കള്ളവോട്ട് നടന്നുവെന്ന യുഡിഎഫ് സ്ഥാനാർത്ഥി കെ.സുധാകരന്റെ ആരോപണം പരാജയ ഭീതിയിലാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ

Loading...

കണ്ണൂരിൽ കള്ളവോട്ട് നടന്നുവെന്ന യുഡിഎഫ് സ്ഥാനാർത്ഥി കെ.സുധാകരന്റെ ആരോപണം പരാജയ ഭീതിയിലാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. പരാജയം മുന്നിൽ കണ്ടുകൊണ്ടാണ് സുധാകരൻ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത്.

കണ്ണൂരിൽ കള്ളവോട്ട് നടന്നെന്ന ആരോപണത്തിലൂടെ യുഡിഎഫ് കണ്ണൂരിലെ വോട്ടർമാരെ അപമാനിക്കുകയാണെന്നും ജയരാജൻ പറഞ്ഞു.രണ്ടു ബൂത്തുകളിൽ ഓപ്പൺ വോട്ടിന്റെ പേരിൽ മാത്രമായിരുന്നു പരാതികൾ ഉണ്ടായിരുന്നതെന്നും ഈ പരാതിയിൽ കഴമ്പില്ലെന്ന് പിന്നീട് പരിശോധനയിൽ തെളിഞ്ഞതാണെന്നും എം.വി ജയരാജൻ പറഞ്ഞു.

 

 

 

 

 

 

 

 

ജനാധിപത്യത്തില്‍  രാജ്യത്തെ പൌരന് ലഭിക്കുന്ന വലിയ അങ്ങീകാരമാണ് വോട്ടവകാശം . തന്നെ ഭരിക്കേണ്ടവര്‍ ആരെന്ന് സ്വയം തീരുമാനിക്കാനുള്ള മഹത്തായ അവകാശം . കാണാം ട്രൂ വിഷൻ ന്യൂസ് വീഡിയോ

 

 

 

 

 

 

Loading...