കിര്‍മ്മാണിയുടെ വിവാഹം അസാധുവാകുമോ? ആദ്യ ഭര്‍ത്താവ് കോടതിയില്‍

Loading...

കോഴിക്കോട് : ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിവാസം അനുഭവിക്കുന്നകിര്‍മ്മാണി മനോജിന്റെ വിവാഹം അസാധുവാകുമോ?നിയമപോരാട്ടവുമായി കിമ്മാണിയുടെ വധുവിന്റെ ആദ്യ ഭര്‍ത്താവ് രംഗത്ത് .മക്കളെ വിട്ട് കിട്ടണമെന്ന് ആവശ്യപ്പെട്ട് പോലീസിനെ സമീപിച്ചതിനോടൊപ്പം വിവാഹം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ് ആദ്യ ഭര്‍ത്താവ് .

വിവാഹിതനായ കിര്‍മ്മാണി മനോജിന്റെ വിവാഹം നിയമവിരുദ്ധമെന്ന് ആക്ഷേപം. ഭാര്യയോടൊപ്പം പോയ തന്റെ രണ്ടു മക്കളെയും വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട് ആദ്യ ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കി.ഭര്‍ത്താവ് വടകര സ്വദേശി കൊലങ്ങാട്ട് താഴ ശാനീഷ് ആണ് കോടതിയെ സമീപിചിട്ടുള്ളത് .ബഹറിനില്‍ ജോലി ചെയ്തിരുന്ന ശാനീഷ് ഈയടുത്താണ് നാട്ടില്‍ എത്തിയത്.ഒരു മാസം മുമ്പാണ് ശാനീഷിന്റെ വീട്ടില്‍ എത്തി ഭാര്യ മാതാവ് ഭാര്യയെ വിളിച്ചിറക്കി കൊണ്ട് പോയത് .കിര്‍മ്മാണി മനോജുമായുള്ള വിവാഹം സോഷ്യല്‍ മീഡിയ വഴിയാണ് ശാനീഷ് അറിഞ്ഞത് .

ആദ്യ വിവാഹത്തില്‍ മനോജിന്റെ ഭാര്യക്ക് മൂന്ന് വയസ്സുള്ള ആണ്‍കുട്ടിയും ഏഴ് വയസ്സുള്ള പെണ്‍കുട്ടിയുമാണുള്ളത്. ആദ്യ വിവാഹം നിയമപരമായി വേര്‍പെടുത്തിയിട്ടിലയെന്നാണ് ആദ്യ ഭര്‍ത്താവ് പൊലീസിനോട് പറഞ്ഞത്.

കഴിഞ്ഞ ദിവസം മാഹിയില്‍ വെച്ചാണ് കിര്‍മ്മാണി മനോജ് വടകര സ്വദേശിനിയായ യുവതിയെ വിവാഹം ചെയ്തത്.പൂജാരിയുള്‍പ്പെടെയുള്ളവരുടെ കാര്‍മ്മികത്വത്തിലാണ് വിവാഹം നടന്നത് വിവാഹം അതീവ രഹസ്യമായി നടന്ന വിവാഹത്തില്‍അടുത്ത ബന്ധുക്കളും ചില പാര്‍ട്ടി പ്രവര്‍ത്തകരും മാത്രമാണ് ചടങ്ങില്‍ സംബന്ധിച്ചത്.

ടി.പി കേസിലെ മറ്റൊരു പ്രതിയായ മുഹമ്മദ് ഷാഫിയും ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്നതിനിടെ കഴിഞ്ഞ വര്‍ഷം വിവാഹിതനായിരുന്നു.ഷാഫിയുടെ വിവാഹത്തിന് സി.പി.എം പ്രാദേശിക നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തിരുന്നു.

Loading...