#MKRaghavan | ഭൂരിപക്ഷം ഉയർത്താൻ പഴുതടച്ച് എം.കെ രാഘവൻ

 #MKRaghavan | ഭൂരിപക്ഷം ഉയർത്താൻ പഴുതടച്ച് എം.കെ രാഘവൻ
Apr 25, 2024 10:18 PM | By Aparna NV

 കോഴിക്കോട് : (truevisionnews.com) പരസ്യപ്രചാരണം അവസാനിച്ചെങ്കിലും കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷം വർധിപ്പിക്കുക എന്ന ലക്ഷ്യത്തിൽ വ്യക്തികളെയും സ്ഥാപനങ്ങളും സന്ദർശിച്ച് മണ്ഡലത്തിൽ സജീവമായി യുഡിഎഫ് സ്ഥാനാർഥി എം.കെ.രാഘവൻ.

ഗുരുവായൂർ ദർശനത്തിനു ശേഷം വ്യാഴാഴ്ച രാവിലെ ഏഴ്‌ മണിയോടെ തിരിച്ചെത്തിയ അദ്ദേഹം മണ്ഡലത്തിലെ പ്രധാനയിടങ്ങളിൽ വോട്ടർമാരെ ഒരുതവണ കൂടിനേരിൽ കാണാൻ ആണ് ശ്രമിച്ചത്.

ശബ്‌ദകോലാഹലങ്ങൾക്കു വിട നൽകിയ ദിനം  അകമ്പടി വാഹനമോ അനൗൺസ്മെന്റോ ഇല്ലാതെ മണ്ഡലത്തിന്റെ വിവിധയിടങ്ങളിൽ പ്രമുഖ വ്യക്തികളെയും പ്രചരണത്തിനിടയിൽ മരണവീടുകളുമാണ് സ്ഥാനാർഥി സന്ദർശിച്ചത്.

കൂടാതെ സഹപ്രവർത്തകർ പ്രത്യേകം കാണാൻ ആവശ്യപ്പെട്ട ആളുകളെയും സ്ഥാനാർഥി നേരിൽ കണ്ടു. രാവിലെ ബലുശ്ശേരി മണ്ഡലത്തിലെ കൂരച്ചുണ്ട് അഗതി മന്ദിരത്തിലും തുടർന്ന് കോട്ടൂർ അറബി കോളേജിലും സ്ഥാനാർഥി സന്ദർശനം നടത്തി.

പിന്നീട് കുന്ദമംഗലം മണ്ഡലത്തിലെ മാവൂർ, പെരുവയൽ തുടങ്ങി മരണ വീടുകളിലും ചാത്തമംഗലത്തും സ്ഥാനാർഥിയെത്തി. ഉച്ചയ്ക്ക് ശേഷം ചിലയിടങ്ങളിൽ വീടുകളിൽ കയറി വോട്ടഭ്യർഥിക്കാനും ഫോണിൽ ബന്ധപ്പെടാനും സമയം കണ്ടെത്തി. നേതാക്കൾക്കൊപ്പം യുഡിഎഫ് പാർലമെൻ്റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലും സമയം ചെലവഴിച്ചു.

വിദേശത്ത് നിന്ന് വോട്ട് ചെയ്യാനായി നാട്ടിലെത്തിയ ചിലർ പിന്തുണയറിയിച്ചു സ്ഥാനാർഥിയെ കാണാൻ എത്തി. വൈകീട്ട് കൊടുവള്ളി മണ്ഡലത്തിൽ ആയിരുന്നു. മണ്ഡലത്തിലെ പ്രധാനപ്പെട്ട നേതാക്കളെയും വ്യക്തികളെയും സ്ഥാനാർഥി നേരിൽ കണ്ടു.

മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗൃഹ സന്ദർശനവും നടത്തി.   വെള്ളി രാവിലെ ഏഴിന് വീടിന് സമീപത്തെ നെടുങ്ങോട്ടൂർ മാതൃബന്ധു വിദ്യശാല എൽപി സ്‌കൂളിൽ എംകെ രാഘവൻ വോട്ട് രേഖപ്പെടുത്തും. പോളിങ് സ്റ്റേഷനിലെ 665 ക്രമനമ്പർ വോട്ടുകാരനാണ് എംകെ രാഘവൻ.

#election #campaign #MKRaghavan #kozhikode

Next TV

Related Stories
#naveenbabusuicide | കണ്ണൂർ എഡിഎമ്മിന്റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഭാര്യയുടെ ഹർജിയിൽ ഹൈക്കോടതി വിധി തിങ്കളാഴ്ച

Jan 4, 2025 12:21 PM

#naveenbabusuicide | കണ്ണൂർ എഡിഎമ്മിന്റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഭാര്യയുടെ ഹർജിയിൽ ഹൈക്കോടതി വിധി തിങ്കളാഴ്ച

നവീൻ ബാബുവിന്‍റേത് കൊലപാതകമാണോയെന്ന് സംശയമുണ്ടെന്നും സിപിഎം നേതാവ് പ്രതിയായ കേസിൽ സംസ്ഥാന പൊലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്നുമായിരുന്നു...

Read More >>
#rijithmurdercase | കണ്ണൂര്‍ റിജിത്ത് വധക്കേസ് ; ഒന്‍പത് പ്രതികള്‍  കുറ്റക്കാര്‍

Jan 4, 2025 12:11 PM

#rijithmurdercase | കണ്ണൂര്‍ റിജിത്ത് വധക്കേസ് ; ഒന്‍പത് പ്രതികള്‍ കുറ്റക്കാര്‍

ബിജെപി -ആർഎസ്എസ് പ്രവർത്തകരായ ഒൻപത് പേരാണ് കേസിൽ പ്രതികൾ...

Read More >>
#childdeath | തെങ്ങ് കടപുഴകി ദേഹത്ത് വീണ് അഞ്ച് വയസുകാരന് ദാരുണാന്ത്യം

Jan 4, 2025 12:08 PM

#childdeath | തെങ്ങ് കടപുഴകി ദേഹത്ത് വീണ് അഞ്ച് വയസുകാരന് ദാരുണാന്ത്യം

കുട്ടിയെ ഉടൻ തന്നെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും...

Read More >>
#accident | ബസിൽ നിന്ന് ഇറങ്ങുന്നതിനിടെ വീണു; കാലിലൂടെ ബസ് കയറി ചികിത്സയിലായിരുന്ന വയോധിക മരിച്ചു

Jan 4, 2025 11:59 AM

#accident | ബസിൽ നിന്ന് ഇറങ്ങുന്നതിനിടെ വീണു; കാലിലൂടെ ബസ് കയറി ചികിത്സയിലായിരുന്ന വയോധിക മരിച്ചു

വടക്കാഞ്ചേരി ഒന്നാം കല്ല് ബസ്റ്റോപ്പിൽ വെച്ചായിരുന്നു...

Read More >>
#mosquitofound |  പാര്‍സല്‍ വാങ്ങിയ ബിരിയാണിയില്‍ ചത്ത പാറ്റയെ കണ്ടെത്തി

Jan 4, 2025 11:55 AM

#mosquitofound | പാര്‍സല്‍ വാങ്ങിയ ബിരിയാണിയില്‍ ചത്ത പാറ്റയെ കണ്ടെത്തി

ഭക്ഷ്യ സുരക്ഷ വിഭാഗം ഹോട്ടല്‍ താത്കാലികമായി അടപ്പിച്ചു....

Read More >>
#Cannabis | കോഴിക്കോട് കൈവേലിയിൽ കഞ്ചാവ് വേട്ട; 12 ഗ്രാം കഞ്ചാവുമായി നരിപ്പറ്റ സ്വദേശി എക്സൈസ് പിടിയിൽ

Jan 4, 2025 10:44 AM

#Cannabis | കോഴിക്കോട് കൈവേലിയിൽ കഞ്ചാവ് വേട്ട; 12 ഗ്രാം കഞ്ചാവുമായി നരിപ്പറ്റ സ്വദേശി എക്സൈസ് പിടിയിൽ

പരിശോധനയിൽ ശ്രീജേഷ്, അരുൺ. ദീപു ലാൽ, വിജേഷ്, സൂര്യ, നിഷ എന്നിവർ...

Read More >>
Top Stories