വിജയാഘോഷം ; എകെജി സെന്ററിലെ കരിമരുന്ന് പ്രയോഗത്തെ വിമർശിച്ച് ഹരീഷ് പേരാടി

എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടയിൽ എകെജി സെന്ററിലെ കരിമരുന്ന് പ്രയോഗത്തെ വിമർശിച്ച് നടൻ ഹരീഷ് പേരാടി. സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിനിടെ സിപിഐഎം ആസ്ഥാനത്തെ കരിമരുന്ന് പ്രയോഗം മനസിലാക്കാനുള്ള കമ്മ്യൂണിസ്റ്റ് വളർച്ച തനിക്കില്ലെന്ന് ഹരീഷ് പേരാടി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം പാവപ്പെട്ട ...

വിജയാഘോഷത്തിന് തുടക്കമായി

തിരുവനന്തപുരം :  എൽഡിഎഫിൻ്റെ തെരഞ്ഞെടുപ്പ് വിജയാഘോഷം തുടങ്ങി. കൊവിഡ് പശ്ചാത്തലത്തിൽ വീടുകളിലാണ് ആഘോഷം നടക്കുന്നത്. വീടുകളിൽ ദീപശിഖ തെളിയിച്ചും മധുരം വിളമ്പിയുമാണ് ആഘോഷം. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം എൽഡിഎഫിൻ്റെ വിവിധ നേതാക്കൾ ആഘോഷങ്ങളിൽ പങ്കാളികളായി. ഈ ദിവസം വിജയദിനം എന്ന പേരിൽ സംഘടിപ്പിക്കുകയാണ്. കൊവിഡ് ആയതുകൊണ്ട് റാലികള...

തെരഞ്ഞെടുപ്പ് തോല്‍വി ; ബിജെപി ഭാരവാഹി യോഗത്തില്‍ നേതൃത്വത്തിനെതിരെ വിമര്‍ശനം.

നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ ചേര്‍ന്ന ബിജെപി ഭാരവാഹി യോഗത്തില്‍ നേതൃത്വത്തിനെതിരെ വിമര്‍ശനം. വ്യാപകമായ വോട്ടുചോര്‍ച്ച ഉണ്ടായെന്ന് ഭൂരിഭാഗം ജില്ലാക്കമ്മിറ്റികളും ചൂണ്ടിക്കാട്ടി. വോട്ട് കുറഞ്ഞത് അന്വേഷിക്കണമെന്ന് സ്ഥാനാര്‍ത്ഥികളും ആവശ്യപ്പെട്ടു. ദേശീയ സംഘടനാ സെക്രട്ടറി ബി.എല്‍.സന്തോഷ്, തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന കേന്ദ...

തമിഴ്നാട് മുഖ്യമന്ത്രിയായി എം കെ സ്റ്റാലിൻ അധികാരമേറ്റു

ചെന്നൈ : തമിഴ്നാട് മുഖ്യമന്ത്രിയായി എം കെ സ്റ്റാലിൻ അധികാരമേറ്റു. സ്റ്റാലിനൊപ്പം 33 അംഗ മന്ത്രിസഭയും ചുമതലയേറ്റു. മന്ത്രിസഭയിൽ 15 പുതുമുഖങ്ങളും രണ്ട് വനിതാ മന്ത്രിമാരുമുണ്ട്. ഉദയനിധി സ്റ്റാലിൻ മന്ത്രിസഭയിൽ ഇല്ല. രാജ്ഭവനില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു സത്യപ്രതിജ്ഞ. കമൽഹാസൻ, ശരത്കുമാർ, പി ചിദംബരം തുടങ്ങിയവർ ചടങ്ങിനെത്തി. ...

തെരഞ്ഞെടുപ്പ് തോൽവി ; കെപിസിസി രാഷ്ട്രീയകാര്യസമിതി ഇന്ന് ചേരും.

തിരുവനന്തപുരം : തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്താൻ കെപിസിസി രാഷ്ട്രീയകാര്യസമിതി ഇന്ന് ചേരും. പാർട്ടിയിൽ വലിയ അഴിച്ചുപണി വേണമെന്നാണ് നേതാക്കളുടെ ആവശ്യം. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്‍ രാജിവയ്ക്കണമെന്ന ആവശ്യം പരസ്യമായി ഉന്നയിച്ച ശേഷം നടക്കുന്ന യോഗത്തിൽ കെപിസിസി അധ്യക്ഷന്റെ നിലപാട് നിർണ്ണയമാണ്. തന്നെ ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ ശ...

ഇടതുമുന്നണിയുടെ പുതിയ സർക്കാർ ഈ മാസം 20 ന് സത്യപ്രതിജ്ഞ

തിരുവനന്തപുരം : തുടർഭരണം നേടിയ ഇടതുമുന്നണിയുടെ പുതിയ സർക്കാർ ഈ മാസം 20 ന് സത്യപ്രതിജ്ഞ ചെയ്യും. സിപിഎം പൊളിറ്റ് ബ്യൂറോ അംഗമായ മുഖ്യമന്ത്രിയും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പങ്കെടുത്ത സിപിഎം- സിപിഐ ഉഭയകക്ഷി ചർച്ചയിലാണ് തീരുമാനം. എകെജി സെന്ററിലായിരുന്നു ചർച്ച നടന്നത്. ചർച്ചയിലെ വിശദമായ വിവരങ്ങൾ ലഭ്യമല്ല. മന്ത്രിസ്ഥാനങ്ങൾ, സ്...

മുസ്‍ലിം ലീഗ് നിയമസഭാകക്ഷി നേതാവായി പി.കെ.കുഞ്ഞാലിക്കുട്ടിയെ തെരഞ്ഞെടുത്തു

മലപ്പുറം : പി.കെ.കുഞ്ഞാലിക്കുട്ടിയെ മുസ്‍ലിം ലീഗ് നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തു. മലപ്പുറത്ത് നിന്നുള്ള ലോക്സഭാംഗമായിരുന്ന ഇദ്ദേഹം നിയമസഭാ തെരഞ്ഞെടുപ്പിൽ വേങ്ങരയിൽ നിന്നാണ് മത്സരിച്ച് ജയിച്ചത്. എം.കെ.മുനീറിനെ ഉപനേതാവായും,കെ.പി.എ.മജീദിനെ നിയമസഭാകക്ഷി സെക്രട്ടറിയായും തെരഞ്ഞെടുത്തു. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലുണ്ടായ ഇ...

കെ ബാബുവിന്റെ തെരഞ്ഞെടുപ്പ് വിജയം ; സിപിഐഎം കോടതിയിലേയ്ക്ക്

തൃപ്പൂണിത്തുറയില്‍ കെ ബാബുവിന്റെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്നാവശ്യപ്പെട്ട് സിപിഐഎം കോടതിയിലേയ്ക്ക്. കെ ബാബു അയ്യപ്പന്റെ പേരില്‍ വോട്ട് പിടിച്ചത്തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നാരോപിച്ചാണ് ഹൈക്കോടതിയെ സമീപിക്കുക. സീല്‍ ഇല്ലാത്തതിന്റെ പേരില്‍ 1071 പോസ്റ്റല്‍ വോട്ട് അസാധുവാക്കിയ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നടപടിയും സിപിഐഎം കോടതിയില്...

കോണ്‍ഗ്രസില്‍ തിരക്കിട്ടുള്ള നേതൃമാറ്റം വേണ്ടെന്ന് കെ. സുധാകരന്‍

കോണ്‍ഗ്രസില്‍ നേതൃമാറ്റം വേണ്ട രീതീയില്‍ ആലോചിച്ച് ബുദ്ധിപൂര്‍വം തീരുമാനമെടുക്കുമെന്ന് കെ. സുധാകരന്‍ എംപി. തോല്‍വിയുടെ ഉത്തരവാദിത്തം ആരുടേയും തലയില്‍ പഴിചാരുന്നില്ല. മുല്ലപ്പള്ളി രാജിവയ്ക്കണമെന്ന ആവശ്യം പ്രമുഖ നേതാക്കള്‍ ഉന്നയിക്കുമ്പോഴും തിരക്കിട്ട നേതൃമാറ്റം വേണ്ട എന്നാണ് അഭിപ്രായം. അതിനു സാവകാശമുണ്ട്. തോല്‍വി പാര്‍ട്ടിയും ഹൈക്കമാന്‍...

എല്‍ഡിഎഫിലെ ഉഭയകക്ഷി ചര്‍ച്ചകള്‍ ഇന്നാരംഭിച്ചേക്കും.

തിരുവനന്തപുരം : മന്ത്രിസ്ഥാനങ്ങള്‍ വിഭജിക്കുന്നത് സംബന്ധിച്ച് എല്‍ഡിഎഫിലെ ഉഭയകക്ഷി ചര്‍ച്ചകള്‍ ഇന്നാരംഭിച്ചേക്കും. കേരളാ കോണ്‍ഗ്രസ് എമ്മുമായിട്ടാണ് ആദ്യം ചര്‍ച്ച നടക്കുക. സിപിഐയടക്കം മറ്റ് ഘടക കക്ഷികളുമായുള്ള ചര്‍ച്ചകളും ഉടനെ നടക്കും. രണ്ട് മന്ത്രിസ്ഥാനങ്ങള്‍ ആണ് കേരളാ കോണ്‍ഗ്രസ് എമ്മിന്റെ ആവശ്യം. എന്നാല്‍ ഇത് അംഗീകരിക്കാന്‍ സാധ്യതയില്...