മധുമഴ ഗാനങ്ങള്‍ പെയ്തിറങ്ങി ; സംസ്ഥാന തല ഗാനാലാപന മത്സരം പോയകാലത്തിന്‍റെ ഓര്‍മ്മയായി

Loading...

 

വടകര :  എട്ടുവയസ്സുകാരി  മുതല്‍  എഴുപത് പിന്നിട്ടവര്‍  വരെ  പങ്കെടുത്ത  ഓണ്‍ലൈന്‍  മത്സരത്തില്‍ നിന്ന്  തെരഞ്ഞെടുക്കപ്പെട്ടവര്‍ അണിനിരന്ന  സംസ്ഥാന തല ഗാനാലാപന മത്സരം പോയകാലത്തിന്‍റെ ഓര്‍മ്മയായി മാറി .

കഴിഞ്ഞു പോയ കാലം അരനൂറ്റാണ്ടു പിന്നിടുമ്പോൾ ഇ.വി.വൽസനു സാംസ്ക്കാരിക കേരളത്തിന്‍റെ “ഗുരുദക്ഷിണ ” എന്ന പേരിൽ 2019 ജനുവരി 12 ശനിയാഴ്ച വൈകു: വടകര ടൗൺ ഹാളിൽ നടക്കുന്ന “മധുമഴ രാവ്” -2019 ന്റെ ഭാഗമായാണ് ഇവി വൽസൻ രചിച്ച ഗാനങ്ങളുടെ ആലാപന മത്സരം സംസ്ഥാന അടിസ്ഥാനത്തിൽ സംഘടിപ്പിച്ചത് .

വടകര പഴയ ബസ് സ്റ്റാന്‍റ്റിലെ സാംസ്ക്കാരിക നിലയത്തില്‍ നടന്ന പരിപാടി മണലില്‍ മോഹനന്‍ ഉദ്ഘാടനം ചെയ്തു.സംഘടന സമിതി ജനറല്‍ കണ്‍വീനര്‍ വേണു കക്കട്ടില്‍ അധ്യക്ഷനായി. ഇ.വി വത്സന്‍,വി.ഗോപാലന്‍,അശോകന്‍ പതിയാരക്കര,,പ്രതാപ്‌ മോണാലിസ എന്നിവര്‍ സംസാരിച്ചു. സ്വാഗത സംഘം കണ്‍വീനര്‍ കെ.കെ.ശ്രീജിത് സ്വാഗതവും,സനീഷ് വടകര നന്ദിയും പറഞ്ഞു.

സമാപന സമ്മേളനത്തില്‍  നര്‍ത്തകി ലിസി മുരളീധരന്‍   വിജയികളെ പ്രഖ്യാപിച്ചു.  സീനിയര്‍ വിഭാഗത്തില്‍    ശ്രീനിവാസന്‍ ആവളയും ,ജൂനിയര്‍  വിഭാഗത്തില്‍  അപ്സര പ്രകാശനും ഒന്നാം സ്ഥാനം നേടി.

സീനിയര്‍ വിഭാഗത്തില്‍ അഖില കീഴല്‍,രാഗി കീഴല്‍, എന്നിവര്‍ രണ്ടാം സ്ഥാനം  പങ്കിട്ടു. മൂന്നാം സ്ഥാനം രാജീവന്‍ കോട്ടപ്പള്ളി നേടി.

ജൂനിയര്‍  വിഭാഗത്തില്‍ രണ്ടാം സ്ഥാനം രോണ ചന്ദ്രന്‍, അപര്‍ണ ഒഞ്ചിയവും  ,മൂന്നാം സ്ഥാനം അനന്തപാര്‍വതിയും നേടി.വിജയികള്‍ക്കുള്ള സമ്മാന വിതരണം ജനുവരി 12 ന് മധുമഴ രാവില്‍  നടക്കും.  ഗാനഭൂഷണം വിജയകുമാര്‍ ,സംഗീത സംവിധായകന്‍   ശിവജി കൃഷ്ണ , ഒ.കെ വിശാലാക്ഷി എന്നിവര്‍ വിധികര്‍ത്താക്കളായി.സുനില്‍ മുതുവന,സുരേഷ് വില്ല്യാപ്പള്ളി,വിശ്വന്‍ പുതുപ്പണം,അനുഭ സജിത്ത്,അര്‍ച്ചന.കെ,ഇസ്മയില്‍ ചോറോട് എന്നിവര്‍ നേതൃത്വം നല്‍ക്കി.

 

 

 

 

 

 

Loading...