മഹേഷ് നാരായണന്റെ സംവിധാനത്തില്‍ ടേക്ക് ഓഫ് ടീം ഒന്നിക്കുന്നു

Loading...

ഇറാഖ് യുദ്ധ ഭൂമിയില്‍ കുടുങ്ങിപ്പോയ മലയാളി നഴ്‍സുമാരുടെ കഥ പറഞ്ഞ ചിത്രമായിരുന്നു ടേക്ക് ഓഫ്. ചിത്രത്തിലെ നായികയായി എത്തിയ പാര്‍വതിക്ക് മികച്ച നടിക്കുള്ള നിരവധി പുരസ്‍കാരങ്ങളാണ് ലഭിച്ചത്.

തീയേറ്ററിലും ചിത്രം മികച്ച വിജയം നേടി. മഹേഷ് നാരായണൻ ആയിരുന്നു ചിത്രം സംവിധാനം ചെയ്‍തത്. മഹേഷ് നാരായണന്റെ പുതിയ ചിത്രത്തിലും നായിക പാര്‍വതിയാണെന്നതാണ് പുതിയ വാര്‍ത്ത.

ഉയരെ എന്ന ചിത്രത്തിലെ അഭിനയം പ്രശംസകള്‍ പിടിച്ചുപറ്റുമ്പോഴാണ് പാര്‍വതി വീണ്ടും മികച്ച ഒരു കഥാപാത്രമായി എത്തുന്നുവെന്ന വാര്‍ത്തകള്‍ വരുന്നത്.

ഉയരെയുടെ എഡിറ്റര്‍ കൂടിയായ മഹേഷ് നാരായണനാണ് സംവിധാനവും. ടേക്ക് ഓഫില്‍ പാര്‍വതിക്കു പുറമേ കരുത്തുറ്റ കഥാപാത്രമായി എത്തിയ താരമായിരുന്നു ഫഹദ്. ഫഹദും പുതിയ ചിത്രത്തിലുണ്ടാകും. ചിത്രത്തിന്റെ പ്രമേയത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം