ദളിതര്‍ക്ക് ആംബുലന്‍സിലും അയിത്തം;എന്‍ഡോസള്‍ഫാന്‍ ഇരയായ വൃദ്ധയുടെ മൃതദേഹം ബന്ധുക്കള്‍ ചുമന്നുകൊണ്ടു പോയി

Loading...

കാസര്‍ഗോഡ്‌ :പൊസോളിഗയിലെ 78 കുടുംബങ്ങള്‍ ജീവിക്കുന്ന പ്രദേശം ജന്മിയായ സ്വകാര്യ വ്യക്തിയുടെ വാഴ്ചയിലാണ്. അവിടെ റോഡ് നിര്‍മ്മിക്കാനോ ദളിതര്‍ തന്റെ വീടിന്റെ സമീപത്തോടെ നടക്കാനോ രോഗികളെ ആംബുലന്‍സ് ഉള്‍പ്പെടെയുള്ള വാഹനങ്ങളില്‍ ഹോസ്പിറ്റലില്‍ എത്തിക്കാനോ ഇയാള്‍ അനുവധിക്കുന്നില്ലെന്ന് ആരോപണമുണ്ട്.

കാസര്‍ഗോഡ് നിയമസഭ മണ്ഡലത്തില്‍ മഞ്ചേശ്വരം ബ്ലോക്കില്‍ 64.59 കിലോമീറ്റര്‍ വിസ്തീര്‍ണത്തില്‍ സ്ഥിതി ചെയ്യുന്ന പഞ്ചായത്തില്‍ 8,10 വാര്‍ഡുകളില്‍ ഉള്‍പ്പെട്ട പ്രദേശത്തെ 100 ഏക്കറോളം പല ആധാരങ്ങളിലായി ഇയാളുടെ കൈവശമാണ്.

ഇയാള്‍ക്കെതിരെ നടപടിയെടുക്കാനോ പാത പണിയാനോ പഞ്ചായത്തോ ജില്ല ഭരണകൂടമോ ശ്രമിക്കുന്നില്ലെന്ന് ആരോപണമുണ്ട്.ബി.ജെ.പിക്കാരിയായ എം. ലത പ്രസിഡന്റായ ഭരണസമിതിയില്‍ ബി.ആര്‍. വിശാലാക്ഷി, എന്‍.എ. മനോഹര, കെ. ജയകുമാര, മാലതി ജെ.റൈ, വി. രാധ, കെ. ഗീത, സുജാത എം(എല്ലാവരും ബി.ജെ.പി), ഉഷ, ബാബു ആനക്കളം (ഇരുവരും സി.പി.എം), സി.വി. പുരുഷോത്തമന്‍, സകീന ബാനു (ഇരുവരും സ്വതന്ത്രര്‍) എന്നിവരാണ് അംഗങ്ങള്‍.

എന്തൊരു കഷ്ടമാണ്,കാസറഗോഡ് ജില്ലയിലെ ബെള്ളൂർ പഞ്ചായത്തിലെ ട/c കോളനി ഉൾപ്പെടുന്ന പൊസോളിഗയിലെ 78 കുടുംബങ്ങൾ ജീവിക്കുന്ന…

Posted by Nizam Rawther on Monday, 25 June 2018

മൂന്ന് മാസം മുമ്പ് പാമ്പുകടിയേറ്റ യുവാവ് ചികിത്സ ലഭിക്കാതെ മരിച്ചത് ഇതേ കോളനിയിലാണ്. വാഹന സൗകര്യമുണ്ടായിരുന്നെങ്കില്‍ 28 കാരനായ ആ യുവാവിനെ കൃത്യ സമയത്ത് ആശുപത്രിയില്‍ എത്തിച്ച് ജീവന്‍ രക്ഷിക്കാമായിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് ജന്മിക്കെതിരെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ ഭരണകൂടം പഞ്ചായത്ത് ഭരണസമിതിക്ക് നിര്‍ദേശം നല്‍കിയിരുന്നുവെങ്കിലും ജന്മി ഇവരെ കാണാന്‍ സമ്മതിച്ചില്ല. ഇയാളെ കാണാന്‍ സാധിക്കാത്തതിനാല്‍ റിപ്പോര്‍ട്ട് അയക്കാനുള്ള നിര്‍ദേശം പഞ്ചായത്ത് ഭരണസമിതി ഉപേക്ഷിക്കുകയും തുടര്‍ന്ന് പഞ്ചായത്ത് സെക്രട്ടറി കഴിഞ്ഞ ദിവസം മറ്റൊരു പഞ്ചായത്തിലേക്ക് സ്ഥലംമാറി പോവുകയുമായിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം