കണ്ണൂര്‍ ജില്ലയില്‍ 13കാരനുള്‍പ്പെടെ നാലു പേര്‍ക്കു കൂടി കൊറോണ; രോഗബാധ സമ്പര്‍ക്കത്തിലൂടെ

Loading...

കണ്ണൂര്‍ ജില്ലയില്‍ 13കാരനുള്‍പ്പെടെ നാലു പേര്‍ക്ക് കൂടി ഇന്ന് (ഏപ്രില്‍ 9) കൊറോണ ബാധ സ്ഥിരീകരിച്ചു.

70ഉം 35ഉം 21ഉം വയസ്സുള്ള സ്ത്രീകളാണ് മറ്റു മൂന്നു പേര്‍. ചെറുവാഞ്ചേരി സ്വദേശികളായ നാലു പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗബാധയുണ്ടായത്.
നേരത്തേ കൊറോണ ബാധ സ്ഥിരീകരിച്ച 81കാരന്റെ വീട്ടിലുള്ളവരാണ് നാലു പേരും. ഇതേവീട്ടിലെ ഷാര്‍ജയില്‍ നിന്നെത്തിയ 11കാരനും കഴിഞ്ഞ ദിവസം വൈറസ്ബാധ കണ്ടെത്തിയിരുന്നു.

ഏപ്രില്‍ 7ന് അഞ്ചരക്കണ്ടിയിലെ പ്രത്യേക കോവിഡ് ആശുപത്രിയിലാണ് പുതിയ നാലു പേരും സ്രവപരിശോധനയ്ക്ക് വിധേയരായത്.
ഇതോടെ ജില്ലയില്‍ കൊറോണ ബാധിതരുടെ എണ്ണം 64 ആയി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം