കണ്ണൂര്‍ ജില്ലയില്‍ 12 പേര്‍ക്കു കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു

Loading...

കണ്ണൂര്‍ ജില്ലയില്‍ 12 പേര്‍ക്കു കൂടി ഇന്ന് (മെയ് 22) കോവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ഇവരില്‍ ആറു പേര്‍ വിദേശരാജ്യങ്ങളില്‍ നിന്നും അഞ്ചു പേര്‍ മുംബൈയില്‍ നിന്നും എത്തിയവരാണ്.

ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.
കണ്ണൂര്‍ വിമാനത്താവളം വഴി മെയ് 17ന് ദുബൈയില്‍ നിന്നുള്ള ഐഎക്‌സ് 344 വിമാനത്തിലെത്തിയ മട്ടന്നൂര്‍ സ്വദേശികളായ 34കാരിയും നാലു വയസ്സുകാരിയും, 19ന് കുവൈത്തില്‍ നിന്നുള്ള ഐഎക്‌സ് 790 വിമാനത്തിലെത്തിയ കണ്ണൂര്‍ സ്വദേശി 23കാരന്‍, മുഴപ്പിലങ്ങാട് സ്വദേശി 45കാരന്‍, ചൊവ്വ സ്വദേശി 44കാരന്‍, അതേദിവസം ഖത്തറില്‍ നിന്നുള്ള ഐഎക്‌സ് 774 വിമാനത്തിലെത്തിയ കുന്നോത്തുപറമ്പ് സ്വദേശി 61കാരന്‍ എന്നിവരാണ് വിദേശത്തുനിന്നുള്ളവര്‍.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മേക്കുന്ന് സ്വദേശികളായ 48കാരി, 29കാരി, രണ്ടു വയസ്സുകാരന്‍ എന്നിവര്‍ മെയ് ഒന്‍പതിനും ചെമ്പിലോട് സ്വദേശി 18കാരിയും ചെറുവാഞ്ചേരി സ്വദേശി 50കാരനും മെയ് 10നുമാണ് മുംബൈയില്‍ നിന്നെത്തിയത്. അയ്യന്‍ കുന്ന് സ്വദേശി 24കാരിക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ.

മെയ് 20നാണ് 12 പേരും സ്രവ പരിശോധനയ്ക്ക് വിധേയരായത്. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 150 ആയി. ഇതില്‍ 119 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.
നിലവില്‍ 9897 പേര്‍ ജില്ലയില്‍ നിരീക്ഷണത്തിലുണ്ട്.

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 49 പേരും അഞ്ചരക്കണ്ടി കോവിഡ് ചികില്‍സാ കേന്ദ്രത്തില്‍ 34 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ഏഴു പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 17 പേരും വീടുകളില്‍ 9790 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

ഇതുവരെയായി ജില്ലയില്‍ നിന്നും 5314 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 5133 എണ്ണത്തിന്റെ ഫലം ലഭ്യമായി. 4869 എണ്ണത്തിന്റെ ഫലം നെഗറ്റീവാണ്. 181 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം