നാഗ്പൂര്‍: ബംഗ്ലാദേശിനെതിരായ ടി20 പരമ്ബര ഇന്ത്യക്ക്. നാഗ്പൂരില്‍ നടന്ന മത്സരത്തില്‍ 30 റണ്‍സിനാണ് ഇന്ത്യ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയത്.
ഹാട്രിക് ഉള്‍പ്പെടെ ആറ് വിക്കറ്റെടുത്ത ദീപക് ചാഹറിന്റെ ബൗളിങ്ങും കെ എല്‍ രാഹുല്‍ (52), ശ്രേയസ് അയ്യര്‍ (62) എന്നിവരുടെ അര്‍ധ സെഞ്ചുറികളും ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി.
3.2 ഓവറില്‍ ഏഴ് റണ്‍സ് മാത്രം വിട്ടുനല്‍കിയാണ് ചാഹര്‍ ആറ് വിക്കറ്റെടുത്തുത്. ലോക ടി20 ചരിത്രത്തിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമായിരുന്നു ഇത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സെടുക്കുകയും ചെയ്തു. ബംഗ്ലാദേശിന് 19.2 ഓവറില്‍ 144ന് എല്ലാവരും പുറത്തായി. മുഹമ്മദ് നയി (48 പന്തില്‍ 81)മിന്റെ ഇന്നിങ്സ് ഇന്ത്യയെ പേടിപ്പെടുത്തിയെങ്കിലും ഇന്ത്യ പിടികൊടുത്തില്ല.
മൂന്ന് മത്സരങ്ങളുടെ പരമ്ബരയില്‍ ആദ്യം ബംഗ്ലാദേശും രണ്ടാം മത്സരത്തില്‍ ഇന്ത്യയും ജയിച്ചിരുന്നു.നയിമിനെ കൂടാതെ ലിറ്റണ്‍ ദാസ് (9), സൗമ്യ സര്‍ക്കാര്‍ (0), മുഹമ്മദ് മിഥുന് (27), മുഷ്ഫിഖര്‍ റഹീം (0), മഹ്മുദുള്ള (8), അഫീഫ് ഹുസൈന് (0), ഷഫിയുള്‍ ഇസ്ലാം (4), അമിനുല്‍ ഇസ്ലാം (9), മുസ്തഫിസുര്‍ റഹ്മാന് (1) എന്നിവരുടെ വിക്കറ്റുകളാണ് ബംഗ്ലാദേശിന് നഷ്ടമായത്. ഇന്ത്യക്ക് വേണ്ടി ചാഹറിന് പുറമെ ശിവം ദുബെ മൂന്നും യൂസ്വേന്ദ്ര ചാഹല്‍ ഒരു വിക്കറ്റുമെടുത്തു.
ട്വെന്റി ട്വെന്റി ക്രിക്കറ്റിലെ ഏറ്റവും മികച്ച ബോളിങ് പ്രകടനം ഇനി ഇന്ത്യന്‍ താരത്തിന്റെ പേരില്‍
നാഗ്പൂരില്‍ ഇന്ത്യന്‍ താരമായ ദീപക് ചാഹര്‍ ആകെ എറിഞ്ഞത് വെറും 20 പന്തുകള്‍ വിട്ടുകൊടുത്തതാകട്ടെ വെറും 7 റണ്ണുകളും നേടിയത് ഇന്ത്യന്‍ വിജയം ഉറപ്പിച്ച ഹാട്രിക് ഉള്‍പ്പടെയുള്ള
6 വിക്കറ്റുകള്‍.
ബാറ്റ്സ്മാന്മാരുടെ പറുദീസയായ ടി20യിലാണ് ഇന്ത്യന്‍ താരം ഈ നേട്ടം സ്വന്തമാക്കിയത് എന്നതാണ് ക്രിക്കറ്റ് ലോകത്തെ അത്ഭുതപെടുത്തുന്നത്. 175 റണ്‍സെന്ന വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലദേശ് 144 റണ്‍സിന് പുറത്താകുമ്ബോള്‍ ഇന്ത്യന്‍
വിജയത്തിന് പ്രധാന പങ്കുവഹിച്ചത് ദീപക് ചാഹര്‍ എന്ന 27ക്കാരനാണ്.
ഒരു ഘട്ടത്തില്‍ ബംഗ്ലാദേശിന് അനുകൂലമായി പോയികൊണ്ടിരുന്ന മത്സരം ഇന്ത്യയുടെ പേരിലാക്കിയതിന് കടപ്പെടേണ്ടത് ഈ താരത്തോട് തന്നെ. ഇന്നിങ്സിലെ 3മത് ഓവറിലാണ് ചാഹര്‍ ആദ്യമായി ബൗള്‍ ചെയ്യുവാന്‍ എത്തുന്നത്.
ആദ്യ ഓവറില്‍ തന്നെ 2 വിക്കറ്റുകള്‍ കൊയ്ത ചാഹര്‍ പക്ഷേ തിരിച്ച്
എത്തുന്നത് 13മത് ഓവറിലാണ്.
തിരികേ എത്തുമ്ബോഴേക്കും ബംഗ്ലാദേശ് മുഹമ്മദ് നയീം-മുഹമ്മദ് മിഥുന് എന്നിവരുടെ പ്രകടനത്തിന്റെ മികവില്‍ ശക്തമായ നിലയിലായിരുന്നു.
എന്നാല്‍ 13മത് ഓവറില്‍ തിരികേ എത്തിയ ചാഹര്‍ വീണ്ടും മത്സരം ഇന്ത്യയുടെ പേരില്‍ കൊണ്ടുവരികയായിരുന്നു.
തന്റെ രണ്ടാം ഓവറിലേ അവസാന ബോളില്‍ വിക്കറ്റ് കൊയ്ത ചാഹര്‍ മൂന്നാമത് ഓവറിലേ അവസാന ബോളിലും വിക്കറ്റ് നേട്ടം ആവര്‍ത്തിച്ചു. മൂന്നാം ഓവറിലെ അവസാന ബോളിലെ വിക്കറ്റും, നാലാം ഓവറിലെ തുടര്‍ച്ചയായ ആദ്യ രണ്ട് ബോളുകളിലെ വിക്കറ്റുകളോടും കൂടിയാണ് ഇന്ത്യന്‍ താരം ടി20യിലെ തന്റെ ആദ്യ ഹാട്രിക് പ്രകടനം കുറിച്ചത് ഇതിനിടെ ഒരു ബൗണ്ടറിമാത്രമാണ് താരം വിട്ടുകൊടുത്തത്.
ഏഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ശ്രീലങ്കയുടെ അജന്താ മെന്‍ഡിസ്
സിംബാബ്വെയ്ക്കെതിരെ നാല് ഓവറില്‍ 8 റണ്‍സ് വിട്ടുകൊടുത്ത് നേടിയ 6 വിക്കറ്റ് പ്രകടനമാണ് ഇന്ത്യന്‍ താരം മറികടന്നത്