Categories
Kasargod

കാസർഗോഡ് പതിനൊന്നു  വയസ്സുകാരിയെ തൂങ്ങി മരിച്ച നിലയിൽ

കാസർഗോഡ് : ബേക്കലിൽ പതിനൊന്നു  വയസ്സുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ബേക്കൽ ഹദാദ് നാഗറിലെ പ്രവാസിയായ മാവുങ്കാൽ ആനന്ദാശ്രമം പവിത്രന്‍റെ മകൾ അഷിത (11) യാണ് മരിച്ചത്.

ബുധനാഴ്ച വൈകിട്ട് നാല് 30 ഓടെ വീട്ടിലെ കിടപ്പുമുറിയിൽ ആണ് അഷിതയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ഉടൻതന്നെ കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മകളുടെ മരണവിവരമറിഞ്ഞ് ദുബായിലുള്ള പിതാവ് പവിത്രൻ വ്യാഴാഴ്ച രാവിലെ നാട്ടിലെത്തും എന്ന് ബന്ധുക്കൾ അറിയിച്ചു.

പള്ളിക്കര സെൻ മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ് അഷിത.

അസ്വാഭാവിക മരണത്തിന് ബേക്കൽ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി വ്യാഴാഴ്ച രാവിലെ പരിഹാരം കണ്ണൂർ മെഡിക്കൽ കോളേജിൽ വച്ച് പോസ്റ്റ്മോർട്ടം ചെയ്യും.

തൂങ്ങിമരിച്ച മുറി പോലീസ് അന്വേഷണത്തിന് ഭാഗമായി സീൽ ചെയ്തു.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

NEWS ROUND UP