Categories
കായികം

ചെന്നൈ സൂപ്പർ കിംഗ്സ് താരം ഡ്വെയിൻ ബ്രാവോ നാട്ടിലേക്ക് മടങ്ങും

ദുബായ് : ചെന്നൈ സൂപ്പർ കിംഗ്സ് താരം ഡ്വെയിൻ ബ്രാവോ നാട്ടിലേക്ക് മടങ്ങും. ഐപിഎലിൽ മോശം പ്രകടനങ്ങളിൽ പതറുന്ന ചെന്നൈയ്ക്ക്  ഇതും വീണ്ടും തിരിച്ചടിയാകും.

താരം ഉടൻ നാട്ടിലേക്ക് മടങ്ങുമെന്ന് ഫ്രാഞ്ചൈസി സിഇഓ കാശി വിശ്വനാഥൻ പറഞ്ഞു. പ്ലേ ഓഫ് സാധ്യത നിലനിർത്താൻ ഇനിയുള്ള എല്ലാ മത്സരങ്ങളും നിർണായകമായ ചെന്നൈക്ക് ബ്രാവോയുടെ പിന്മാറ്റം വലിയ തിരിച്ചടിയാണ്.

ശനിയാഴ്ച ഡൽഹി ക്യാപിറ്റൽസിനെതിരെ നടന്ന മത്സരത്തിലാണ് ബ്രാവോയ്ക്ക് പരുക്ക് പറ്റിയത്. താരത്തിന് വലതു തുടയിൽ പരുക്കേറ്റു എന്നും ഏതാനും ചില മത്സരങ്ങളിൽ അദ്ദേഹം പുറത്തിരുന്നേക്കും എന്നും ചെന്നൈ സൂപ്പർ കിംഗ്സ് പരിശീലകൻ സ്റ്റീഫൻ ഫ്ലെമിങ് പറഞ്ഞിരുന്നു.

ഡൽഹിക്കെതിരായ മത്സരത്തിൽ ഡ്വെയിൻ ബ്രാവോയ്ക്കു പകരം രവീന്ദ്ര ജഡേജ ആണ് അവസാന ഓവർ എറിഞ്ഞത്. ഓവറിൽ 17 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഡൽഹിയെ മൂന്ന് സിക്സർ അടിച്ച് അക്സർ പട്ടേൽ വിജയിപ്പിച്ചു.

10 മത്സരങ്ങൾ കളിച്ച ചെന്നൈ മൂന്ന് മത്സരങ്ങളിൽ മാത്രമാണ് വിജയിച്ചത്. 6 പോയിൻ്റ് മാത്രമുള്ള ഇവർ പോയിൻ്റ് പട്ടികയിൽ അവസാന സ്ഥാനത്താണ്.

നേരത്തെം ചെന്നൈ സൂപ്പർ കിംഗ്സിലെ യുവതാരങ്ങൾക്ക് ഊർജ്ജസ്വലത ഇല്ലെന്ന ക്യാപ്റ്റൻ എംഎസ് ധോണിയുടെ പ്രസ്താവ വിവാദത്തിലായിരുന്നു.

യുവതാരങ്ങൾക്ക് വേണ്ടത്ര അവസരം നൽകാതെയാണ് ധോണി ഇങ്ങനെയൊരു പ്രസ്താവന നടത്തിയതെന്ന് സമൂഹമാധ്യമങ്ങൾ കുറ്റപ്പെടുത്തുന്നു. ധോണി ടീം വിടണമെന്നാണ് സൂപ്പർ കിംഗ്സ് ആരാധകരുടെ ആവശ്യം.

വരും സീസണുകളിൽ പരിശീലകനായോ മെൻ്ററായോ ധോണിയെ ടീമിൽ ആവശ്യമില്ലെന്നും ധോണിക്കൊപ്പം പരിശീലകൻ സ്റ്റീഫൻ ഫ്ലെമിങും ടീമിൽ നിന്ന് പുറത്തു പോകണമെന്നും ആരാധകർ ആവശ്യപ്പെടുന്നു.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

No items found
tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

English summary: Chennai Super Kings star Dwayne Bravo will return home

NEWS ROUND UP