പത്താംക്ലാസുകാരിയെ സ്‌നേഹം നടിച്ചു പീഡനത്തിനിരയാക്കിയ ഇരുപതുകാരൻ പൊലീസ് പിടിയിൽ

Loading...

കൊല്ലം ചിതറയിൽ പത്താംക്ലാസുകാരിയെ സ്‌നേഹം നടിച്ചു പീഡനത്തിനിരയാക്കിയ ഇരുപതുകാരൻ പൊലീസ് പിടിയിൽ. ചിതറ സ്വദേശിയായ സിദ്ദിഖിനെയാണ് കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്.

പത്താംക്ലാസ് വിദ്യാർത്ഥിനിയെ പ്രണയം നടിച്ചാണ് ഇയാൾ പീഡനത്തിനിരയാക്കിയിരുന്നത്. പെൺകുട്ടിയുടെ കഴുത്തിലുണ്ടായിരുന്ന മാല കൈവശപ്പെടുത്തി വിൽപന നടത്തുകയും രണ്ട് മൊബൈൽഫോൺ വാങ്ങുകയും ചെയ്തു.

ഇതിൽ ഒന്ന് ഇയാൾ കൈവശം വയ്ക്കുകയും മറ്റൊന്ന് പെൺകുട്ടിക്ക് നൽകുകയുമായിരുന്നു. മാല കളഞ്ഞു പോയതായാണ് പെൺകുട്ടി രക്ഷകർത്താക്കളെ വിശ്വസിപ്പിച്ചത്.

പെൺകുട്ടിയുടെ സ്വഭാവത്തിൽ സംശയം തോന്നിയ വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറത്താകുന്നത്. അറസ്റ്റിലായ സിദ്ദിഖ് ഹോട്ടൽ മാനേജ്‌മെന്റ് വിദ്യാർത്ഥിയാണ്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഇയാൾ പെൺകുട്ടിയുമായി വീഡിയോ ചാറ്റ് നടത്തിയിരുന്നു. ഇതിലൂടെ സംഘടിപ്പിച്ച പെൺകുട്ടിയുടെ അർദ്ധ നഗ്‌ന ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പീഡനത്തിനിരയാക്കിയത്.

ആരുമില്ലാത്ത സമയങ്ങളിൽ പെൺകുട്ടിയുടെ വീട്ടിലെത്തിയാണ് പീഡനം നടത്തിയിരുന്നത്. ഇയാളുടെ നിരന്തര ശല്യം സഹിക്കാതെയാണ് പെൺകുട്ടി ഇക്കാര്യം വീട്ടുകാരെ അറിയിച്ചത്. തുടർന്നാണ് ബന്ധുക്കൾ കടയ്ക്കൽ പൊലീസിനെ സമീപിച്ചത്.

കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യം ചെയ്യലിൽ ഇയ്യാൾ കുറ്റം സമ്മതിച്ചു. പോക്‌സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പ്രതിയെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം