ശബരിമലയിൽ കൂടുതൽ യുവതികൾ കയറിയെന്ന റിപ്പോർട്ട് സ്ഥിരീകരിച്ച് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ

കൊല്ലം: ശബരിമലയിൽ കൂടുതൽ യുവതികൾ കയറിയെന്ന റിപ്പോർട്ട് സ്ഥിരീകരിച്ച് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ. പ്രായം നോക്കാതെ ആരെയും അവിടേയ്ക്ക് കടത്തിവിടാൻ സർക്കാരിന് ഭരണഘടനാപരമായ ബാധ്യതയുണ്ട്. അതനുസരിച്ച് നിരവധി സ്ത്രീകൾ അവിടെ എത്തിയിട്ടുണ്ട്. മാധ്യമങ്ങളുടെ ശ്രദ്ധയിൽ പെടുന്ന കാര്യങ്ങൾ മാത്രമേ പുറത്തു വരുന്നുള്ളൂവെന്നും കടകംപള്ളി വ്യക്തമാക്കി.

ആർഎസ്എസ്സ് ഇനി എത്ര ബഹളം വച്ചിട്ടും കാര്യമില്ല. അവിടെ നിരവധി സ്ത്രീകൾ എത്തിക്കഴിഞ്ഞു. പ്രായഭേദമില്ലാതെ ശബരിമലയിൽ ആർക്കും വരാമെന്നും കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി.

ശബരിമലയിൽ വിശ്വാസികളായ ആക്റ്റിവിസ്റ്റുകൾക്കും വരാം. ഏത് പ്രായത്തിലുള്ളവർക്കും വരുന്നതിന് തടസ്സമില്ലെന്ന സുപ്രീംകോടതി വിധിയുണ്ട്. അടുത്ത കാലത്ത് ശബരിമലയിൽ എത്തിയ സ്ത്രീകൾക്ക് മറ്റ് ഉദ്ദേശങ്ങളില്ലായിരുന്നു. സ്ത്രീകൾ കയറുന്നതിൽ യഥാർഥ ഭക്തർക്ക് തടസ്സമില്ല. കലാപം അഴിച്ചുവിടുന്നത് ആർഎസ്എസ്സാണ് – കടകംപള്ളി ആരോപിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം