ഇതൊരു സ്പെഷ്യൽ ഓംലെറ്റ്; ഊണിനൊപ്പമോ ബ്രേക്ക് ഫാസ്റ്റായോ കഴിക്കാം, തയ്യാറാക്കുന്ന വിധം…

Loading...

ഫ്രഷ് ക്രീം  ബട്ടറും കൊണ്ട് അടിപൊളി ഓംലെറ്റ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം…

 

വേണ്ട ചേരുവകൾ…

മുട്ട                                      3 എണ്ണം
ഫ്രഷ് ക്രീം                       രണ്ട് ടേബിൾസ്പൂൺ
കുരുമുളക് പൊടി          എരിവിന് ( ആവശ്യത്തിന്)
ഉപ്പ്                                     ആവശ്യത്തിന്
ബട്ടർ                                 ആവശ്യത്തിന്

പച്ചക്കറികൾ…

തക്കാളി          1 കപ്പ്
സവാള             1 കപ്പ്
ബീൻസ്            1 കപ്പ്
ക്യാപ്സിക്കം       1 കപ്പ്
മഷ്‌റൂം             1 കപ്പ്

തയ്യാറാക്കുന്ന വിധം….

മുട്ട, കുരുമുളക് പൊടിയും, ഉപ്പും ഫ്രഷ് ക്രീമും ചേർത്ത് ഫോർക് കൊണ്ട് നന്നായി യോജിപ്പിച്ചെടുക്കണം.

ആദ്യം പാനിൽ ബട്ടർ ചുടാക്കി എല്ലാ പച്ചക്കറികളും വഴറ്റി മാറ്റി വയ്ക്കണം.

ഇനി അതെ പാനിൽ അല്പം ബട്ടർ ചുടാക്കി മുട്ട അതിലേക്ക് ഒഴിച്ച് കൊടുക്കാം.

ഒരു മിനിറ്റ് കഴിഞ്ഞ് പച്ചക്കറികൾ മുകളിൽ നിരത്തി കൊടുക്കാം, ഇനി രണ്ട് വശവും മൊരിച്ചെടുക്കാം.

 

 

 

Loading...