മുംബൈ : വിവാഹാഭ്യര്‍ത്ഥന നിരസിച്ച യുവതിയെ ട്രെയിനിന് മുന്നില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍.

മുംബൈ ഖര് റെയില്‍വെ സ്റ്റേഷനില്‍ വെള്ളിയാഴ്ച വൈകിട്ടോടെയാണ് സംഭവം നടന്നത്.
21കാരിയായ യുവതിയെ ഓടുന്ന ട്രെയിനിന് അരികിലേക്ക് യുവാവ് തള്ളിയിടാന്‍ ശ്രമിക്കുന്നതിന്റെ ഞെട്ടിക്കുന്ന സിസിറ്റിവി ദൃശ്യങ്ങളും വൈറലായി.
സംഭവത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംഭവത്തില്‍ വഡാല സ്വദേശി സുമേധ് ജാദവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൃത്യം നടത്തിയ ശേഷം സ്ഥലത്തു നിന്ന് കടന്നു കളഞ്ഞ സുമേധിനെ പന്ത്രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ പൊലീസ് കുടുക്കുകയായിരുന്നു.
പൊലീസ് പറയുന്നതനുസരിച്ച് യുവതിയും പ്രതിയും തമ്മില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി അറിയുന്നവരാണ്. ഒരുമിച്ച് ജോലി ചെയ്തിരുന്ന ഇവര്‍ നല്ല സുഹൃത്തുക്കളായിരുന്നു.
എന്നാല്‍ സുമേധ് മദ്യത്തിന് അടിമയാണെന്ന് മനസിലാക്കിയതോടെ യുവതി ഇയാളില്‍ നിന്നും അകലുകയായിരുന്നു.പക്ഷെ സുമേധ് ഇവരെ പിന്തുടര്ന്ന് ശല്യം ചെയ്യാന്‍ ആരംഭിക്കുകയായിരുന്നു എന്നാണ് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന് വിജയ് ചൗഗുലെ അറിയിച്ചത്.
News from our Regional Network
English summary: Man arrested for trying to kill woman by pushing her in front of a train