#theft |ആളില്ലാത്ത വീട് നോക്കിവെക്കും, കുത്തിപ്പൊളിച്ച് മോഷണം; കള്ളന്മാരെ പേടിച്ച് കാസർകോട്ടുകാർ, വലഞ്ഞ് പൊലീസ്

#theft |ആളില്ലാത്ത വീട് നോക്കിവെക്കും, കുത്തിപ്പൊളിച്ച് മോഷണം; കള്ളന്മാരെ പേടിച്ച് കാസർകോട്ടുകാർ, വലഞ്ഞ് പൊലീസ്
Apr 27, 2024 08:52 AM | By Susmitha Surendran

കാഞ്ഞങ്ങാട്: (truevisionnews.com)   ആളില്ലാത്ത വീട് നോക്കി മോഷണങ്ങൾ പതിവായതോടെ കള്ളന്മാരെ പേടിച്ച് കഴിയുകയാണ് കാസർകോട് ജില്ലയിലുള്ളവർ.

അടുത്തിടെ ഉപ്പള, നെല്ലിക്കട്ട, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളിൽ നടന്ന മോഷണങ്ങളിലെ പ്രതികളെ ഇനിയും പൊലീസിന് പിടികൂടാനായിട്ടില്ല. കഴിഞ്ഞ ദിവസം മംഗല്‍പ്പാടിയിലും മോഷണ ശ്രമവും ഉണ്ടായി.

ആളില്ലാത്ത വീട് നോക്കിയാണ് കാസര്‍കോട് ജില്ലയിലെ വിവിധ ഇടങ്ങളില്‍ മോഷണം തുടരുന്നത്. വാതില്‍ പൊളിച്ചോ, കുത്തി തുറന്നോ ആണ് കള്ളന്മാര‍് അകത്ത് കയറുന്നത്.

സ്വര്‍ണ്ണവും പണവും കവര്‍ന്ന് രക്ഷപ്പെടുന്നവരെ പിടികൂടാനുള്ള പൊലീസ് ശ്രമം പക്ഷേ ഫലം കണ്ടിട്ടില്ല. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കും മറ്റുമായി പൊലീസ് ഉദ്യോഗസ്ഥര്‍ തിരക്കിലായതോടെ കള്ളന്മാര്‍ക്ക് പുറകേ പോകാന്‍ സമയമില്ലാത്തതും കാരണം.

ഉപ്പള സോങ്കാല്‍ പ്രതാപ് നഗറില് പ്രവാസിയായ ബദറുല്‍ മുനീറിന്‍റെ വീട് കുത്തി തുറന്ന് അഞ്ച് പവന്‍ സ്വര്‍ണ്ണവും 35,000 രൂപയുമാണ് കള്ളന്മാർ കൊണ്ട് പോയത്. തൃക്കരിപ്പൂർ പരത്തിച്ചാലിലെ എംവി രവീന്ദ്രന്‍റെ വീട് കുത്തിത്തുറന്ന് ആറ് പവൻ സ്വർണാഭരണങ്ങളും 15,000 രൂപയും കവര്‍ന്നതും ഒരാഴ്ചക്കുള്ളിലാണ്.

നെല്ലിക്കട്ട സാലത്തടുക്കയിലെ യശോദയുടെ വീട്ടിൽ നിന്ന് ഏഴ് പവന്‍ സ്വര്‍ണ്ണവും 6200 രൂപയുമാണ് മോഷ്ടിച്ചത്. ഏതാനും ആഴ്ചകൾക്ക് മുൻപാണ് കുമ്പള ശാന്തി പള്ളത്ത് വീട് കുത്തിത്തുറന്ന് 23 പവൻ സ്വർണാഭരണങ്ങളും വിദേശ കറൻസുകളും കവർന്നത്.

മംഗല്‍പാടി പഞ്ചായത്ത് ഓഫീസിലും മോഷണ ശ്രമമുണ്ടായി. വാതിലുകള്‍ തകര്‍ത്ത് അകത്ത് കയറിയെങ്കിലും മോഷ്ടാക്കള്‍ക്ക് ഒന്നു ലഭിച്ചിട്ടില്ല.

സിസി ടിവി ദൃശ്യങ്ങള്‍ അടക്കം ശേഖരിച്ച് അന്വേഷണം തുടരുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഫോറന്‍സിക്, ഡോഗ് സ്ക്വാഡ് അടക്കമുള്ളവര്‍ ഈ സ്ഥലങ്ങളിലെല്ലാം എത്തി പരിശോധന നടത്തിയിരുന്നു. വീട് അടച്ചിട്ട് ദിവസങ്ങള്‍ മാറിത്താമസിക്കുന്നവര്‍ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നാണ് പൊലീസ് മുന്നറിയിപ്പ്.

