#temperature |സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ താപനില ഉയരാൻ സാധ്യത

#temperature |സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ താപനില ഉയരാൻ സാധ്യത
Apr 25, 2024 09:14 PM | By Susmitha Surendran

(truevisionnews.com)  സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പാലക്കാട് ജില്ലയിൽ ശനിയാഴ്ച വരെ ഉഷ്ണ തരംഗ സാധ്യത മുന്നറിയിപ്പ് തുടരും.

തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റേയും അടുത്ത ദിവസങ്ങളിലും 41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ്.

ഉഷ്ണതരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യമെന്നും പൊതുജനങ്ങളും ഭരണ – ഭരണേതര സംവിധാനങ്ങളും ജാഗ്രത പാലിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു.

പാലക്കാട് ഉൾപ്പെടെയുള്ള 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് നൽകി. പാലക്കാട് ഉയർന്ന താപനില 41°C വരെയും, കൊല്ലം, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില 39°C വരെയും, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ 38°C വരെയും, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, കാസറഗോഡ് ജില്ലകളിൽ 37°C വരെയും, തിരുവനന്തപുരം, എറണാകുളം, മലപ്പുറം ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും വർദ്ധിക്കാൻ സാധ്യതയുണ്ട്.

സാധാരണയേക്കാൾ രണ്ടു മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടുമെന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്ത് വേനൽ മഴ തുടരാനും സാധ്യത.

തിരുവനന്തപുരം മുതൽ വയനാട് വരെ 11 ജില്ലകളിൽ വേനൽ മഴ ലഭിച്ചേക്കും.മലയോര മേഖലകളിൽ ഉച്ചയ്ക്കുശേഷം ഇടിമിന്നലും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത.പൊതുജനങ്ങൾ ഇടിമിന്നൽ ജാഗ്രത നിർദ്ദേശങ്ങൾ പാലിക്കണം.

#Central #Meteorological #Department #warned #temperature #state #likely #rise #till #Tuesday.

Next TV

Related Stories
#DrVandanadasmurder | ഡോ. വന്ദനാദാസ് വധക്കേസ്: പ്രതി സന്ദീപിനെ എട്ടിന് കോടതിയില്‍ ഹാജരാക്കും

May 5, 2024 10:59 AM

#DrVandanadasmurder | ഡോ. വന്ദനാദാസ് വധക്കേസ്: പ്രതി സന്ദീപിനെ എട്ടിന് കോടതിയില്‍ ഹാജരാക്കും

പ്രതിയെ ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടത്. വന്ദനാദാസിന്റെ മാതാപിതാക്കളും ശനിയാഴ്ച കോടതിയില്‍...

Read More >>
#rajmohanunnithan |എസ്ഐ വിജയന്റെ ആത്മഹത്യ: പിന്നിൽ സിപിഐഎം നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും സമ്മർദ്ദമെന്ന് ഉണ്ണിത്താൻ

May 5, 2024 10:49 AM

#rajmohanunnithan |എസ്ഐ വിജയന്റെ ആത്മഹത്യ: പിന്നിൽ സിപിഐഎം നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും സമ്മർദ്ദമെന്ന് ഉണ്ണിത്താൻ

യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സി എം ഉനൈസിനെ പീഡനക്കേസിൽ പ്രതിയാക്കാൻ ശ്രമിച്ചു....

Read More >>
#KSEBoffice | അർദ്ധരാത്രിയിൽ വൈദ്യുതി മുടങ്ങി; കെഎസ്ഇബി ഓഫീസ് ഉപരോധിച്ച് പുന്നപ്രയിലെ മത്സ്യത്തൊഴിലാളികൾ

May 5, 2024 10:35 AM

#KSEBoffice | അർദ്ധരാത്രിയിൽ വൈദ്യുതി മുടങ്ങി; കെഎസ്ഇബി ഓഫീസ് ഉപരോധിച്ച് പുന്നപ്രയിലെ മത്സ്യത്തൊഴിലാളികൾ

വൈദ്യുതി ഇല്ലാതായതിനെ തുടർന്ന് നാട്ടുകാർ പല തവണ കെഎസ്ഇബിയിലേക്ക് വിളിച്ചെങ്കിലും...

Read More >>
#ksrtcissue | ‍‍ഡ്രൈവിങ്ങിനിടെ ഒരുമണിക്കൂറോളം ഫോണിൽ സംസാരിച്ചു: യദുവിനെതിരെ പൊലീസ് റിപ്പോർട്ട് നൽകും

May 5, 2024 10:34 AM

#ksrtcissue | ‍‍ഡ്രൈവിങ്ങിനിടെ ഒരുമണിക്കൂറോളം ഫോണിൽ സംസാരിച്ചു: യദുവിനെതിരെ പൊലീസ് റിപ്പോർട്ട് നൽകും

ബസ് ഓടിക്കുന്നതിനിടെ യദു നടത്തിയ ഫോൺവിളിയെക്കുറിച്ച് പൊലീസ് കെഎസ്ആർടിസിക്ക് റിപ്പോർട്ട്...

Read More >>
#accident | ബസ് സ്റ്റാൻഡിലെ കല്ലിൽ തട്ടി ബസിനടിയിലേക്ക് വീണയാൾക്ക് ദാരുണാന്ത്യം

May 5, 2024 10:01 AM

#accident | ബസ് സ്റ്റാൻഡിലെ കല്ലിൽ തട്ടി ബസിനടിയിലേക്ക് വീണയാൾക്ക് ദാരുണാന്ത്യം

ബസ് സ്റ്റാൻഡിനു നടുവിലെ കെട്ടിടത്തിന്റെ നാലു വശത്തും ഓരോ കല്ല്...

Read More >>
#accident | ബൈക്ക് അപകടം; സഹയാത്രികൻ വഴിയിൽ ഉപേക്ഷിച്ച 17കാരൻ മരിച്ചു

May 5, 2024 09:55 AM

#accident | ബൈക്ക് അപകടം; സഹയാത്രികൻ വഴിയിൽ ഉപേക്ഷിച്ച 17കാരൻ മരിച്ചു

അപകടത്തിന് ശേഷം ബൈക്കുമായി കടക്കാൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ തടഞ്ഞുവച്ചു....

Read More >>
Top Stories