പൊലീസ് നിയമ ഭേദഗതിയിൽ സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. രണ്ടാഴ്ചയ്ക്കകം വിശദമായ റിപ്പോർട്ട് ഹാജരാക്കാനാണ് നിർദേശം.

അതേസമയം ഭേദഗതി പിൻവലിക്കാൻ തീരുമാനിച്ചെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
ഓർഡിനൻസിന്റെ പേരിൽ തുടർ നടപടികൾ ഉണ്ടാകില്ലെന്നും സർക്കാർ വ്യക്തമാക്കി. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ഉൾപ്പെടെയുള്ളവരാണ് കോടതിയെ സമീപിച്ചത്.
പൊലീസ് നിയമ ഭേദഗതിക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. പ്രതിപക്ഷ പാർട്ടികളും സിപിഐഎം കേന്ദ്ര നേതൃത്വവും ഉൾപ്പെടെ സർക്കാർ നിലപാടിനെതിരെ രംഗത്തെത്തി.
ഇതോടെ സർക്കാർ പ്രതിരോധത്തിലായി. തുടർന്ന് നിയമ ഭേദഗതി പിൻവലിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പത്രക്കുറിപ്പിലൂടെ അറിയിക്കുകയായിരുന്നു.
ട്രൂവിഷന്‍ ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
News from our Regional Network
No items found
Next Tv
English summary: The High Court sought an explanation from the government on the amendment to the Police Act.