കത്തിയമര്‍ന്ന് ആസ്ട്രേലിയ; രണ്ടരലക്ഷത്തോളം പേരോട് വീടൊഴിയാന്‍ നിര്‍ദ്ദേശം

Loading...

സിഡ്നി: കാട്ടുതീയില്‍ (ബുഷ് ഫയര്‍) കത്തിയെരിഞ്ഞ് ആസ്ട്രേലിയ. ദിവസങ്ങളായി നീണ്ടുനില്‍ക്കുന്ന കാട്ടുതീയില്‍ കണക്കില്ലാത്ത നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത് . വെള്ളിയാഴ്ച കാട്ടുതീ ശക്തിപ്രാപിക്കുമെന്ന കാലാവസ്ഥാ പ്രവചനത്തെ തുടര്‍ന്ന് വിക്ടോറിയ സംസ്ഥാനത്ത് മാത്രം രണ്ടരലക്ഷത്തോളം പേരോട് വീടൊഴിയാന്‍ അധികൃതര്‍ നിര്‍ദേശിച്ചു . വര്‍ധിക്കുന്ന താപനിലയും ഉഷ്ണക്കാറ്റുമാണ് കാട്ടുതീപടരാനുള്ള പ്രധാന കാരണം.

പലയിടങ്ങളിലും 40 ഡിഗ്രീ സെല്‍ഷ്യസിനും മേലെയാണ് ചൂട് അനുഭവപ്പെടുന്നത് . കഴിയുന്നവരെല്ലാം രക്ഷാകേന്ദ്രങ്ങളിലേക്ക് മാറണമെന്നും വിദൂര മേഖലകളിലും വനപ്രദേശങ്ങളിലും കഴിയരുതെന്നും ദുരന്ത നിവാരണ വിഭാഗം നിര്‍ദ്ദേശം നല്‍കി . വിക്ടോറിയ കൂടാതെ ന്യൂ സൗത് വെയില്‍സിലും തെക്കന്‍ ആസ്ട്രേലിയയിലുമെല്ലാം കാട്ടുതീ പടര്‍ന്നുപിടിക്കുകയാണ് .

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

തെക്കന്‍ ആസ്ട്രേലിയയിലെ കങ്കാരൂ ദ്വീപ് ഉള്‍പ്പടെയുടെ പ്രദേശങ്ങള്‍ കടുത്ത ഭീഷണിയിലാണ് . 27 പേര്‍ ഇതുവരെ കാട്ടുതീയില്‍ മരിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത് . 10.3 മില്യണ്‍ ഹെക്ടര്‍ പ്രദേശത്താണ് തീ വ്യാപിച്ചത്. അമേരിക്ക, കാനഡ, ന്യൂസിലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സൈനികരുടെ നേതൃത്വത്തില്‍ ആസ്ട്രേലിയയില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ് .

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം