ്ടാകും. ക്രമേണ കണ്ണിലെ കണ്ണുനീര്‍ ഗ്രന്ഥികള്‍ പ്രവര്‍ത്തനം മുടക്കുകയും കൃത്രിമ കണ്ണുനീരിനെ ആശ്രയിക്കേണ്ടി വരികയും ചെയ്യും.

നോ മൊബൈല്‍ഫോണ്‍ ഫോബിയ എന്നാണ് ഈ രോഗത്തിന്റെ മുഴുവന്‍ പേര്. മൊബൈല്‍ ഫോണ്‍ ൈകയില്‍ ഇല്ലാതെ ഒരു മണിക്കൂര്‍ പോലും ജീവിക്കാന്‍ സാധിക്കാത്തവരാണ് ഈ വിഭാഗത്തില്‍ പെടുന്നത്. ലോകത്ത് ആകെ മൊബൈല്‍ഫോണ്‍ ഉപഭോക്താക്കളില്‍ 66 ശതമാനം പേര്‍ക്കും നോമോഫോബിയ ഉണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

സൈബര്‍ സിക്ക്‌നെസ്സ് (കൈനെറ്റോസിസ്)

ഐഫോണ്‍, ഐ പാഡ് പോലുള്ള ഉപകരണങ്ങള്‍ക്ക് 3ഡി അപ്പിയറന്‍സ് നല്‍കുന്നതിനായി സ്‌ക്രീനിലുള്ള ഒബ്ജക്ട്‌സിന്റെ ചലനങ്ങള്‍ സാധാരണയില്‍ നിന്ന് വേഗം കുറച്ചും ആഴത്തിലും രൂപ കല്‍പ്പന ചെയ്തിട്ടുള്ളവയാണ്. ദീര്‍ഘനേരം തുടര്‍ച്ചയായി ഇവ ഉപയോഗിക്കുന്നത് മൈഗ്രേന്‍, മനംമറിച്ചില്‍, ചെവിയിലെ ബാലന്‍സ് തകിടം മറിക്കുന്ന വെര്‍ട്ടിഗോ എന്നിവ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്.

ഐ പോസ്ചര്‍ (സെര്‍വിക്കാല്‍ജിയ)
18 നും 24 നും ഇടയില്‍ പ്രായമുള്ളവരില്‍ 84 ശതമാനം പേര്‍ക്കും ഉള്ള അസുഖമാണ് ഐ പോസ്ചര്‍ അഥവാ സെര്‍വിക്കാല്‍ജിയ. കഴുത്ത്, പിന്‍ കഴുത്ത്, പുറം, നടുവ് എന്നിവിടങ്ങളില്‍ ഒറ്റപ്പെട്ടോ, ഒരുമിച്ചോ അനുഭവപ്പെടുന്ന വേദനയാണിത്. ദീര്‍ഘനേരം ഒരേ പൊസിഷനില്‍ ഫോണ്‍ പിടിച്ച് നോക്കിയിരിക്കുമ്പോഴാണ് ഈ അസുഖം ഉണ്ടാവുക.

ഫാന്റം വൈബ്രേഷന്‍ സിന്‍ഡ്രോം (റിങ്‌സൈറ്റി)തന്റെ ഫോണ്‍ റിങ് ചെയ്യുകയോ വൈബ്രേറ്റ് ചെയ്യുകയോ ഉണ്ടെന്നുള്ള തോന്നലാണ് (ഹാലൂസിനേഷന്‍) ഫാന്റം വൈബ്രേഷന്‍ സിന്‍ഡ്രോം അഥവാ റിങ്‌സൈറ്റി. ഫോണ്‍ സൈലന്റ് മോഡിലല്ലെങ്കിലും ഇടയ്ക്കിടെ എടുത്തു നോക്കുക, ചാര്‍ജ് ചെയ്യാന്‍ വെച്ച സ്ഥലത്തും ഇടയ്ക്കിടെ പോയി നോക്കുക എന്നിവയെല്ലാം ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്.

മറ്റ് അസ്വസ്ഥതകള്‍ദീര്‍ഘനേരം തുടര്‍ച്ചയായുള്ള മൊബൈല്‍ ഫോണ്‍, മറ്റ് ഗാഡ്ജറ്റ്‌സിന്റെ ഉപയോഗം, മങ്ങിയ കാഴ്ച, തലവേദന, മസില്‍ സ്‌ട്രെയിന്‍ എന്നിവയ്ക്കും കാരണമാകും. വളരെ ശ്രദ്ധയോടെ ചെറിയ സ്‌ക്രീനിലേക്ക് നോക്കിയിരിക്കുമ്പോള്‍ എല്ലാ പേശികള്‍ക്കും അത് ആയാസമുണ്ടാക്കും. അമിതമായ ക്ഷീണത്തിനും (ക്രോണിക് ഫറ്റീഗ്) ഇത് വഴിയൊരുക്കും. നോട്‌സ് ആയും റിമൈന്‍ഡറുകളായും മൊബൈല്‍ഫോണ്‍ സഹായത്തിനെത്തുമ്പോള്‍ ഓര്‍മിച്ചെടുക്കാനും ഓര്‍മയില്‍ സൂക്ഷിക്കാനുമുള്ള തലച്ചോറിന്റെ കഴിവിനെയാണ് നാം കുറയ്ക്കുന്നത്. ഇതിന്റെ ഫലമായി മെമ്മറി ലാപ്‌സ്, ബ്രെയിന്‍ ഫോഗ്, ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാത്ത അവസ്ഥ, ചിതറിപ്പോകുന്ന ചിന്തകള്‍ എന്നിവയെല്ലാം ഉണ്ടാകും.

