നവീനുമായുള്ള വിവാഹ നിശ്ചയം വളരെ രഹസ്യമായി നടത്തിയതിന് പിന്നില്‍ ഒരു കാരണമുണ്ടായിരുന്നുവെന്ന് നടി ഭാവന

Loading...

തൃശൂര്‍: യുവ നടി  ഭാവനയുടെ വിവാഹനിശ്ചയം വ്യാഴാഴ്ച രഹസ്യമായി  നടത്തി.വിവാഹ നിശ്ചയം രഹസ്യമാക്കി വച്ചതിന് പിന്നിലെ കാരണം ഭാവന  വെളിപ്പെടുത്തുന്നു.

അഞ്ചു വര്‍ഷത്തെ  പ്രണയത്തിനൊടുവിലാണ് കന്നട നിര്‍മാതാവും നടനുമായ  നവീന്‍ കൃഷ്ണയും യുവ നടി ഭാവനയും തമ്മില്‍  വിവാഹം ചെയ്യാനൊരുങ്ങുന്നത്. വളരെ  രഹസ്യമായിട്ടായിരുന്നു ഭാവനയുടെ വിവാഹ നിശ്ചയ ചടങ്ങ് നടിയുടെ വീട്ടില്‍ വച്ച് നടന്നത്. അഞ്ചു വര്‍ഷം മുമ്പാണ് നവീനിനെ പരിചയപ്പെടുന്നത്.  ആദ്യ കന്നഡ ചിത്രമായ റോമിയോ നിര്‍മിച്ചത് നവീനായിരുന്നു . ഈ പരിചയമാണ് പിന്നീട് പ്രണയത്തിലേക്ക്  വളര്‍ന്നതെന്ന് ഭാവന പറഞ്ഞു.

ഭാവനയുടെ അച്ഛന്‍ ബാലകൃഷ്ണന്റെയും നവീനിന്റെ അമ്മയുടെയും മരണമാണ് വിവാഹം സംബന്ധിച്ച ചടങ്ങുകള്‍  വൈകാന്‍ കാരണമായത്. ആറു മാസം മുന്‍പാണ്  നവീനിന്റെ അമ്മ മരിച്ചത്.ഭാവനയുടെ അച്ഛന്‍ ജീവിച്ചിരുന്നപ്പോള്‍ തന്നെ നവീനുമായുള്ള വിവാഹക്കാര്യത്തില്‍ തീരുമാനമെടുത്തിരുന്നതായി നടിയുടെ അമ്മ പറഞ്ഞു.

അടുത്ത സുഹൃത്തുക്കളെപ്പോലും ചടങ്ങിലേക്കു ക്ഷണിച്ചിരുന്നില്ല. അവരെ വിവാഹനിശ്ചയത്തെക്കുറിച്ച് വിളിച്ച് അറിയിക്കുകയാണ് ചെയ്തത്.അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങാണ് വിവാഹനിശ്ചയവുമായി ബന്ധപ്പെട്ടു നടന്നത്.20ല്‍ താഴെ പേര്‍ മാത്രമേ ചടങ്ങിലുണ്ടായിരുന്നുള്ളൂ. സിനിമാ മേഖലയില്‍ നിന്ന്  മഞ്ജുവാര്യരും സംയുക്ത വര്‍മയും  മാത്രമാണ് ചടങ്ങില്‍  പങ്കെടുത്തത്.

എല്ലാം വാര്‍ത്തയാക്കേണ്ടെന്നു കരുതി വളരെ രഹസ്യമായി വിവാഹനിശ്ചയം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. കല്ല്യാണം എല്ലാവരെയും അറിയിച്ചു  നടത്താനായിരുന്നു ആഗ്രഹം. അതുകൊണ്ടാണ് വിവാഹനിശ്ചച്ചടങ്ങുകള്‍ രഹസ്യമാക്കി വച്ചതെന്ന് ഭാവന കൂട്ടിച്ചേര്‍ത്തു. ഈ വര്‍ഷം തന്നെ  വിവാഹമുണ്ടാവുമെന്നും  നടി പറഞ്ഞു.

 

 

Loading...