ഇറങ്ങുന്നതിനു മുമ്പേ ബസ്‌ എടുത്തു ; വീട്ടമ്മയ്ക്ക് കാല്‍ നഷ്ട്ടമായി

Loading...

കൊല്ലം : ഇറങ്ങുന്നതിനു മുമ്പേ  ബസ് മുന്നോട്ടെടുത്തതിനെ തുടര്‍ന്ന് വീണ് വീട്ടമ്മയുടെ കാല്‍ നഷ്ട്പ്പെട്ടു. കൊല്ലം അഞ്ചലിനു സമീപമായിരുന്നു അപകടം നടന്നത്.

തൃക്കടവൂര്‍ പതിനെട്ടാംപടി റോസ് വില്ലയില്‍ ലോയ്ഡിന്റെ ഭാര്യ ഫിലോമിനക്കാണ് (50) ഇടതുകാല്‍ നഷ്ടമായത്. കൊല്ലത്തേക്കു പോയ കെഎസ്‌ആര്‍ടിസി ബസ് കടവൂര്‍ പള്ളിക്കു മുന്നിലെ സ്റ്റോപ്പിലെത്തിയപ്പോഴായിരുന്നു സംഭവം.

ഫിലോമിന സ്റ്റോപ്പില്‍ ഇറങ്ങുന്നതിനിടെ ബസ് പെട്ടെന്ന് മുന്നോട്ടെടുക്കുകയായിരുന്നു. ഇതോടെ പിടി വിട്ടു പോയ ഫിലോമിന ബസിന്റെ അടിയിലേക്കു മറിഞ്ഞു വീണു.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

തുടര്‍ന്ന് കാലിലൂടെ പിന്‍ ചക്രങ്ങള്‍ കയറിയിറങ്ങുകയുമായിരുന്നു. പരുക്കേറ്റ ഫിലോമിനയെ നാട്ടുകാരും ഓട്ടോറിക്ഷാ ഡ്രൈവര്‍മാരും ചേര്‍ന്നു ജില്ലാ ആശുപത്രിയിലെത്തിച്ചു.

ഇടതു കാലിനു ഗുരുതര പരുക്കേറ്റിരുന്നതിനാല്‍ പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ആദ്യം കാല്‍, പാദത്തിനു മുകളില്‍ വച്ചു മുറിച്ചു മാറ്റി.

പക്ഷേ വീണ്ടും ഗുരുതരാവസ്ഥയിലായി. ഇതോടെ കഴിഞ്ഞ ദിവസം കാല്‍ മുട്ടിനു മുകളില്‍ വച്ചു മുറിച്ചു നീക്കുകയായിരുന്നു. സംഭവത്തില്‍ അഞ്ചാലുംമൂട് പോലീസ് കേസെടുത്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം