ആഭരണ നിര്‍മ്മാണ ശാലയില്‍ നിന്നും 450 ഗ്രാം സ്വര്‍ണം മോഷ്ടിച്ച് കടന്ന ബംഗാള്‍ സ്വദേശി പിടിയിൽ

 ആഭരണ നിര്‍മ്മാണ ശാലയില്‍ നിന്നും 450 ഗ്രാം സ്വര്‍ണം മോഷ്ടിച്ച് കടന്ന ബംഗാള്‍ സ്വദേശി പിടിയിൽ
Nov 25, 2021 08:49 AM | By Anjana Shaji

കോഴിക്കോട് : പുതിയറയിലെ ആഭരണ നിര്‍മ്മാണ ശാലയില്‍ നിന്നും 450 ഗ്രാം സ്വര്‍ണം മോഷ്ടിച്ച് കടന്ന പശ്ചിമ ബംഗാള്‍ സ്വദേശിയെ കോഴിക്കോട് കസബ പൊലീസ് അറസ്റ്റ് ചെയ്തു.

പശ്ചിമ ബംഗാള്‍ ശ്യാംപൂര്‍ സ്വദേശി ദീപക് പ്രമാണിക്ക് (36) ആണ് അറസ്റ്റിലായത്. മോഷ്ടിച്ച സ്വര്‍ണത്തില്‍ നിന്നും 150 ഗ്രാം ഇയാളില്‍ നിന്ന് കണ്ടെടുത്തു. കസബ സിഐ ടി.എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഒരു മാസത്തെ ശ്രമത്തിനൊടുവിലാണ് ഇയാളെ ബംഗാളില്‍ നിന്നും പിടികൂടിയത്.

നടുവണ്ണൂര്‍ സ്വദേശി സാദിക്കിന്റെ ഡാസില്‍ എന്ന സ്ഥാപനത്തില്‍ നിന്നും കഴിഞ്ഞ ഒക്‌റ്റോബര്‍ ആറിന് തൊഴിലാളിയായ ദീപക് സ്വര്‍ണവുമായി കടന്നു കളയുകയായിരുന്നു. ശേഷം തൃശൂര്‍, എറണാകുളം ബംഗാളിലെ 24 ഫര്‍ഗാന എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു.

മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത ഇയാളെ തേടി ഒരു പ്രാവിശ്യം പൊലീസ് എത്തിയെങ്കിലും രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ഡി.സി.പി. സ്വപ്നില്‍ മഹാജന്‍ ബംഗാള്‍ പൊലീസുമായി ബന്ധപ്പെട്ട് ഇയാള്‍ക്കായി കെണിയൊരുക്കി.

അന്വേഷണ സംഘത്തില്‍ സി.ഐ. ശ്രീജിത്ത് ടി.എസിന് പുറമെ സീനിയര്‍ സി.പി.ഒ മാരായ ഷിറില്‍ദാസ്, പി. മനോജ്, സി.പി.ഒ. പ്രനീഷ് എന്നിവരുമുണ്ടായിരുന്നു. എ.സി.പി. ബിജുരാജ്, കസബ ഇന്‍സ്‌പെക്ടര്‍ എന്‍. പ്രജീഷ് എന്നിവര്‍ അന്വേഷണത്തിന് നേതൃത്വം നല്‍കി.

A Bengali man has been arrested for stealing 450 grams of gold from a jewelery factory

Next TV

Related Stories
കോഴിക്കോട് ജില്ലയില്‍ ഇന്ന്‍ 554 പേര്‍ക്ക് കോവിഡ്  സ്ഥിരീകരിച്ചു

Nov 28, 2021 07:08 PM

കോഴിക്കോട് ജില്ലയില്‍ ഇന്ന്‍ 554 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ജില്ലയില്‍ ഇന്ന് 554 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഉമ്മർ ഫാറൂഖ് അറിയിച്ചു....

Read More >>
വിദ്യാർത്ഥികളെ വെയിലത്ത് നിർത്തുന്ന ബസ്സുകൾ ഇനി സർവീസ് നടത്തേണ്ടന്ന് സർക്കാർ

Nov 28, 2021 08:42 AM

വിദ്യാർത്ഥികളെ വെയിലത്ത് നിർത്തുന്ന ബസ്സുകൾ ഇനി സർവീസ് നടത്തേണ്ടന്ന് സർക്കാർ

വിദ്യാർത്ഥികൾ, ഇനി ബസ് ജീവനക്കാരുടെ അനുവാദത്തിനായി ഡോറിനുമുന്നിൽ കാത്തുനിൽക്കണമെന്നില്ല.മറ്റു യാത്രക്കാരെ പോലെ ബസ്സിൽ കയറി സീറ്റ് ഉണ്ടെങ്കിൽ...

Read More >>
കോഴിക്കോട് ജില്ലയില്‍ 506 പേര്‍ക്ക് കോവിഡ്

Nov 27, 2021 06:51 PM

കോഴിക്കോട് ജില്ലയില്‍ 506 പേര്‍ക്ക് കോവിഡ്

കോഴിക്കോട് ജില്ലയില്‍ 27/11/2021ന് 506 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഉമ്മർ ഫാറൂഖ്...

Read More >>
കോഴിക്കോട്  ജില്ലയില്‍ ഇന്ന് 588 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി

Nov 26, 2021 06:19 PM

കോഴിക്കോട് ജില്ലയില്‍ ഇന്ന് 588 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി

കോഴിക്കോട് ജില്ലയില്‍ ഇന്ന് 588 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍...

Read More >>
ജാമ്യത്തിലിറങ്ങി ഇരയെ ഭീഷണിപ്പെടുത്തിയ കേസ്; പ്രതികള്‍ വീണ്ടും അറസ്റ്റില്‍

Nov 26, 2021 07:18 AM

ജാമ്യത്തിലിറങ്ങി ഇരയെ ഭീഷണിപ്പെടുത്തിയ കേസ്; പ്രതികള്‍ വീണ്ടും അറസ്റ്റില്‍

17 കാരിയെ 2020 മാര്‍ച്ച് ആദ്യവാരത്തില്‍ കൊടുവള്ളി ബസ്സ്റ്റാന്‍ഡില്‍ നിന്നും ഓട്ടോയില്‍ നരിക്കുനി ഭാഗത്തേക്ക് കടത്തിക്കൊണ്ട് പോവുകയും ആളൊഴിഞ്ഞ...

Read More >>
കോഴിക്കോട്  ജില്ലയില്‍ ഇന്ന് 664 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി

Nov 25, 2021 06:25 PM

കോഴിക്കോട് ജില്ലയില്‍ ഇന്ന് 664 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി

കോഴിക്കോട് ജില്ലയില്‍ ഇന്ന് 664 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍...

Read More >>
Top Stories