മുസ്ലിമുകളുടെ നിത്യശത്രുവല്ല ബി ജെ പി, നല്ല ഭരണം കാഴ്ചവെച്ചാൽ സ്വാഗതം ചെയ്യുമെന്നു സമസ്ത ഉന്നത നേതാവ്

Loading...

 

  തിരുവനന്തപുരം: ബി ജെ പി മുസ്ലിമുകളുടെ നിത്യശത്രു വല്ലെന്നും നല്ല ഭരണം കാഴ്ചവെച്ചാൽ സ്വാഗതം ചെയ്യുമെന്ന് സമസ്ത ഉന്നതാധികാര സമിതി അംഗം ഉമര്‍ ഫൈസി മുക്കം.ബി ജെ പി യുടെ ചില ആശയങ്ങളിലും വിഷയങ്ങളിലും എതിർപ്പുണ്ടാവാം .എന്നാൽ എല്ലാവരെയും സന്തോഷിപ്പിക്കുന്ന ഭരണം അവർ കാഴ്ചവെച്ചാൽ എന്താണ് പ്രശ്നം ,നല്ല ഭരണം കാഴ്ചവെച്ചാൽ ബി.ജെ.പിയെ മുസ്ലീങ്ങള്‍ സ്വാഗതം ചെയ്യുമെന്നും ഉമര്‍ ഫൈസി മുക്കം പറഞ്ഞു.

മുസ്ലിമുകളെ സംബന്ധിച്ചിടത്തോളം ത്യേകിച്ച്‌ പിന്നോക്ക വിഭാഗങ്ങളെ കുറിച്ചും സംസ്ഥാനത്തിന്റെ ഉയർന്ന സ്ഥാനത്തു ഒരു മുസ്ലിം വരുന്നത് വളരെയധികം സന്തോഷമുള്ള കാര്യം ആണ്. ആ നിലയ്ക്ക് ഗവർണറെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു . കേരള ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാന്‍ സംസ്ഥാനത്ത് നിയമിക്കപ്പെടുന്നു എന്ന ഏറെ സന്തോഷമുള്ള കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ കാര്യനിര്‍വഹണത്തില്‍ നീതിയുക്തമായ പലതും ചെയ്യാന്‍ സാധിക്കുമാറാകട്ടെ എന്ന് പ്രാര്‍ത്ഥിക്കാമെന്നും ഉമര്‍ ഫൈസി മുക്കം പറഞ്ഞു.

Loading...