ബംഗാള്‍ ഉള്‍ക്കടലിലെ ‘ബുള്‍ ബുള്‍’ അതിതീവ്ര ചുഴലിക്കാറ്റാകും;സംസ്ഥാനത്ത് കനത്തമഴ

Loading...

തിരുവനന്തപുരം: മഹ ഭീതി ഒഴിഞ്ഞതിനു പിന്നാലെ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ബുള്‍ബുള്‍ ചുഴലിക്കാറ്റായി. ഈ ചുഴലിക്കാറ്റ് വെള്ളിയാഴ്ച അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്നും പ്രവചനമുണ്ട്. ഇത് ഇപ്പോഴത്തെ പാതയില്‍നിന്നു തിരിഞ്ഞ് പശ്ചിമബംഗാള്‍, ബംഗ്ലാദേശ് തീരത്തേക്കു പോകുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാവകുപ്പ് അറിയിച്ചു.

ബുള്‍ബുളിന്റെ സ്വാധീനംകാരണം കേരളത്തില്‍ കൂടുതല്‍ മഴ പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍, കഴിഞ്ഞദിവസം പ്രഖ്യാപിച്ച മഞ്ഞജാഗ്രതയില്‍ കാലാവസ്ഥാവകുപ്പ് മാറ്റംവരുത്തി. ശനിയാഴ്ചയും ഞായറാഴ്ചയും കൂടുതല്‍ ജില്ലകളില്‍ ശക്തമായ മഴപെയ്യാന്‍ സാധ്യതയുണ്ട്.

വെള്ളിയാഴ്ച ഇടുക്കി ജില്ലയില്‍ മാത്രമാണ് കൂടുതല്‍ മഴ പ്രതീക്ഷിക്കുന്നത്. ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലും ഞായറാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലും മഞ്ഞജാഗ്രത നിലവിലുണ്ട്.
അതേസമയം, അറബിക്കടലില്‍ രൂപംകൊണ്ട ‘മഹ’ ചുഴലിക്കാറ്റിന്റെ ശക്തികുറഞ്ഞ് ന്യൂനമര്‍ദ്ദമായി മാറിയിട്ടുമുണ്ട്

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം