Categories
Kasargod

താവാവ് മോഷ്ടാവിനെ കണ്ട് വീട്ടുകാർ ഞെട്ടി ; ഒടുവിൽ കള്ളൻ വൈറലായി

കാസർഗോഡ് : ഗൾഫിൽ ജോലി നഷ്ടപ്പെട്ട് നാട്ടിൽ തിരിച്ചെത്തി താറാവ് – കോഴി വളർത്തലിൽ ഏർപ്പെട്ട പ്രവാസിയുടെ ഉറക്കം കെടുത്തിയ കള്ളൻ ഒടുവിൽ സിസിടിവി യിൽ കുടുങ്ങി.

വീട്ടുകാരെ ഞെട്ടിച്ച കള്ളൻ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി. നീലേശ്വരത്തിനടുത്ത് പള്ളിക്കര കുന്നരുവത്തെ കളത്തിൽ ജനാർദനന്റെ വീട്ടിലെ എട്ട് താറാവുകളെയാണ് ഇടവിട്ട ദിവസങ്ങളിലായി കാണാതായത്‌.

ഒടുവിൽ താറാവ് കള്ളനെ തിരിച്ചറിഞ്ഞു. പിടികൂടാനായി കാത്തിരിക്കുകയാണ്‌ ജനാർദനനും കുടുംബവും നാട്ടുകാരും. താറാവുകള്ളന്റെ ദൃശ്യം ഇതിനകം സമൂഹ മാധ്യമങ്ങളിൽ വൈറലായി.
ഗൾഫിലെ ജോലി അവസാനിപ്പിച്ച് രണ്ടുവർഷമായി കോഴിഫാം നടത്തിവരികയാണ് ജനാർദനൻ.

കോഴിഫാമിനൊപ്പം 10 താറാവുകളെ വാങ്ങി വീടിന് മുന്നിലെ പഴയ പട്ടിക്കൂട്ടിൽ വളർത്തി. കൂട്‌ തുറക്കുകയോ പൊളിക്കുകയോ ചെയ്യാതെ അടുത്ത ദിവസങ്ങളിൽ താറാവ്‌ കുറഞ്ഞുവരാൻ തുടങ്ങി. സമർഥനായ മോഷ്ടാവ്‌ വീടിന്റെ മാത്രമല്ല ചുറ്റുപാടുമുള്ളവരുടെയും സ്വാസ്ഥ്യം കെടുത്തി.

മകൻ നന്ദകുമാർ വീടിന് മുന്നിലെ സിസിടിവി ക്യാമറ താറാവ് കൂട്ടിനടുത്തേക്ക് തിരിച്ച് വച്ചു.വീണ്ടും കാണാതായപ്പോൾ‌ ക്യാമറ പരിശോധിച്ചപ്പോഴാണ് മോഷ്ടാവിനെ കണ്ട് വീട്ടുകാർ ഞെട്ടിയത്.

അതൊരു കൂറ്റൻ പെരുമ്പാമ്പായിരുന്നു. രാത്രി ഒന്നോടെ കൂട്ടിനകത്ത് കയറി താറാവിനെ അകത്താക്കി പുറത്തുപോകുന്നു. ഇനി വരുമ്പോൾ പിടികൂടാൻ കാത്തിരിക്കുകയാണ് വീട്ടുകാരും നാട്ടുകാരും

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

English summary: The thief who lost his job in the Gulf and returned home and disturbed the sleep of the expatriate who was engaged in duck and poultry farming was finally caught on CCTV.

NEWS ROUND UP