കാറിനുള്ളിൽ മണ്ണെണ്ണയൊഴിച്ചു ഭർത്താവ് കത്തിക്കാൻ ശ്രമിച്ചതായി യുവതി

കന്യാകുമാരി: വിവാഹമോചന ഹർജി നൽകി പിരിഞ്ഞു കഴിയുന്ന യുവതിയെ ഓടിക്കൊണ്ടിരുന്ന കാറിനുള്ളിൽ വച്ചു മണ്ണെണ്ണയൊഴിച്ചു കത്തിക്കാൻ ഭർത്താവ് ശ്രമിച്ചതായി പരാതി. കന്യാകുമാരി തക്കല സ്വദേശിയായ യുവാവും ബന്ധുക്കളും പൊലീസ് കസ്റ്റഡിയിൽ. ഇന്നലെ വൈകിട്ട് മൂന്നോടെ കടപ്പാക്കട – ആശ്രമം റോഡിലായിരുന്നു സംഭവം. ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ച നിലയിൽ നിലവിളിച്ചുകൊണ്ട് യുവതി കാറിൽ നിന്നു ചാടിയിറങ്ങുകയായിരുന്നു.

സമീപത്തെ ഓട്ടോറിക്ഷ ഡ്രൈവർമാരും നാട്ടുകാരും ഇടപെട്ടു കാറിലുണ്ടായിരുന്നവരെ തടഞ്ഞു വച്ചു പൊലീസിനെ വിളിച്ചു. അവരെത്തിയപ്പോഴാണ് യുവതി വിവാഹ മോചനത്തിനു ഹർജി നൽകി കഴിയുകയാണെന്നും കോടതി നിർദേശ പ്രകാരം ഭർത്താവ് യുവതിയുടെ അക്കൗണ്ടിലേക്കു പണം കൈമാറാനായി ബന്ധുക്കൾക്കൊപ്പം എത്തിയതായിരുന്നുവെന്നും വ്യക്തമായത്. നിസ്സാരമായി പരിക്കേറ്റ യുവതിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ‌സംഭവത്തിൽ കേസെടുത്തിട്ടില്ല

 

 

തിരുവനന്തപുരത്ത് വിജയം തനിക്കു തന്നെയാണെന്ന് കുമ്മനം രാജശേഖരൻ………………..വീഡിയോ കാണാം

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം