ജല ഉപവാസം ആരോഗ്യത്തിന് നല്ലത്

ജല ഉപവാസം ആരോഗ്യത്തിന് നല്ലത്
Oct 16, 2021 07:07 AM | By Shalu Priya

ഉപവാസം അഥവാ ഫാസ്റ്റിംഗ് നാം പൊതുവേ ആഘോഷ വേളകളില്‍ എടുക്കാറുള്ള ഒന്നാണ്. ഭക്ഷണം പൂര്‍ണമായി ഉപേക്ഷിച്ചോ അല്ലെങ്കില്‍ ഏതെങ്കിലും നേരങ്ങളില്‍ ഉപേക്ഷിച്ചോ ചെയ്യുന്ന ഒന്ന്. ചില തരം ഉപവാസം ജലപാനം പോലും ഇല്ലാത്തതാണ്. ചിലര്‍ ഫ്രൂട്‌സ് മാത്രം കഴിയ്ക്കും.

ആഘോഷങ്ങളുടെ ഭാഗമായിട്ടല്ലെങ്കിലും ഉപവാസമെടുക്കുന്നത് ആരോഗ്യപരമായി ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്. ഉപവാസത്തില്‍ തന്നെ ജല ഉപവാസം എന്ന ഒന്നുണ്ട്. ഇത് ആരോഗ്യപരമായി ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണെന്ന് തെളിഞ്ഞിട്ടുമുണ്ട്. എന്നാല്‍ ഇത് ഡോക്ടര്‍മാരുടെയും മറ്റും മേല്‍നോട്ടത്തില്‍ ചെയ്യുന്ന ഒന്നും കൂടിയാണ്.

ജലം മാത്രം കുടിച്ച് ഉപവസിയ്ക്കുന്ന രീതിയാണിത്. വെള്ളം മാത്രം കുടിക്കുന്ന തരം ഉപവാസ രീതിയാണ് ഇത്. ഇത് സാധാരണയായി 24 മണിക്കൂർ മുതൽ 72 മണിക്കൂർ വരെ നീണ്ടുപോകാവുന്നതാണ്.

ശരീരത്തിലെ രക്തസമ്മർദ്ദവും ഭാരവും കുറയ്ക്കുന്നതിനും ശരീരം വിഷമുക്തമാക്കുന്നതിനുമുള്ള ഏറ്റവും നല്ല മാർഗ്ഗമാണ് ജല ഉപവാസം. ഉപ്പ് വളരെ കൂടുതൽ അടങ്ങിയ, പോഷകാംശം കുറഞ്ഞ ജങ്ക് ഫുഡ്ഡുകൾ നിങ്ങളുടെ രക്തസമ്മർദ്ദം കൂടുവാൻ കാരണമാകുന്നു. ഇത് നിയന്ത്രിക്കുവാനുള്ള ഏറ്റവും ഉത്തമം മാർഗ്ഗം ജല ഉപവാസമാണ്.

ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ പ്രകാരം, ഇടവിട്ടുള്ള ദിവസങ്ങളിൽ ഉപവസിക്കുന്നത് അരവണ്ണം കുറയ്ക്കുവാനും, എൽ.ഡി.എൽ കൊളസ്‌ട്രോളിന്റെ അളവ്, ട്യൂമർ നെക്രോസിസ്, ലെപ്റ്റിൻ, ഇൻസുലിന്റെ പോലെയുള്ള വളർച്ചാ ഘടകങ്ങൾ എന്നിവയെ നിയന്ത്രിക്കുവാനും നിങ്ങളെ സഹായിക്കും.

ശരീരത്തിലെ ഓട്ടോഫാഗി പോലുള്ള പ്രക്രിയകള്‍ക്ക് വേഗം നല്‍കുന്ന ഒന്നാണ് ജല ഉപവാസം. കോശങ്ങളിലെ അനാവശ്യ ഘടകങ്ങളെ കോശങ്ങള്‍ തന്നെ നീക്കം ചെയ്യുന്ന പ്രക്രിയയാണ് ഓട്ടോഫാഗി. അതായത് ശരീരം ശുദ്ധീകരിക്കുന്ന അവസ്ഥ.

ശരീരം ഇത് ചെയ്യുന്നതിൽ പരാജയപ്പെട്ടാൽ, ജൈവികവിഷം ശരീരത്തിൽ രൂപപ്പെട്ട്, കാൻസർ പോലെയുള്ള മാരകമായ അസുഖങ്ങളിലേക്ക് നയിക്കുന്നു. ജലഉപവാസത്തിലൂടെ ഓട്ടോഫാഗി പ്രക്രിയകള്‍ കൂടുതല്‍ ശക്തിപ്പെടുന്നു.

ഇൻസുലിൻ, ലെപ്റ്റിൻ എന്നീവ യഥാക്രമം രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കുന്നതും, വിശപ്പ് നിയന്ത്രിക്കുന്നതുമായ രണ്ട് ഹോർമോണുകളാണ്. ഉപവാസം എടുക്കുന്നത് ശരീരത്തിലെ ഇൻസുലിൻ അളവ് കൃത്യമാക്കുവാനും, അതുവഴി പ്രമേഹവും പൊണ്ണത്തടിയും നിയന്ത്രിക്കുവാനും സഹായകരമാവുന്നു.

എപ്പോ ഭക്ഷണം കഴിച്ച് നിർത്തണം എന്ന നിർദ്ദേശം തലച്ചോറിലേക്ക് എത്തിക്കുന്നതാണ് ലെപ്റ്റിൻ ഹോർമോൺ. ഇതിന്റെ സഹായത്താൽ അമിതമായി കഴിക്കുന്നതിൽ നിന്ന് ശരീരത്തെ തടയുവാനും, അത് വഴി അമിതവണ്ണം വരാതിരിക്കുവാനും സാധിക്കുന്നു.

ശരീരത്തിലെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒന്നുകൂടിയാണ് ജല ഉപവാസം. ശരീരത്തിലെ വിഷവസ്തുക്കളെ പുറന്തള്ളുന്നതാണ് ഇതിനുള്ള ഒരു കാരണം. കൊളസ്‌ട്രോള്‍ കാരണമാകുന്ന ട്രൈ ഗ്ലിസറൈഡുകള്‍ നിയന്ത്രിയ്ക്കാനും ഇതേറെ നല്ലതാണ്. അമിത ഭാരം നിയന്ത്രിയ്ക്കാന്‍ സഹായിക്കുന്ന ഒന്നു കൂടിയാണിത്.

ഇതു പോലെ കുടലിനെ ക്ലീന്‍ ചെയ്യുന്ന ഒന്നും. എന്നാല്‍ ഗര്‍ഭിണികള്‍, ഏതെങ്കിലും രോഗങ്ങളുള്ളവര്‍, മരുന്നു കഴിയ്ക്കുന്നവര്‍ എന്നിവരെല്ലാം ഇത് ഒഴിവാക്കുന്നതാണ് നല്ലത്. അല്ലെങ്കില്‍ ഡോക്ടറുടെ നിര്‍ദേശ പ്രകാരം മാത്രം ചെയ്യുക.

Water fasting is good for health

Next TV

Related Stories
പപ്പായ കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ അറിയാമോ?

Nov 30, 2021 08:46 AM

പപ്പായ കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ അറിയാമോ?

പപ്പായയിൽ ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ ഇ എന്നിവ പപ്പായയിൽ ഉയർന്ന...

Read More >>
ഒമിക്രോൺ ഭീതിയില്‍ ലോകം; ലക്ഷണങ്ങള്‍, നിലവിലെ കണ്ടെത്തലുകള്‍

Nov 29, 2021 02:46 PM

ഒമിക്രോൺ ഭീതിയില്‍ ലോകം; ലക്ഷണങ്ങള്‍, നിലവിലെ കണ്ടെത്തലുകള്‍

കൊവിഡിന്‍റെ പുതിയ വകഭേദമായ ഒമിക്രോൺ ഭീതിയിലാണ് ലോകരാജ്യങ്ങൾ. പരിശോധനാ സംവിധാനം ശക്തിപ്പെടുത്തിയും വിദേശ യാത്രികർക്ക് കർശന...

Read More >>
കാലാവധി കഴി‍ഞ്ഞ ലിപ്സ്റ്റിക്ക് ഉപയോ​ഗിക്കരുത്; കാരണം...

Nov 29, 2021 06:07 AM

കാലാവധി കഴി‍ഞ്ഞ ലിപ്സ്റ്റിക്ക് ഉപയോ​ഗിക്കരുത്; കാരണം...

ലിപ്‌സിറ്റിക് ഉപയോഗിക്കാന്‍ എടുക്കുമ്പോള്‍ അതിന്റെ എക്‌സ്പയറി ഡേറ്റ് നിര്‍ബന്ധമായും നോക്കണം. കാലാവധി കഴി‍ഞ്ഞ ലിപ്സ്റ്റിക്ക് ഉപയോഗിക്കുന്നതും...

Read More >>
ചര്‍മ്മത്തിനും കൊടുക്കാം കോഫി; ഗുണങ്ങള്‍ പലത്

Nov 28, 2021 06:36 PM

ചര്‍മ്മത്തിനും കൊടുക്കാം കോഫി; ഗുണങ്ങള്‍ പലത്

ചര്‍മ്മത്തിലെ കരുവാളിപ്പ്, കറുത്ത പാടുകള്‍, ചുളിവുകള്‍ തുടങ്ങിയവ തടയാന്‍ കാപിപ്പൊടി കൊണ്ടുള്ള ഫേസ് പാക്കുകള്‍ സഹായിച്ചേക്കാം. അത്തരത്തില്‍...

Read More >>
ലെെം​ഗിക ബന്ധത്തിന് ശേഷം മൂത്രാശയ അണുബാധ പിടിപെടാതിരിക്കാൻ ശ്രദ്ധിക്കേണ്ടത്

Nov 27, 2021 08:57 PM

ലെെം​ഗിക ബന്ധത്തിന് ശേഷം മൂത്രാശയ അണുബാധ പിടിപെടാതിരിക്കാൻ ശ്രദ്ധിക്കേണ്ടത്

സുരക്ഷിതമായ സെക്സ് ലൈംഗികമായി പകരുന്ന അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. മാത്രമല്ല അതുമായി ബന്ധപ്പെട്ട യുടിഐ പ്രശ്നങ്ങളും. ലൈംഗിക...

Read More >>
തലമുടി സംരക്ഷണത്തിന് ഇവ ശ്രദ്ധിച്ചാല്‍ മതിയാവും

Nov 26, 2021 07:58 AM

തലമുടി സംരക്ഷണത്തിന് ഇവ ശ്രദ്ധിച്ചാല്‍ മതിയാവും

നിത്യജീവതത്തിൽ നാം ചെയ്യേണ്ട ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍, തലമുടി കൊഴിച്ചിലിനെ അകറ്റാം. തലമുടിയുടെ സംരക്ഷണത്തിനായി ശ്രദ്ധിക്കേണ്ട ചില...

Read More >>
Top Stories