#theft #people #Kasaragod #afraid #thieves #police #trapped

Next TV

Related Stories
 എടച്ചേരി പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറിക്ക് നേരെ അക്രമം

Apr 25, 2025 12:15 AM

എടച്ചേരി പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറിക്ക് നേരെ അക്രമം

നേരത്തെയും യൂത്ത് ലീഗിന്റെ കൊടി പട്ടാപ്പകൽ കീറി നശിപ്പിച്ച സംഘം തന്നെയാണ് ഈ അക്രമത്തിനും നേതൃത്വം നൽകിയതെന്ന് നേതാക്കൾ...

Read More >>
'സ്റ്റേഷനിലേക്ക് കൊണ്ടുവരുന്നതിനിടെ വാഹനത്തിൽ നിന്നും ഇറങ്ങിയോടി'; പോക്സോ കേസ്  പ്രതിയെ ഓടിച്ചിട്ട്  പിടികൂടി പേരാമ്പ്ര പോലീസ്

Apr 24, 2025 10:33 PM

'സ്റ്റേഷനിലേക്ക് കൊണ്ടുവരുന്നതിനിടെ വാഹനത്തിൽ നിന്നും ഇറങ്ങിയോടി'; പോക്സോ കേസ് പ്രതിയെ ഓടിച്ചിട്ട് പിടികൂടി പേരാമ്പ്ര പോലീസ്

പറമ്പിലേക്ക് ഓടികയറിയ പ്രതിയെ എസ് സി ഒ പി സുനിൽകുമാർ അര കിലോമീറ്ററോളം ഓടിച്ചിട്ട്‌ സാഹസികമായി...

Read More >>
യുവതിയെ വിവസ്ത്രയാക്കി ദൃശ്യം പകർത്തി; കൗമാരക്കാരൻ പൊലീസ് പിടിയിൽ

Apr 24, 2025 10:25 PM

യുവതിയെ വിവസ്ത്രയാക്കി ദൃശ്യം പകർത്തി; കൗമാരക്കാരൻ പൊലീസ് പിടിയിൽ

കൗമാരക്കാരനെ ജുവനൈൽ ജസ്റ്റിസിന് മുന്നിൽ ഹാജരാക്കിയെന്ന് മെഡിക്കൽ കോളജ് പൊലീസ്...

Read More >>
വെഞ്ഞാറമൂട് ബൈക്കിടിച്ച് കാൽനട യാത്രക്കാരന് ദാരുണാന്ത്യം, ബൈക്കിൽ നിന്ന് തെറിച്ചുവീണ യുവാവിന്  പരിക്ക്

Apr 24, 2025 10:05 PM

വെഞ്ഞാറമൂട് ബൈക്കിടിച്ച് കാൽനട യാത്രക്കാരന് ദാരുണാന്ത്യം, ബൈക്കിൽ നിന്ന് തെറിച്ചുവീണ യുവാവിന് പരിക്ക്

അപകടത്തിൽ ബൈക്ക് യാത്രക്കാരനായ പാങ്ങോട് മതിര സ്വദേശി വിഷ്ണു ചന്ദ്രിനാണ് പരിക്കേറ്റത്....

Read More >>
വീണ്ടും ജീവനെടുത്ത് കാട്ടാന; വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ ഒരു മരണം

Apr 24, 2025 10:03 PM

വീണ്ടും ജീവനെടുത്ത് കാട്ടാന; വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ ഒരു മരണം

നേരത്തേയും എരുമക്കൊല്ലിയിലും മറ്റു ഭാ​ഗങ്ങളിലും കാട്ടാനയുടെ ആക്രമണത്തിൽ ആളുകൾ...

Read More >>
തിരുവാതുക്കൽ ഇരട്ടക്കൊലക്കേസ്; പ്രതി ലക്ഷ്യമിട്ടിരുന്നത് വിജയകുമാറിനെ മാത്രമായിരുന്നെന്ന് പൊലീസ്

Apr 24, 2025 09:34 PM

തിരുവാതുക്കൽ ഇരട്ടക്കൊലക്കേസ്; പ്രതി ലക്ഷ്യമിട്ടിരുന്നത് വിജയകുമാറിനെ മാത്രമായിരുന്നെന്ന് പൊലീസ്

അമിത് തിരുവാതുക്കലിലെ വീട്ടിലേക്ക് പോകുന്നതിന്റെയും കൃത്യം നടത്തി തിരികെ വരുന്നതിൻ്റെയും സിസിടിവി ദൃശ്യങ്ങൾ...

Read More >>
Top Stories

Entertainment News