Categories
ആരോഗ്യം

ആരോഗ്യവകുപ്പും മേയ്ത്ര ഹോസ്പിറ്റലും കൈകോര്‍ത്തു ; സംസ്ഥാനത്തെ ആദ്യ ടെലി ഐ.സി.യു കോഴിക്കോട് ബീച്ച് ആശുപത്രിയില്‍

കോഴിക്കോട് : കേരളം പൊതുജനാരോഗ്യരംഗത്ത് പുതുചരിത്രമെഴുതി ആരോഗ്യവകുപ്പും മേയ്ത്ര ഹോസ്പിറ്റലുമായി സഹകരിച്ച് കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള സംസ്ഥാനത്തെ ആദ്യ ടെലി ഐ.സി.യു സംവിധാനം വിജയകരമായി സജ്ജീകരിച്ചു.

കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം ബഹു. ആരോഗ്യമന്ത്രി കെ.കെ.ശൈലജ നിര്‍വഹിച്ചു.

മേയ്ത്ര ഹോസ്പിറ്റല്‍ ചെയര്‍മാനും കെഫ് ഹോള്‍ഡിങ്‌സിന്റെ സ്ഥാപക ചെയര്‍മാനുമായ ഫൈസല്‍ ഇ കോട്ടിക്കോളന്‍, മേയ്ത്ര ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഡോ അലി ഫൈസല്‍, മേയ്ത്ര ഹോസ്പിറ്റല്‍ സി.ഇ.ഒ ഡോ.പി.മോഹനകൃഷ്ണന്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.

ടെലി ഐ.സി.യു സംവിധാനത്തിലെ വിദഗ്ധ ചികിത്സ, സാങ്കേതികവിദ്യ എന്നീ സേവനങ്ങള്‍ മേയ്ത്ര ഹോസ്പിറ്റല്‍ സൗജന്യമായി ലഭ്യമാക്കും. ഈ സംരംഭത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട സാമ്പത്തികസഹായം ഏറ്റെടുക്കുന്നത് ഫൈസല്‍ഷബാന ഫൗണ്ടേഷനാണ്.

വിവിധ സ്ഥാപനങ്ങളുടെയും സുമനസ്സുകളുടെയും കൈത്താങ്ങില്‍ സംസ്ഥാനത്തെ പൊതുജനാരോഗ്യ രംഗം മുന്നോട്ടുപോകാമെന്നതിന്റെ തെളിവുകൂടിയാണ് ഈ ടെലിഐ.സി.യു ഉദ്ഘാടനം.

‘ആരോഗ്യസുരക്ഷാ മേഖലയില്‍ സാങ്കേതിക വൈദഗ്ധ്യം ഉപയോഗപ്പെടുത്തി അതിവിദഗ്ധ ഡോക്ടര്‍മാരുടെ കുറവ് ബാധിക്കാത്ത രീതിയില്‍ സംസ്ഥാനത്തിന്റെ ആരോഗ്യരംഗത്തെ മുന്നോട്ടു നയിക്കാമെന്ന ലക്ഷ്യത്തിലേക്കുള്ള മേയ്ത്ര ഹോസ്പിറ്റലിന്റെ ആദ്യ ചുവടുവയ്പ്പാണിത്.

ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ടെലി ഐ.സി.യു സേവനം ലഭ്യമാക്കുക വഴി രോഗികള്‍ക്ക് പരമാവധി ചികിത്സ ലഭ്യമാക്കാനും ഈ പുതുസംവിധാനം വഴിയാകുമെന്നാണ് പ്രതീക്ഷ’ എന്ന് മേയ്ത്ര ഹോസ്പിറ്റല്‍ ചെയര്‍മാനും കെഫ് ഹോള്‍ഡിങ്‌സിന്റെ സ്ഥാപക ചെയര്‍മാനുമായ ഫൈസല്‍ ഇ കോട്ടിക്കോളന്‍ പറഞ്ഞു.

‘ആധുനിക സാങ്കേതികവിദ്യയെ എത്രമാത്രം ആതുരസേവന മേഖലയുമായി കൂട്ടിയിണക്കാം എന്ന വെല്ലുവിളിക്കുള്ള മറുപടിയാണ് ടെലി ഐ.സി.യു പോലുള്ള സംവിധാനങ്ങള്‍.

സംസ്ഥാനത്തിന്റെ പൊതുജനാരോഗ്യ സംവിധാനത്തില്‍ പുത്തന്‍സാങ്കേതികവിദ്യയുടെ കരുത്ത് പകരാന്‍ ആതുരസേവനമേഖലയില്‍ നിതാന്ത ജാഗ്രത പുലര്‍ത്തുന്ന മേയ്ത്ര ഹോസ്പിറ്റലിന് കഴിഞ്ഞതില്‍ സന്തോഷമുണ്ട്’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘രാജ്യത്ത് മൂന്ന് ലക്ഷത്തിലധികം ഐ.സി.യു കിടക്കകളുണ്ടെങ്കിലും അയ്യായിരത്തോളം വിദഗ്ധ ചികിത്സകര്‍ മാത്രമാണ് ഉള്ളത്. ഈ അന്തരം ജീവനുകള്‍ക്ക് ഭീഷണിയാണെന്ന് തിരിച്ചറിയുന്നത് മഹാമാരികള്‍ പടര്‍ന്നു പിടിക്കുമ്പോഴാണ്. സാങ്കേതിക വിദ്യയുടെ ഇടപെടലിലൂടെ മാത്രമേ ഗുണമേന്മയുള്ള ചികിത്സ സാധാരണക്കാരില്‍ എത്തിക്കാനാകൂ’ എന്ന് മേയ്ത്ര ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഡോ അലി ഫൈസല്‍ പറഞ്ഞു.

‘മേയ്ത്ര ഹോസ്പിറ്റലിലെ കമാന്‍ഡ് സെന്ററിലിരുന്ന് 24 മണിക്കൂറും രോഗികളെ നിരീക്ഷിക്കുവാനും ചികിത്സ നിര്‍ദ്ദേശിക്കുവാനും സാധിക്കുന്ന വിദഗ്ദ്ധരായ ഡോക്ടര്‍മാരെ സജ്ജമാക്കിയിട്ടുണ്ട്’ എന്ന് മേയ്ത്ര ഹോസ്പിറ്റല്‍ സി.ഇ.ഒ ഡോ.പി.മോഹനകൃഷ്ണന്‍ അറിയിച്ചു.

‘ആഗോള നിലവാരത്തില്‍ ഇന്ത്യന്‍ നിര്‍മ്മിത ടെലി ഐ.സി.യു യൂണിറ്റ് ആണ് ഒരുക്കിയിരിക്കുന്നുവെന്നതില്‍ അഭിമാനമുണ്ട്.

രോഗികളെ ബീച്ച് ആശുപത്രിയില്‍ നിലനിര്‍ത്തിക്കൊണ്ട് ചികിത്സ നിര്‍ദ്ദേശിക്കാന്‍ ഈ സംവിധാനം കൊണ്ട് സാധിക്കും. ബീച്ച് ആശുപത്രിയിലെ ജീവനക്കാര്‍ക്ക് പുതിയ സാങ്കേതിക വിദ്യയില്‍ പരിശീലനം നല്‍കിയിട്ടുണ്ട്’ എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

English summary: Health Department and Meitra Hospital join hands; The first tele ICU in the state at Kozhikode Beach Hospital

NEWS ROUND UP