#LokSabhaElections | വടകരയില്‍ പരാതികള്‍ തീര്‍ന്നില്ല; എല്‍ഡിഎഫും യുഡിഎഫും പരാതി നല്‍കി, സ്‌ക്രീന്‍ഷോട്ട് സഹിതം

#LokSabhaElections | വടകരയില്‍ പരാതികള്‍ തീര്‍ന്നില്ല; എല്‍ഡിഎഫും യുഡിഎഫും പരാതി നല്‍കി, സ്‌ക്രീന്‍ഷോട്ട് സഹിതം
Apr 25, 2024 10:07 PM | By Susmitha Surendran

വടകര: (truevisionnews.com)   വടകരയില്‍ വര്‍ഗീയ പ്രചാരണം നടത്തുന്നുവെന്ന എല്‍ഡിഎഫിന്റെ ആരോപണങ്ങളെ തള്ളി യുഡിഎഫ്. ഫേക്ക് ഐഡി ഉപയോഗിച്ച് യുഡിഎഫിനെതിരെ വ്യാജ പ്രചാരണം നടത്തുന്നുവെന്നും മുന്നണി ആരോപിച്ചു.

മതതീവ്രവാദ സംഘടനകളുമായി ചേര്‍ന്ന് വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വോട്ട് തേടുന്നുവെന്ന വ്യാജ പോസ്റ്റര്‍ സമൂഹമാധ്യമം വഴി പ്രചരിപ്പിച്ചു എന്നാണ് പരാതി.

കോഴിക്കോട് റൂറല്‍ എസ് പിക്ക് യുഡിഎഫ് പരാതി നല്‍കി. വര്‍ഗീയ വിഭജനം ഉണ്ടാക്കി സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമമാണെന്നും ശക്തമായ നടപടി എടുക്കണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു.

അതേസമയം വടകരയില്‍ യുഡിഎഫ് വര്‍ഗീയ പ്രചാരണം നടത്തുന്നതായി എല്‍ഡിഎഫ് ആവര്‍ത്തിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ കലക്ടര്‍ക്കും എല്‍ഡിഎഫ് പരാതി നല്‍കി.

വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലൂടെ യുഡിഎഫ് കടുത്ത വര്‍ഗ്ഗീയ പ്രചാരണം നടത്തുന്നതായാണ് എല്‍ഡിഎഫിന്റെ ആരോപണം. വാട്‌സ് ആപ്പ് സ്‌ക്രീന്‍ഷോട്ടുകള്‍ സഹിതമാണ് പരാതി നല്‍കിയിരിക്കുന്നത്.

കെ കെ ഷൈലജയ്‌ക്കെതിരെ തോല്‍വി ഉറപ്പിച്ച യുഡിഎഫ് കടുത്ത വര്‍ഗീയത പ്രചരിപ്പിക്കുകയാണെന്നും പരാതിയില്‍ പറയുന്നു.

#UDF #rejects #LDF's #allegations #communal #propaganda #Vadakara.

Next TV

Related Stories
#NavakeralaBus | 'നവകേരള ബസ്' ഗരുഡ പ്രീമിയമായി ബെംഗളൂരുവിലേക്ക് പുറപ്പെട്ടു; ആദ്യ യാത്രയില്‍ തന്നെ ബസിന്‍റെ വാതില്‍ കേടായി

May 5, 2024 07:06 AM

#NavakeralaBus | 'നവകേരള ബസ്' ഗരുഡ പ്രീമിയമായി ബെംഗളൂരുവിലേക്ക് പുറപ്പെട്ടു; ആദ്യ യാത്രയില്‍ തന്നെ ബസിന്‍റെ വാതില്‍ കേടായി

ഈ സീറ്റില്‍ ഉള്‍പ്പെടെ എല്ലാ സീറ്റിലും മുഴുവൻ യാത്രക്കാരുമായിട്ടാണ് ബസ് കോഴിക്കോട് നിന്ന് പുറപ്പെട്ടത്. തിരുവനന്തപുരം -കോഴിക്കോട് സര്‍വീസിലും...

Read More >>
#newbornbabydeath | 'ഗർഭം അലസിപ്പിക്കാൻ ശ്രമിച്ചു, വിജയിച്ചില്ല, കുഞ്ഞിനെ താഴേക്കിട്ടത് വാതിലിൽ മുട്ടിയപ്പോൾ'; അമ്മയുടെ മൊഴി

May 5, 2024 07:00 AM

#newbornbabydeath | 'ഗർഭം അലസിപ്പിക്കാൻ ശ്രമിച്ചു, വിജയിച്ചില്ല, കുഞ്ഞിനെ താഴേക്കിട്ടത് വാതിലിൽ മുട്ടിയപ്പോൾ'; അമ്മയുടെ മൊഴി

ജനറല്‍ ആശുപത്രിയില്‍ നിന്ന് യുവതിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഡോക്ടറുടെ നിര്‍ദേശം ലഭിച്ച ശേഷം മാത്രമേ യുവതിയെ...

Read More >>
#stolen | വീട് കുത്തിത്തുറന്ന് 350 പവന്‍ കവര്‍ന്ന സംഭവം, സിസിടിവി ദൃശ്യങ്ങൾ പ്രതിയെന്ന് സംശയിക്കുന്ന ആളുടെയെന്ന് പൊലീസ്

May 5, 2024 06:41 AM

#stolen | വീട് കുത്തിത്തുറന്ന് 350 പവന്‍ കവര്‍ന്ന സംഭവം, സിസിടിവി ദൃശ്യങ്ങൾ പ്രതിയെന്ന് സംശയിക്കുന്ന ആളുടെയെന്ന് പൊലീസ്

ഇയാള്‍ പരിസരം നിരീക്ഷിക്കുന്ന ദൃശ്യങ്ങളാണ് പൊലീസ് പുറത്തു വിട്ടിരിക്കുന്നത്. ഒന്നിലധികം ആളുകള്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്ന സംശയത്തിലാണ്...

Read More >>
#AryaRajendran | ആര്യാ രാജേന്ദ്രനും സച്ചിൻ ദേവിനുമെതിരെ ചുമത്തിയത് ദുര്‍ബല വകുപ്പുകള്‍; കേസെടുക്കേണ്ടി വന്നത് കോടതി ഇടപെടലില്‍

May 5, 2024 06:34 AM

#AryaRajendran | ആര്യാ രാജേന്ദ്രനും സച്ചിൻ ദേവിനുമെതിരെ ചുമത്തിയത് ദുര്‍ബല വകുപ്പുകള്‍; കേസെടുക്കേണ്ടി വന്നത് കോടതി ഇടപെടലില്‍

കേസെടുത്തതോടെ പാര്‍ട്ടി നേതൃത്വവും ഇപ്പോള്‍ വെട്ടിലായിരിക്കുകയാണ്. ജാമ്യം ലഭിക്കാവുന്ന വകുപ്പ് ചുമത്തിയതിനാല്‍ അടുത്ത ദിവസം തന്നെ മേയറും...

Read More >>
#PadmajaVenugopal | 'എങ്ങനെ ഇരിക്കുന്നു, തൃശ്ശൂരിലെ കോൺഗ്രസ് നേതാക്കൾ കൂടെ നടന്ന് ചതിക്കും'; തുറന്നടിച്ച് പത്മജ വേണുഗോപാൽ

May 5, 2024 06:28 AM

#PadmajaVenugopal | 'എങ്ങനെ ഇരിക്കുന്നു, തൃശ്ശൂരിലെ കോൺഗ്രസ് നേതാക്കൾ കൂടെ നടന്ന് ചതിക്കും'; തുറന്നടിച്ച് പത്മജ വേണുഗോപാൽ

സംഘടനാ ചുമതലയുളള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, കേരളത്തിന്റെ ചുമതലയുളള ദീപാദാസ് മുൻഷി, കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗങ്ങൾ അടക്കം പങ്കെടുത്ത...

Read More >>
Top Stories