പ്രായപൂര്‍ത്തിയാകാത്ത മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പ്രകൃതി വിരുദ്ധ പീഡനം; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ…

Loading...

മഞ്ചേരി: പ്രായപൂർത്തിയാകാത്ത മൂന്ന് വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയിൽ ഓട്ടോ ഡ്രൈവറെ മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. ആനക്കയം സ്വദേശി ബാബു അസ്ലമിനെയാണ് സിഐ സി അലവി, എസ്ഐ സുമേഷ് സുധാകരൻ എന്നിവർ അറസ്റ്റ് ചെയ്തത്.

മഞ്ചേരിയിലെ ഹൈസ്‌കൂൾ വിദ്യാർത്ഥികളായ 13, 15 വയസ്സ് പ്രായമുള്ള മൂന്ന് കുട്ടികളെ ആനക്കയം കൃഷി ഭവനു സമീപത്തെ പോക്കറ്റ് റോഡിലും മറ്റും ഓട്ടോയിൽ വെച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. പ്രതിയെ മഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം