Categories
അന്തര്‍ദ്ദേശീയം

പ്രായം കുറഞ്ഞ ആളുകള്‍ വാക്‌സിന്‍ ലഭിക്കാന്‍ 2022 വരെ കാത്തിരിക്കേണ്ടി വരും : ലോകാരോഗ്യ സംഘടന ശാസ്ത്രജ്ഞ

പ്രായം കുറഞ്ഞ ആളുകള്‍ വാക്‌സിന്‍ ലഭിക്കാന്‍ 2022 വരെ കാത്തിരിക്കേണ്ടി വരുമെന്ന് ലോകാരോഗ്യ സംഘടന ശാസ്ത്രജ്ഞ.

‘വരുന്ന വര്‍ഷം ആദ്യം തന്നെ നമുക്ക് വാക്‌സിന്‍ ലഭിക്കുമെന്ന ചിന്തയിലാണ് മിക്കവരും ഇപ്പോഴുള്ളത്. അതോടുകൂടി പഴയ ജീവിതത്തിലേക്ക് തിരിച്ചുപോകാമെന്നും അവര്‍ പ്രതീക്ഷിക്കുന്നു. എന്നാല്‍ കാര്യങ്ങള്‍ അത്തരത്തിലൊന്നുമല്ല നടക്കാന്‍ പോകുന്നത്. വാക്‌സിന്‍ വിതരണ കാര്യത്തില്‍ പല തരത്തിലുള്ള മാനദണ്ഡങ്ങള്‍ വരും. ഇവയനുസരിച്ച് ആരോഗ്യമുള്ള പ്രായം കുറഞ്ഞ ആളുകള്‍ വാക്‌സിന്‍ ലഭിക്കാനായി 2022 വരെ കാത്തിരിക്കേണ്ടി വരും…’- ലോകാരോഗ്യ സംഘടന ശാസ്ത്രജ്ഞ സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു.

ആരോഗ്യപ്രവര്‍ത്തകര്‍, കൊവിഡ് പ്രതിരോധരംഗത്ത് മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്നീ വിഭാഗങ്ങള്‍ക്കും ആദ്യഘട്ടത്തില്‍ തന്നെ വാക്‌സിന്‍ ലഭ്യമാക്കും.

2021ല്‍ വാക്‌സിന്‍ എത്തുമെങ്കിലും അത് ചെറിയ അളവില്‍ മാത്രമേ ലഭ്യമാകൂവെന്നും എല്ലാവരിലേക്കും വാക്‌സിന്‍ എത്താന്‍ ഏറെ സമയമെടുക്കുമെന്നും വിദഗ്ധര്‍ സൂചിപ്പിക്കുന്നു.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

English summary: Young people will have to wait until 2022 to get the vaccine, says a World Health Organization scientist.

NEWS ROUND UP