രാത്രികാലങ്ങളില്‍ മറ്റു ലൈറ്റുകള്‍ അണച്ചതിനു ശേഷവും ഫോണ്‍, ടാബ്്‌ലെറ്റ്, ലാപ്‌ടോപ്പ് എന്നിവയില്‍ മുഴുകുന്നത് വെളിച്ചം വളരെ അടുത്തുനിന്ന് കണ്ണിലേക്ക് നേരിട്ട് പതിക്കുന്നതിന് ഇടയാക്കും. ഇത് കാഴ്ചയെ മാത്രമല്ല, ഉറക്കത്തെയും ബാധിക്കും. ഉറക്കമില്ലായ്മയും ക്ഷീണവും ആങ്‌സൈറ്റികളും ചേര്‍ന്ന് ഡിപ്രഷനിലേക്ക് നയിച്ചാലും അദ്ഭുതപ്പെടേണ്ടതില്ല. അത്രയ്ക്ക് ഗൗരവമേറിയതാണ് സ്മാര്‍ട്ട് ഫോണ്‍ പോലുള്ള ഗാഡ്ജറ്റ്‌സ് വിളിച്ചു വരുത്തുന്ന രോഗാവസ്ഥകള്‍.

*മറ്റുള്ളവരെക്കുറിച്ചു കൂടി ചിന്തിക്കാം
പൊതു സ്ഥലങ്ങളിലും പൊതു വാഹനങ്ങളിലും മൊബൈല്‍ ഫോണ്‍ ഉപയോഗം കഴിവതും കുറയ്ക്കുക. പലതരത്തിലുള്ള രോഗികള്‍, ഗര്‍ഭിണികള്‍, എന്നിങ്ങനെ പലരും സഞ്ചരിക്കുന്ന സ്ഥലങ്ങളാണ്. മൊബൈല്‍ഫോണ്‍ പുറത്തു വിടുന്ന ഇലക്ട്രോ മാഗ്നറ്റിക് തരംഗങ്ങള്‍ ഇവര്‍ക്ക് വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കും. അതിനാല്‍ പൊതുഇടങ്ങളില്‍ അത്യാവശ്യ കാര്യങ്ങള്‍ക്കു മാത്രം ഫോണ്‍ ഉപയോഗിക്കുക.

ഇവ ശ്രദ്ധിക്കാം

* ഇടയ്ക്കിടെ കണ്ണുകള്‍ ചിമ്മാന്‍ ഓര്‍ക്കുക. കണ്ണില്‍ സ്വാഭാവികമായ ഈര്‍പ്പം നിലനിര്‍ത്താന്‍ ഇത് സഹായിക്കും.

* ദീര്‍ഘ നേരം തുടര്‍ച്ചയായി ഗാഡ്ജറ്റ്‌സ് ഉപയോഗിക്കാതിരിക്കുക. ഇടയ്ക്കിടെ ഇടവേളകള്‍ എടുക്കുക.

* പോക്കറ്റില്‍ ഇത്തരം ഉപകരണങ്ങള്‍ അധികനേരം സൂക്ഷിക്കാതിരിക്കുക. ഇവയില്‍ നിന്ന് പുറപ്പെടുവിക്കുന്ന തരംഗങ്ങളും റേഡിയേഷനും പ്രത്യുത്പാദന ശേഷിയെ വരെ ബാധിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചു കഴിഞ്ഞു.

* ഗര്‍ഭിണികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം കഴിവതും കുറയ്ക്കുക. ഉള്ളിലുള്ള കുഞ്ഞിന് ഇത്തരം റേഡിയേഷനുകള്‍ ഭാവിയില്‍ വലിയ ദോഷം ചെയ്‌തേക്കാം.

* കുട്ടികളോട് നോ പറഞ്ഞേ പറ്റൂ. കൊച്ചു കുട്ടികള്‍ക്ക് ഒരു കാരണവശാലും ഇത്തരം ഉപകരണങ്ങള്‍ കൊടുക്കരുത്. അത്യാവശ്യം സംസാരിക്കേണ്ട സന്ദര്‍ഭങ്ങളില്‍ സ്പീക്കര്‍ ഫോണ്‍ ഓണ്‍ ചെയ്ത് കഴിയുന്നത്ര അകത്തിപ്പിടിച്ചു സംസാരിപ്പിക്കുക.

* സ്മാര്‍ട്ട് ഫോണ്‍ പോലുള്ള ഉപകരണങ്ങള്‍ ജീവിതത്തെ കുറച്ചു കൂടി സപ്പോര്‍ട്ട് ചെയ്യാനുള്ള ഉപകരണങ്ങളാണ്. അവയ്ക്ക് അടിമപ്പെട്ട് ജീവിക്കരുത്.

* അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രം ഗാഡ്ജറ്റ്‌സ് ഉപയോഗിക്കുക. മറ്റുള്ളവരുടെ മുന്നില്‍ പ്രദര്‍ശിപ്പിച്ച് സ്വയം അഹങ്കരിക്കാനുള്ള വസ്തുവായി ഇതിനെ കാണരുത്.

* കോളേജ് ലൈഫും ഓഫീസ് ലൈഫും കഴിഞ്ഞ് നേരെ ഇത്തരം ഗാഡ്ജറ്റ്സിന്റെ മുന്നില്‍ ചടഞ്ഞിരിക്കാതെ കുടുംബാംഗങ്ങളോടൊപ്പം സമയം ചെലവഴിക്കുക.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

RELATED NEWS

NEWS ROUND UP