ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ വീണ്ടും ലൈംഗിക ആരോപണം

Loading...

കൊച്ചി : ലൈംഗീകപീഡനക്കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ വീണ്ടും ലൈഗീംക ആരോപണം. നേരത്തെ ബിഷപ്പ് പ്രതിയായ ലൈംഗീക പീഡനക്കേസില്‍ സാക്ഷിയായ മറ്റൊരു കന്യാസ്ത്രിയാണ് ഫ്രാങ്കോയ്ക്കെതിരെ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നത്.

കേസിലെ പതിനാലാം സാക്ഷിയായ കന്യാസ്ത്രി പൊലീസിന് നല്‍കിയ സാക്ഷിമൊഴിയിലാണ് ബിഷപ്പിനെതിരെ ലൈംഗീക ആരോപണം ഉന്നയിച്ചിരിക്കുന്നത്.

മഠത്തില്‍ വച്ച് ബിഷപ്പ് ഒരിക്കല്‍ തന്നെ കടന്നു പിടിച്ചെന്നും വീഡിയോ കോളിലൂടെ ബിഷപ്പ് അശ്ലീല സംഭാഷണം നടത്തിയെന്നും കന്യാസ്ത്രീയുടെ സാക്ഷിമൊഴിയിലുണ്ട്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വിഡീയോകോളില്‍ തന്‍റെ ശരീരഭാഗങ്ങള്‍ കാണിക്കാന്‍ ബിഷപ്പ് നിര്‍ബന്ധിച്ചിട്ടുണ്ടെന്നും കന്യാസ്ത്രിയുടെ മൊഴിയിലുണ്ട്.

മിഷണറീസ് ഓഫ് ജീസസിലെ കന്യാസ്ത്രീയാണ് ബിഷപ്പിനെതിരെ മൊഴി നൽകിയത്. ബിഷപ്പ് ഫ്രാങ്കോയുടെ സ്വാധീനം ഭയന്നാണ് നേരത്തെ പരാതി നല്‍കാതിരുന്നതെന്നും യുവതി പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.

എന്നാല്‍ യുവതിയുടെ സാക്ഷിമൊഴിയില്‍ പൊലീസ് കേസെടുത്തില്ല. പരാതിയുമായി മുന്നോട്ട് പോകാൻ താൽപ്പര്യമില്ലെന്ന് കന്യാസ്ത്രീ അറിയിച്ചെന്നും അതിനാലാണ് കേസ് എടുക്കാതിരുന്നതെന്നുമാണ് പൊലീസ് പറഞ്ഞത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം