Categories
headlines

ദില്ലി കലാപം ;വൃന്ദാ കാരാട്ടിനെയും ആനി രാജയേയും പ്രതിചേർത്തു

ന്യൂഡല്‍ഹി : ദില്ലി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കുറ്റപത്രത്തിൽ വൃന്ദാ കാരാട്ടിനെയും ആനി രാജയേയും പ്രതിചേർത്തു.  വൃന്ദ കാരാട്ട്  പ്രകോപനപരമായ പ്രസംഗം നടത്തിയെന്നും കുറ്റപത്രത്തിൽ പരാമർശമുണ്ട്.

ദില്ലി പൊലീസ് സമർപ്പിച്ച 2,695 പേജുള്ള അനുബന്ധ കുറ്റപത്രത്തിലാണ് പേര് പരാമർശിച്ചത്. ഫെബ്രുവരിൽ നടന്ന മഹിള ഏകതാ യാത്ര ദില്ലി കലാപത്തിന്റെ ഒരുക്കമായിരുന്നുവെന്നും ആനി രാജ ഉൾപ്പെടെയുള്ളവർ അംഗങ്ങളായ ദില്ലി പ്രൊട്ടസ്റ്റ് ഗ്രൂപ്പിൽ ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടന്നെന്നും കുറ്റപത്രത്തിൽ ആരോപിക്കുന്നു.

യോഗേന്ദ്ര യാദവ്, ഹർഷ് മന്ദർ, അഞ്ജലി ഭരദ്വാജ്, രാഹുൽ റോയ് എന്നിവരൂടെ പേരുകളും കുറ്റപത്രത്തിലുണ്ട്.

കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ്, സിപിഎം നേതാവ് ഉദിത് രാജ് എന്നിവർ പ്രകോപനപരമായ പ്രസംഗം നടത്തിയെന്നും കുറ്റപത്രത്തിൽ പരാമർശമുണ്ട്.

മുൻ കോൺഗ്രസ് കൗൺസിലർ ഇസ്രത് ജഹാൻ, പൊലീസ് സംരക്ഷണത്തിലുള്ള സാക്ഷി എന്നിവരുടെ മൊഴി പ്രകാരമാണ് പരാമർശം. മറ്റൊരു സാക്ഷി മൊഴിയിൽ പ്രശാന്ത് ഭൂഷൺ പ്രകോപനപരമായ പ്രസംഗം നടത്തിയെന്നും പരാമർശമുണ്ട്.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

NEWS ROUND UP