കുമ്പള : (truevisionnews.com) ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ച് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു.

ബംബ്രാണ നമ്പിടി ഹൗസിൽ ഖാലിദിന്റെ മകൻ യൂസഫ് കൈഫ് (19) ആണ് മരിച്ചത്. കഴിഞ്ഞ ഇരുപതാം തീയതി രാവിലെ മംഗളൂരുവിലെ കോളജിലേക്ക് ബൈക്കിൽ പോകവേ മംഗൽപാടി കുക്കാറിൽ വച്ച് യു.എൽ.സി.സിയുടെ വെള്ളം കൊണ്ടുപോകുന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച വൈകുന്നേരം ഏഴു മണിയോടെയാണ് മരണം സംഭവിച്ചത്. മാതാവ് : ഫമീദ സഹോദരങ്ങൾ: കാസിഫ്, ലിയ, ലിബ.
#student #who #undergoing #treatment #died #after #his #bike #collided #lorry
